മമ്മൂട്ടി നായകനായെത്തിയ ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്ന ചിത്രം തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിന് അഭിനന്ദനമറിയിച്ചിരിക്കുകയാണ് വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍. പൊലീസ് സംവിധാനത്തെക്കുറിച്ച് ചിത്രത്തില്‍ ചൂണ്ടിക്കാട്ടുന്ന പല കാര്യങ്ങളും കൃത്യമാണെന്ന് ഷാഹിദ കമാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഇരുപത് ശതമാനം പൊലീസുകാര്‍ മാത്രമാണ് നല്ലതെന്ന കണക്കിനോട് താന്‍ യോജിക്കുന്നില്ലെന്നും നാല്‍പത് ശതമാനം ആളുകളും നല്ലവരാണെന്നും ഷാഹിദ പറഞ്ഞു. പ്രമേയം എന്താണങ്കിലും സിനിമയല്ലേ, ഒരു നായിക വേണ്ടേയെന്നും ഷാഹിദ കുറിപ്പില്‍ ചോദിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം;
കണ്ണൂര്‍ സ്‌ക്വാഡ് കണ്ടു. തിയേറ്ററില്‍ പോയി തന്നയാണ് കണ്ടത്. അഭിനന്ദനങ്ങള്‍,
ഒരു റിയല്‍ സ്‌റ്റോറി!. പൊലീസുകാരേയും അവരുടെ ജോലിയേയും പെരുമാറ്റരീതിയേയും എല്ലാം അടുത്തറിയുന്ന വ്യക്തി എന്ന നിലയില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞ ചിലത് കണ്ണൂര്‍ സ്‌ക്വാഡില്‍ ഉണ്ടായിരുന്ന ആരോ കൃത്യമായി പറഞ്ഞു തന്നതാണ് കഥയിലെ പ്രസക്തഭാഗം.
ലോണ്‍ എടുക്കാന്‍ പോയപ്പോള്‍ അവിടെയുള്ള ക്‌ളാര്‍ക്കിന്റെ പെരുമാറ്റരീതി കറക്ടാണ്. സ്‌പെഷ്യല്‍ സ്‌ക്വാഡിനെ പറ്റി. ലോക്കല്‍ പോലിസിനുള്ള മനോഭാവവും പുച്ഛവും കൃത്യമായി ചൂണ്ടികാണിച്ചു. ഉയര്‍ന്ന ഓഫിസര്‍മാരില്‍ നിന്നുള്ള അനാവശ്യ ഇടപെടലും സമ്മര്‍ദവും.
80-20 അനുപാതം ശരിയല്ല. 40 ശതമാനം പൊലീസും നല്ലതാണ്. പിന്നെ മറ്റൊന്ന് പ്രമേയം എന്താണങ്കിലും സിനിമയല്ലേ…,ഒരു നായിക വേണ്ടേ ?