നവരത്‌ന മോതിരം കൊണ്ട് കിട്ടിയത് മുട്ടൻപണികൾ, വീട്ടിൽ കള്ളൻ കയറി ; നഷ്ടമായത് കോടികളുടെ സ്വർണ്ണം; ചങ്കുപൊട്ടി ഷാജുവും കുടുംബവും

മിനിസ്ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് ഷാജു ശ്രീധര്‍. നടിയും ഭാര്യയുമായ ചാന്ദ്‌നിയും പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ്. മക്കളായ നന്ദനയും നീലാഞ്ജനയും അമ്മയെ പോലെ നര്‍ത്തകികളാണ്.

മാത്രമല്ല ഇവരുടെ ഇളയമകള്‍ നീലാഞ്ജന അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ മകളായി അഭിനയിച്ചിട്ടുണ്ട്.ഇവരുടെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയ ശ്രദ്ധ നേടാറുണ്ട്. വിശേഷങ്ങൾ വൈറലാകാറുമുണ്ട്.

ഇപ്പോഴിതാ ഇവരുടെ ജീവിതത്തിലുണ്ടായ ഒരു സംഭവമാണ് ചർച്ചയാകുന്നത്. താരദാമ്പതിമാര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. നവരത്‌ന മോതിരം ഇട്ടതിനു ശേഷം വീട്ടില്‍ കള്ളന്‍ കയറിയത് അടക്കം മോശമായ കാര്യങ്ങളാണ് ജീവിതത്തില്‍ ഉണ്ടായതെന്നാണ് ഇരുവരും പറയുന്നത്.

നേരത്തെ പാലക്കാടുള്ള ഇവരുടെ വീട്ടിൽ കള്ളൻ കയറിയെന്നും 25 പവനോളം കൊണ്ടുപോയെന്നും നടൻ വെളിപ്പെട്ടുത്തുന്നു. ഇതേതുടർന്ന് നായയെ വളര്‍ത്തിയാല്‍ നല്ലതാണെന്ന് പോലീസ് പറഞ്ഞിരുന്നു. കള്ളന്‍ വന്നാല്‍ പട്ടി കുരക്കുന്നതിന് അനുസരിച്ചു അറിയാനും പ്രതിക്കാനും സാധിക്കുമല്ലോ എന്ന് വിചാരിച്ച് നായയെ വാങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ അടുത്ത വീട്ടിലെ ജര്‍മന്‍ ഷേപ്പേഡിനെ കള്ളന്മാര്‍ കൊണ്ട് പോയെന്ന് കേട്ടു.

നല്ല ട്രെയിനിങ് കിട്ടിയിട്ടുള്ള ആളുകള്‍ ആണ് വന്നത്. ഇതോടെ വീടിന്റെ അകത്തിട്ടാണ് പട്ടിയെ വളര്‍ത്തിയതെന്നും കള്ളന്‍ കൊണ്ട് പോയ 25 പവന്‍ പിന്നീട് കിട്ടിയില്ലെന്നും നടൻ പറഞ്ഞു.

അതേസമയം നവരതനം ഇട്ടാല്‍ നല്ലത് ആണെന്ന് ആരോ തന്നോട് പറഞ്ഞിരുന്നെന്നും എന്നാൽ അതിന്റെ കല്ല് മാറി പോയാല്‍ അത് ദോഷം ആണെന്നും നടൻ വെളിപ്പെടുത്തി. അത് ഇട്ട അന്നു മുതല്‍ തനിക്ക് പ്രശ്‌നങ്ങളായിരുന്നു. വര്‍ക്കിന് പോകുമ്പോള്‍ അത് മുടങ്ങി പോകുമായിരുന്നെന്നും എന്നാൽ വീട്ടിൽ കള്ളന്‍ കൂടി കേറിയപ്പോള്‍ ഈ മോതിരം കൂടി കൊണ്ട് പോയി. അതോടെ എല്ലാം ശരിയായിയെന്നും താരം കൂട്ടിച്ചേർത്തു.

സംഭവ ദിവസം തങ്ങളെല്ലാവരും വീട്ടില്‍ ഉണ്ട്. അച്ഛനും അമ്മയും കിടക്കുന്ന കാട്ടിലിനോട് ചേര്‍ന്നുള്ള അലമാര തുറന്നാണ് സ്വര്‍ണം കൊണ്ട് പോയതെന്നും മോഷ്ടിച്ചു പോയ കള്ളന്മാർ വാതിലുകള്‍ എല്ലാം തുറന്നു മലര്‍ത്തി ഇട്ടിട്ടുണ്ടെന്നും ഷാജു പറഞ്ഞു. മാത്രമല്ല റൂമിന്റെ ചുവരില്‍ കുട്ടികളുടെ കാല്‍പാടുകള്‍ ആയിരുന്നു. നല്ല ട്രെയിനിങ് കിട്ടിയിട്ടുള്ള ആളുകള്‍ ആണ് വന്നത്. അവര്‍ ആദ്യം കുട്ടികളെ ഇറക്കി വാതില്‍ തുറക്കുകയാണ് ചെയ്തത്. എന്നാൽ ഫോണുകളോ പൈസയോ ഒന്നും കൊണ്ട് പോയിട്ടില്ലെന്നും സ്വര്‍ണം മാത്രം കൊണ്ട് പോയതെന്നും ഷാജു ശ്രീധര്‍ പറഞ്ഞു.

Vismaya Venkitesh :