ഷാരൂഖ് ഖാന് ലൊക്കാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍ ആദരവ്

നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് ഷാരൂഖ് ഖാന്‍. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ എഴുപത്തിയേഴാം ലൊക്കാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍ നടന് ആദരവ് ലഭിച്ചിരിക്കുകയാണ്. സിനിമയ്‍ക്ക് നല്‍കിയ ആജീവനാന്ത സംഭാവനങ്ങള്‍ക്കുള്ള അവാര്‍ഡാണ് നല്‍കുന്നത്.

ബോളിവുഡിന്‍റെ സ്വന്തം കിംഗ് ഖാനാണ് ഷാരൂഖ് ഖാന്‍. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ച് വരവ് ഷാരൂഖ് ഖാന്‍ ആഘോഷമാക്കിയ വർഷമായിരുന്നു 2023. ജനുവരിയിൽ സിദ്ധാർത്ഥ് ആനന്ദിന്റെ പത്താൻ എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖ് ഖാൻ ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തിയത്. ഇന്ത്യന്‍ ബോക്‌സ് ഓഫീസിൽ നിന്ന് മാത്രം 500 കോടിയിലധികമാണ് ചിത്രം കളക്‌റ്റ് ചെയ്തത്.

പത്താന് പിന്നാലെ പുറത്തിറങ്ങിയ ജവാനും വലിയ ഹിറ്റായിരുന്നു. 600 കോടിയിലേറെ രൂപയാണ് ജവാന്‍ ഇന്ത്യയില്‍ നിന്നും നേടിയത്. ഡങ്കി മുന്‍ ചിത്രങ്ങളെപ്പോലെ വലിയ വിജയമായില്ലെങ്കിലും സൂപ്പര്‍ഹിറ്റായിരുന്നു.

ഒരു വർഷത്തിനുള്ളില്‍ 2500 കോടി ഗ്രോസ് നേടിയ ഇന്ത്യന്‍ സിനിമയിലെ ഏക നടനായും ഷാരൂഖ് ഖാന്‍ മാറി. ഇന്ന് ഇന്ത്യന്‍ സിനിമയുടെ മുഖമാണ് ഷാരൂഖ് ഖാന്‍. ഭാഷാഭേദമന്യേ ലോകമെന്പാടുമുള്ള ആരാധകരെ സ്വന്തമാക്കി തന്‍റെ കരിയറില്‍ മുന്നേറുകയാണ് നടന്‍.

Vijayasree Vijayasree :