ദിലീപേട്ടൻ തന്നെ വിളിച്ചാണ് ആ വേഷം തന്നത്, നല്ല വേഷം ആയിരുന്നു, പക്ഷേ ആദ്യ ചിത്രം പോലെ അത്ര ഹിറ്റ് ആയിരുന്നില്ല; ഷഫീഖ് റഹ്മാൻ

മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. കേസിന് പിന്നാലെ പലരും ദിലീപിനെ പിന്തുണച്ച് കൊണ്ടും എതിർത്തുകൊണ്ടും രംഗത്തെത്തിയിരുന്നു.

ദിലീപിനെ നായകനാക്കി വൈശാഖ സിനിമയുടെ ബാനറിൽ വൈശാഖ് രാജൻ നിർമ്മിച്ച് സുന്ദർദാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു വെൽക്കം റ്റു സെൻട്രൽ ജയിൽ. ഇപ്പോഴിതാ ദിലീപ് പറഞ്ഞിട്ടാണ് വെൽക്കം ടു സെൻട്രൽ ജയിൽ എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചതെന്ന് പറയുകയാണ് നടൻ ഷഫീഖ് റഹ്മാൻ. ദിലീപേട്ടനോടൊപ്പം അഭിനയിച്ച ആദ്യ ചിത്രവും അതാണ്. അവർ വിളിച്ച് അറിയിച്ചതിനെ തുടർന്ന് തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തെ പോയി കണ്ടു. എന്നോട് താടി വളർത്താനും അൽപം കൂടി വണ്ണം വെക്കണമെന്നുമാണ് അവർ നിർദേശിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ അതിനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയായിരുന്നു ഷഫീഖ് ഇതേ കുറിച്ച് പറഞ്ഞത്. മൂന്ന് നാല് മാസങ്ങൾ കഴിഞ്ഞാണ് ഷൂട്ടിങ് ആരംഭിച്ചത്. ആ സമയം ആയപ്പോഴേക്കും നോമ്പ് ആയി, പിന്നെ എനിക്ക് പനിയുമായിരുന്നു. അതുകൊണ്ട് തന്നെ കൂട്ടിയ ശരീര ഭാരം അൽപം കുറഞ്ഞു. അതോണ്ട് ലഭിച്ച കോസ്റ്റ്യൂം കുറച്ച് അയഞ്ഞതായിരുന്നു. വേണമെങ്കിൽ അത് എനിക്ക് ഓൾട്ടർ ചെയ്ത് ഉപയോഗിക്കാമായിരുന്നുവെന്ന് പിന്നീട് ഒരു സിനിമയിൽ അഭനിയച്ചപ്പോഴാണ് മനസ്സിലായത്. എല്ലാവരും നല്ല രീതിയിൽ പിന്തുണച്ചു, പ്രത്യേകിച്ച് ദിലീപേട്ടൻ. അദ്ദേഹത്തിന്റെ താമശയും അതുപോലെ കാര്യങ്ങളെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലാലോ.

അതിന് അപ്പുറം അഭിനയിക്കുമ്പോഴും ഓരോന്നിനെക്കുറിച്ചും അദ്ദേഹം പറഞ്ഞ് തരും. പുള്ളി റഫർ ചെയ്തിട്ട് കൂടിയാണല്ലോ ഞാൻ അതിലേക്ക് വരുന്നത്. അമർ, അക്ബർ, അന്തോണി കഴിഞ്ഞതിന് ശേഷം ഞാൻ അഭിനയിക്കുന്ന പടം കൂടിയായിരുന്നു വെൽക്കം ടും സെൻട്രൽ ജയിൽ എന്നും ഷഫീഖ് റഹ്മാൻ പറയുന്നു. രണ്ട് പടത്തിന് ഇടയിലും കുറേ മാസങ്ങളുടെ ഇടവേളയുണ്ടായിട്ടുണ്ട്. ആ കാലയളവിൽ വേറെ മൂന്നോളം സിനിമകളിലേക്ക് അവസരം വന്നിരുന്നു. എന്നാൽ അതൊന്നും ഏറ്റെടുത്തില്ല. ഞാൻ നേരെ ദിലീപേട്ടന്റെ ലൊക്കഷനിൽ പോയി സംസാരിക്കും. മൈ ബോസ് ആണെന്ന് തോന്നുന്നു. ആ ചിത്രത്തിന്റെ ലൊക്കേഷനിൽ പോയി ദിലീപേട്ടനെ കണ്ട് എനിക്ക് വേറെ സിനിമകളിൽ നിന്നും വിളി വരുന്നതായി പറഞ്ഞു.

