ബോള്‍ഡ്‌ മാത്രമല്ല, പാര്‍വ്വതി ഒറ്റക്കൊരു ബോര്‍ഡും കൂടിയാണ്… സ്വയം തീരുമാനമെടുക്കുന്ന ഒരു വകുപ്പ്‌… അതിന്റെ ഏറ്റവും നല്ല പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് ‘ഉയരെ’!!!

ഉയരെ എന്ന ചിത്രത്തിലെ പാര്‍വ്വതി തിരുവോത്തിന്‍റെ അഭിനയത്തിനെ പുകഴ്ത്തി സംഗീത സംവിധായകനും ഗസൽ ഗായകനുമായ ഷഹബാസ് അമന്‍. പാര്‍വ്വതി എന്ന നടി ഇല്ലായിരുന്നുവെങ്കില്‍ ‘ഉയരെ’ എന്ന സിനിമ ഉണ്ടാകുമായിരുന്നില്ലെന്നാണ് സിനിമ കണ്ടപ്പോള്‍ തോന്നിയതെന്നും പാര്‍വതി തന്നെയാണ് അതില്‍ ‘ഉയരെ’ എന്നും ഷഹ്ബാസ് അമന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘ബോള്‍ഡ്‌ മാത്രമല്ല. പാര്‍വ്വതി ഒറ്റക്കൊരു ബോര്‍ഡും കൂടിയാണ്. സ്വയം തീരുമാനമെടുക്കുന്ന ഒരു വകുപ്പ്‌. അതിന്റെ ഏറ്റവും നല്ല പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് ‘ഉയരെ’ യിലെ മുഖ്യ കഥാപാത്രത്തിനു ‘മുഖം നല്‍കല്‍’. സ്വതന്ത്രമാകുന്നതിനനുസരിച്ച്‌ കൂടുതല്‍ കൂടുതല്‍‌ സക്രിയാത്മകമായും ശക്തമായും നീതിയുക്തമായും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു ഡിപ്പാര്‍ട്ട്മെന്റാണു സ്ത്രീ.
ഷഹ്ബാസ് അമന്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

പാര്‍വ്വതി എന്ന നടി ഇല്ലായിരുന്നുവെങ്കില്‍ ഉണ്ടാകുമായിരുന്നില്ലാത്ത സിനിമയാണു ‘ഉയരെ’ എന്ന് തോന്നി!
അവരല്ലാതെ ഇന്നുള്ള ആരാണു ആ വേഷം ചെയ്യാന്‍ തയ്യാറാവുക?? അത്‌ തന്നെ സ്വയം ഒരു രാഷ്ടീയ സാംസ്കാരിക പ്രവര്‍ത്തനമാണു! ബോള്‍ഡ്‌ മാത്രമല്ല. പാര്‍വ്വതി ഒറ്റക്കൊരു ബോര്‍ഡും കൂടിയാണു !സ്വയം തീരുമാനമെടുക്കുന്ന ഒരു വകുപ്പ്‌! അതിന്റെ ഏറ്റവും നല്ല പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് ‘ഉയരെ’ യിലെ മുഖ്യ കഥാപാത്രത്തിനു ‘മുഖം നല്‍കല്‍’ !സിനിമയേക്കാള്‍ പാര്‍വതി തന്നെയാണ് അതില്‍ ‘ഉയരെ’!

സ്വതന്ത്രമാകുന്നതിനനുസരിച്ച്‌ കൂടുതല്‍ കൂടുതല്‍‌ സക്രിയാത്മകമായും ശക്തമായും നീതിയുക്തമായും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു ഡിപ്പാര്‍ട്ട്മെന്റാണു സ്ത്രീ എന്ന് പറയുന്ന സംഭവം !ഏതൊരാണിനും ജീവിതത്തിലെപ്പോഴെങ്കിലും അക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടാകും! പാര്‍വ്വതിയും പല്ലവിയും അത് സമാന്തരമായും സംയുക്തമായും ഒരിക്കല്‍ കൂടി തെളിയിക്കുന്നു ! ‌

എല്ലാ ആണുങ്ങളും തങ്ങളില്‍ അടങ്ങിയിട്ടുള്ള എഴുപത്തിയഞ്ച്‌ ശതമാനത്തോളം ഗോവിന്ദ്‌ ഷമ്മിമാരെ, ഒന്നുകില്‍ നല്ലരീതിയിലേക്ക്‌ സ്വയം മാറ്റി മറിക്കുകയോ അല്ലെങ്കില്‍ ശല്യം ചെയ്യാതെ ഒരു സൈഡിലേക്ക് ‌ മാറ്റി നിര്‍ത്തുകയോ ചെയ്യുകയാണെങ്കില്‍ അതിന്റെ ഗുണം യുദ്ധകാലാടിസ്ഥാനത്തില്‍ ഈ സോസൈറ്റിക്ക്‌ അനുഭവിക്കാന്‍ കഴിയും !അത്‌ നൂറു ശതമാനം ഉറപ്പ്‌!

shahabaz aman facebook post about uyare

HariPriya PB :