ഷെയ്ന്‍ നിഗം ചിത്രം ‘വെയില്‍’ന്റെ ചിത്രീകരണം പൂര്‍ത്തിയായി. നിര്‍മ്മാതാവ് ജോബി ജോര്‍ജാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ വിവരം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.
”ഇന്ന് വെയില്‍ പൂര്‍ണമായും ചിത്രീകരണം തീര്‍ന്നു.. കാര്‍മേഘങ്ങള്‍ ഒഴിഞ്ഞു പോയി.. ഈ വെയില്‍ പൂര്‍ണ്ണ ശോഭയില്‍ തെളിയും നിങ്ങള്‍ക്കു മുന്‍പില്‍ ഉടന്‍” എന്നാണ് ജോബി ജോര്‍ജ് ഷെയ്‌നിന് ഒപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചത്.
ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ ശരത് മേനോന്‍ ആണ് സംവിധാനം ചെയ്യുന്നത്. ഷാസ് മുഹമ്മദ് ആണ് ഛായാഗ്രഹണം.