എല്ലായിടത്തും പോയി ഇടി വാങ്ങിക്കേണ്ട. ഇത് കഴിഞ്ഞിട്ട് വേറെ ചെയ്യാം എന്നായിരുന്നു അപ്പോൾ ദിലീപേട്ടന്റെ മറുപടി. നമ്മുടെ ഒരു പുതുമ നഷ്ടപ്പെടേണ്ടതില്ലെന്നായിരുന്നു അദ്ദേഹം ഉദ്ദേശിച്ചത്. ആറ് മാസത്തോളം ആ പടത്തിന് വേണ്ടി കാത്തുനിന്നു. എന്നെ മാറ്റി വേറെ ആരെയെങ്കിലും കാസ്റ്റ് ചെയ്യുമോ എന്ന ടെൻഷനൊന്നും ഉണ്ടായിരുന്നില്ല. അമർ അക്ബർ അന്തോണിയിലെ പ്രകടനം കണ്ടിട്ടാണ് ഇതിലേക്ക് വിളിച്ചത്. അതും ദിലീപേട്ടൻ തന്നെ വിളിച്ചാണ് ആ വേഷം തന്നത്. നല്ല വേഷം ആയിരുന്നു. ആദ്യ ചിത്രം പോലെ അത്ര ഹിറ്റ് ആയിരുന്നില്ലെങ്കിലും വെൽകം ടു സെൻട്രൽ ജയിൽ അമ്പത് ദിവസം ഓടി. ഓടുന്ന ചിത്രത്തിലെ ചെറിയ വേഷമാണെങ്കിലും ശ്രദ്ധിക്കപ്പെടും. സോപ്പുപ്പെട്ടി കഥ എന്ന ചിത്രത്തിൽ ഞാൻ നായകനായിരുന്നു. അത് ഒരാഴ്ചയിൽ താഴെ മാത്രമാണ് തിയേറ്ററിൽ ഓടിയത്.

ആ ചിത്രം കൊണ്ട് ആരും തിരിച്ചറിഞ്ഞിരുന്നില്ല. ചെയ്യുന്ന സിനിമകളുടെ അടിസ്ഥാനത്തിലാണ് നമ്മുടെ വളർച്ച. ഹിറ്റായ സിനിമയിലെ ചെറിയ വേഷമാണെങ്കിൽ ആളുകൾ ശ്രദ്ധിക്കും. വലിയ വേഷം ചെയ്തിട്ടും പടം ഓടിയില്ലെങ്കിൽ ആരും ശ്രദ്ധിക്കില്ല. എന്നെ ഞാൻ ആക്കിയത് അമർ അക്ബർ അന്തോണി ആദം എന്ന ചിത്രമാണ്. ഇപ്പോഴും ആ ചിത്രത്തിലെ വേഷത്തിന്റെ പേരിൽ തിരിച്ചറിയുന്നു എന്നതിനാൽ എനിക്ക് വിഷമം ഇല്ല. ആ സിനിമ ഇല്ലായിരുന്നില്ലെങ്കിൽ പിന്നീടുള്ള വേഷങ്ങൾ ലഭിക്കുമായിരുന്നില്ല. അതുകൊണ്ട് തന്നെ ആ ചിത്രം എനിക്ക് ഒരു അംഗീകാരമാണ്. മുൻകാലം നോക്കുകയാണെങ്കിൽ ലേലം പോലുള്ള ചിത്രങ്ങളിൽ ചെറിയ, ചെറിയ വേഷങ്ങൾ ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഒരു കാലത്ത് തിയറ്ററുകളിൽ ആളെ നിറയ്ക്കാൻ കെൽപ്പുളള ഒരു താരം മാത്രമായിരുന്നില്ല ദിലീപ്. അതിനപ്പുറം മികച്ച അഭിനയശേഷിയും തന്റെതായ ശൈലിയുമുളള നടൻ എന്ന നിലയിലും അദ്ദേഹം സ്വയം അടയാളപ്പെടുത്തിയിരുന്നു. സല്ലാപവും, ജോക്കറും, കഥാവശേഷനും, ഗ്രാമഫോണും, അരികെയും അങ്ങനെ വിരലിൽ എണ്ണാവുന്ന ചില സിനിമകളിൽ തനിക്കു കോമഡി മാത്രമല്ല ഇമോഷണൽ രംഗങ്ങളും അതി ഗംഭീരമായി അവതരിപ്പിക്കാൻ തനിക്കു കഴിയും എന്ന് തെളിയിച്ച ആളാണ് ദിലീപ്. എന്നാൽ ദിലീപിന് അടുത്ത കാലത്തായി നല്ല സമയമല്ല സിനിമയിൽ. നടന്റേതായി പുറത്തെത്തിയ ചിത്രങ്ങൾക്കൊന്നും തന്നെ പ്രതീക്ഷിച്ചത്ര വിജയം കൈവരിക്കാനായില്ല. മിമിക്രിയിലൂടെയായിരുന്നു ദിലീപ് സിനിമയിലേയ്ക്ക് എത്തുന്നത്.

