ശാകുന്തളം ഒടിടിയിൽ

ശാകുന്തളം ഒടിടിയിൽ. ആമസോൺ പ്രൈമിൽ ചിത്രം സ്ട്രീം ചെയ്യാൻ ആരംഭിച്ചു. സാമന്തയും ദേവ് മോഹനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘ശാകുന്തളം’ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഗുണശേഖറാണ്. ശകുന്തള-ദുഷ്യന്തൻ പ്രണയകഥയായ ‘അഭിജ്ഞാന ശാകുന്തള’ത്തെ ആസ്പദമാക്കിയാൻ ചിത്രം ഒരുക്കിയത്

മലയാളിയായ ദേവ് മോഹൻ ആണ് ചിത്രം ദുഷ്യന്തനായി വേഷമിട്ടത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെയാണ് ദേവ് മോഹൻ സുപരിചിതനായത്. അദിതി ബാലൻ, മോഹൻ ബാബു, സച്ചിൻ ഖേദേക്കർ കബീർ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരും ചിത്രത്തിലുണ്ട്. തെന്നിന്ത്യൻ താരം അല്ലു അർജുന്റെ മകൾ അല്ലു അര്‍ഹയും ചിത്രത്തിലുണ്ട്. ഭരത രാജകുമാരനായാണ് അല്ലു അര്‍ഹ ചിത്രത്തിൽ വേഷമിടുന്നത്.

ഏപ്രിൽ 14 നു റിലീസിനെത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. മയോസൈറ്റീസ് രോഗവസ്ഥയ്ക്കിടയിലും ചിത്രത്തിന്റെ പ്രമോഷനുകളിൽ സജീവമായി പങ്കെടുത്തിരുന്നു സാമന്ത. താരത്തിന്റെ രൂപമാറ്റത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ ചർച്ചകളും ഉയർന്നു. ഇതിനെതിരെ വളരെ സൗമ്യമായാണ് സാമന്ത പ്രതികരിച്ചത്.

സംഗീത സംവിധാനം ശർമ. ശേഖർ വി ജോസഫ് ഛായാഗ്രഹണവും പ്രവീൺ പുഡി എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രം നിർമിച്ചത് ഗുണാ ടീംവർക്സിന്റെ ബാനറിൽ നീലിമ ഗുണയാണ്. തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലാണ് ചിത്രം റിലീസിനെത്തിയത്.

Noora T Noora T :