‘എടാ മന്ത്രി’….! ; പ്രോട്ടോക്കോൾ ലംഘിച്ചുട്ടോ.., ആ ആഗ്രഹം സഫലമാക്കി ഷാജി കൈലാസ് ; പൊട്ടിച്ചിരിച്ച് സുരേഷ് ഗോപി

സിനിമയ്ക്ക് അകത്തും പുറത്തും സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് സംവിധായകൻ ഷാജി കൈലാസും സുരേഷ് ഗോപിയും. അതിനാൽ തന്നെ വിജയത്തിലും പരാജയത്തിലും കൂട്ടായി നിൽക്കാറുണ്ട്. നേരത്തെ സുരേഷ് ഗോപി വിജയിച്ച് മന്ത്രിയാകുന്നത് കാണണമെന്ന് ഒരിക്കൽ ഒരു അഭിമുഖത്തിൽ ഷാജി കൈലാസ് പറഞ്ഞിരുന്നു.

മാത്രമല്ല അതിനു ശേഷം ‘എടാ മന്ത്രി’ എന്ന് തനിക്ക് വിളിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴിതാ ആ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് സംവിധായകൻ.

സുരേഷ് ഗോപിക്ക് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ഫിലിം ഫ്രട്ടേണിറ്റി നൽകിയ ആദരവിൽ പങ്കെടുത്തിരുന്നു. അപ്പോഴാണ് തന്റെ ആഗ്രഹം ഷാജി കൈലാസ് സാധ്യമാക്കിയത്. “ഞാൻ സ്റ്റേജിലൊന്നും അങ്ങനെ സംസാരിച്ചിട്ടില്ല.

പ്രോട്ടോക്കോൾ ലംഘിച്ചുകൊണ്ട് ‘എടാ മന്ത്രി’ എന്നുമാത്രം വിളിച്ചോട്ടെ. അതിനപ്പുറം എനിക്ക് ഒന്നും പറയാനില്ല”- എന്നാണ് ഷാജി കൈലാസ് പറയുന്നത്.

അതേസമയം വേദിയിൽ നിന്ന് തിരിച്ച് പോകുമ്പോൾ സുരേഷ് ഗോപിയ്‌ക്ക് സ്നേഹ ചുംബനവും ഷാജി കൈലാസ് നൽകിയിരുന്നു. തുടർന്ന് ഷാജി കൈലാസിനു പിന്നാലെ നിർമ്മാതാവ് സുരേഷ്കുമാർ, നടൻ മണിയൻപിള്ള രാജു തുടങ്ങിയവരും സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെപ്പറ്റി സംസാരിച്ചു.

Vismaya Venkitesh :