അടുത്തിടെ, നടൻ നന്ദു ദിലീപിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളും വൈറലായിരുന്നു. പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന സിനിമ. ഉർവശിയാണ് പ്രൊഡ്യൂസ് ചെയ്യുന്നത്. മനോജ് കെ ജയൻ അഭിനയിക്കുന്നു. ആ സമയത്ത് അവർ തമ്മിൽ പ്രേമമൊക്കെയായിരുന്നെന്ന് തോന്നുന്നു. മനോജിന്റെ സുഹൃത്തുക്കളായിട്ട് ഞാനും ദിലീപുമുണ്ട്. ദിലീപ് അന്ന് അസിസ്റ്റന്റ് ഡയരക്ടറാണ്. അഭിനയിക്കാനാണ് താൽപര്യം കൂടുതൽ. തിരുവനന്തപുരത്ത് ബ്രാഹ്മണ തെരുവിലാണ് ഷൂട്ടിംഗ്. ഏതോ വീടിന്റെ പടിയിലിരുന്ന് ഞങ്ങൾ ഷൂട്ടിംഗ് കണ്ട് കൊണ്ടിരിക്കുകയാണ്. അവിടെ പത്ത് മുപ്പത് പേർ ഡാൻസ് ചെയ്യുന്നു. ആ കൂട്ടത്തിൽ ദിലീപുണ്ട്.

പദ്മനാഭ ക്ഷേത്രത്തിൽ പോയി വരുന്നവർ അത് വഴി പോകുന്നുണ്ട്. ഒരു വയസായ അപ്പൂപ്പൻ. മുണ്ട് ഉടുത്തിട്ടുണ്ട്. പൂണൂലുണ്ട്. ദേഹത്ത് ഭസ്മമുണ്ട്. കുറിയുണ്ട്. അദ്ദേഹം ഷൂട്ടിംഗ് ഇങ്ങനെ കണ്ട് വരികയാണ്. അദ്ദേഹത്തിന്റെ വീടിന്റെ നടയിലാണ് ഞങ്ങൾ ഇരുന്നത്. അദ്ദേഹം പടി കയറി നോക്കിക്കൊണ്ടിരുന്നു. ആ നിൽക്കുന്ന പയ്യൻ ആരാണെന്ന് ഞങ്ങളോട് ചോദിച്ചു. ദിലീപെന്നാണ് പേര്, ഇതിനകത്ത് അഭിനയിക്കുന്ന ആളാണെന്ന് പറഞ്ഞു.

അയാൾ ഒരു ദിവസം മലയാള സിനിമ ഭരിക്കും, ഉറപ്പാണ് എന്ന് പറഞ്ഞ് അയാൾ വീട്ടിലേക്ക് കയറി പോയി. ഒരു കിളവൻ എന്തോ പറഞ്ഞ് പോയി. ആരും മെെൻഡ് ചെയ്തില്ല. പക്ഷെ അത് സത്യമായില്ലേ. അയാൾ മലയാള സിനിമയുടെ ഏറ്റവും ടോപ് ലെവലിൽ എത്തിയില്ലേ. കുറേ നാളുകൾക്ക് ശേഷം ദിലീപിനെ കണ്ടപ്പോൾ ഇക്കാര്യം പറഞ്ഞു. അയ്യോ അണ്ണാ അയാൾ എവിടെയെന്ന് ദിലീപ് ചോദിച്ചു. എവിടെയെന്ന് അറിയില്ലെന്ന് താൻ മറുപടി നൽകിയെന്നും നന്ദു ഓർത്തു.

അടുത്തിടെ, ദിലീപ് പറഞ്ഞ കാര്യങ്ങളും വൈറലായിരുന്നു. കഴിഞ്ഞ കുറച്ചുകാലം ഞാൻ അനുഭവിച്ച പ്രശ്നങ്ങൾ എല്ലാം നിങ്ങൾ കണ്ടതാണ്. കോടതിയും കേസുമൊക്കെയായി എന്താണ് നടക്കുന്നതെന്ന് അറിയില്ലായിരുന്നു. അതോടെ ഒരു നടനാണ് എന്നത് ഞാൻ തന്നെ മറന്നുപോയ അവസ്ഥയായി’ എന്നാണ് അഭിമുഖത്തിൽ ദിലീപ് പറഞ്ഞത്. ഞാൻ ഒരു നടനാണ് എന്ന് എന്നെ പറഞ്ഞ് മനസ്സിലാക്കുന്ന ഒരു സമയം ഉണ്ടായിരുന്നു. അതിന് വേണ്ടി എല്ലാവരുടേയും സിനിമ കാണും.

അത് കഴിഞ്ഞ് ഞാൻ എന്റെ സിനിമകൾ തന്നെ കാണാൻ തുടങ്ങി. അങ്ങനെയാണ് എനിക്ക് വീണ്ടും അഭിനയിക്കണമെന്ന തോന്നലുണ്ടാകുന്നത്. രണ്ട് വർഷം ഞാൻ അഭിനയിച്ചിട്ടേ ഉണ്ടായിരുന്നില്ല. എല്ലാം തീരട്ടെ എന്നിട്ട് നോക്കാം എന്ന നിലപാടിലായിരുന്നു ഞാൻ. എന്നാൽ ഒന്നും തീർക്കാൻ ആർക്കും താൽപര്യം ഇല്ല. മറുവശത്ത് എന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ പറയുന്നത് നിങ്ങൾ വീണ്ടും സിനിമ ചെയ്യണമെന്നാണ്.

എനിക്ക് ദൈവം തന്ന നിധിയാണ് സിനിമ. അതിനെ പൊന്നുപോലെ നോക്കിക്കൊണ്ടുപോയ ഒരാളുമായിരുന്നു ഞാൻ. പെട്ടെന്നാണ് ഒരു ഇത് കിട്ടുന്നത്. എന്തായാലും അതിൽ നിന്നെല്ലാം മാറി ദൈവം അനുഗ്രഹിച്ച് വീണ്ടും വ്യത്യസ്തമായ വേഷങ്ങളൊക്കെ ലഭിച്ച് തുടങ്ങുന്നു. അതിന് വേണ്ടി ഞാൻ പരിശ്രമിക്കുന്നു. എന്റെ ലോകം സിനിമയാണ്. അത്രമേൽ ഞാൻ സിനിമയെ സ്നേഹിക്കുന്നു. എനിക്ക് എല്ലാം തന്നത് സിനിമയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഞാൻ ഇവിടെ വേണ്ടെന്ന് തീരുമാനിക്കുന്ന കുറച്ചാളുകളുണ്ട്. അതുപോടെ ഞാൻ ഇവിടെ വേണമെന്ന് തീരുമാനിക്കുന്ന ആളുകളുമുണ്ട്. എന്നെ പിന്തുണയ്ക്കന്ന എന്റെ പ്രിയപ്പെട്ട പ്രേക്ഷകരാണ് എന്നെ ഉണ്ടാക്കിക്കൊണ്ടുവന്ന ആൾ. വലിയ കമ്പനികളുടെ സിഇഒമാർ വരന്നെ നമ്മളോട് സംസാരിക്കുമ്പോൾ ‘എന്താണ് ദിലീപ് സിനിമ ചെയ്യാത്തത്, സമ്മർദ്ദ സമയങ്ങളിൽ നിങ്ങളുടെ സിനിമകളാണ് ആശ്വാസമാകുന്നത്. നമ്മൾ നോർമലാകും, നമ്മൾ ചിരിക്കും. നിങ്ങളുടെ ചില സിനിമകളുടെ എവിടം മുതൽ വേണമെങ്കിലും കണ്ട് ആസ്വദിക്കാം’ എന്ന് പറയും. അത് നമുക്ക് കിട്ടുന്ന വലിയ എനർജിയാണ്. വീണുകഴിഞ്ഞാൽ വീണ്ടും ചാടി എഴുന്നേൽക്കുന്നത് ആ ഒരു എനർജിയിലാണ് എന്നും നടൻ പറഞ്ഞിരുന്നത്.

എനിക്ക് ഇപ്പോൾ സംസാരിക്കാൻ അനുവാദമില്ല. ഞാനാണെങ്കിൽ സംസാരിച്ച് തുടങ്ങുമ്പോൾ ഓപ്പൺ ആയിട്ട് സംസാരിക്കുകയും ചെയ്യും. പിന്നെ അതെനിക്ക് പാരയായി വരും. അത് നമുക്കെന്തായാലും സംസാരിക്കാം. അതിന് എന്തായാലും ദൈവം ഒരു ദിവസം തരും. ഇതുവരെ നമ്മൾ സംസാരിച്ചിട്ടില്ല. ഏത് വഴിയ്ക്ക് പോകുന്നവനും നമ്മളെ തലയ്ക്കിട്ട് അടിക്കുകയാണെന്നും ദിലീപ് അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു.

പ്രിൻസ് ആൻഡ് ഫാമിലി എന്ന ചിത്രമാണ് ദിലീപിന്റേതായി പുറത്തെത്തിയ ചിത്രം. പ്രിൻസ് ആന്റ് ദി ഫാമിലിയുടെ വിജയത്തിൽ ദിലീപ് ഫാൻസിന് അപ്പുറം സിനിമയേയും എന്നേയും സ്നേഹിക്കുന്ന സൈലന്റ് ഫാൻസ് ഉണ്ടെന്നാണ് ദിലീപ് പറഞ്ഞത്. ദിലീപ് ഫാൻസ് അസോസിയേഷനിൽ കൂലിപ്പണിയെടുക്കുന്നവരും വലിയ ജോലിയുള്ളവരും ഉണ്ട്. അവർ അവരുടെ അധ്വാനത്തിന്റെ ഒരു വിഹിതം എടുത്തിട്ടാണ് ജീവകാരുണ്യപ്രവർത്തനങ്ങൾ ചെയ്യുന്നത്. മുൻപ് എന്റെ അച്ഛന്റെ പേരിലുള്ള ട്രെസ്റ്റ് ഇവരെ പിന്തുണക്കുമായിരുന്നു. എന്നാൽ അഞ്ചെട്ട് വർഷമായി ട്രെസ്റ്റ് ഫ്രീസ് ചെയ്ത് വെച്ചിരിക്കുകയാണ്. പ്രേക്ഷകർക്ക് എന്നെ അറിയാവുന്നത് ഈ തിരശീലയിൽ കൂടിയാണ്. ഈ 150ാമത്തെ ചിത്രം വരെ എന്നെ ത്തിച്ചതിന് എന്നെ ഇപ്പോഴും ഇവിടെ നിലനിർത്തുന്നതിന് പ്രത്യേകം നന്ദി പറയുന്നു. അത്രയേറെ കടപ്പാടുണ്ട് പ്രേക്ഷകരോടെന്നാണ് ദിലീപ് പറഞ്ഞത്.

Vijayasree Vijayasree :