അയാള്‍ എന്നെ പിടിച്ചുയര്‍ത്തി സ്വകാര്യ ഭാഗങ്ങളില്‍ മോശമായി സ്പര്‍ശിച്ചു !! അക്ഷയ് കുമാര്‍ ചിത്രം വീണ്ടും കുരുക്കില്‍…
മീ ടൂ ആരോപണങ്ങളെ തുടര്‍ന്ന് വെട്ടിലായ ബോളിവുഡ് ചിത്രം ഹൗസ് ഫുൾ 4 വീണ്ടും വിവാദ കുരുക്കില്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ വെച്ച് പവന്‍ ഷെട്ടി എന്നയാള്‍ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതി രംഗത്ത് വന്നിരിക്കുകയാണ്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയെന്നും യുവതി പറയുന്നു. മീ ടൂ ആരോപണം പ്രതിസന്ധിയിലായ ചിത്രം ഒരുവിധം പ്രശ്‌നങ്ങള്‍ ഒതുക്കി വീണ്ടും ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെയാണ് പുതിയ ആരോപണം തലപൊക്കിയിരിക്കുന്നത്.
ഷൂട്ടിംഗ് സെറ്റില്‍ വെച്ച് പവന്‍ ഷെട്ടി എന്നയാള്‍ അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. ടീ ബ്രേക്കിനിടെയാണ് സംഭവം. സഹപ്രവര്‍ത്തകനായ ആമിര്‍ എന്റെ അടുത്ത് വന്നിരുന്നു. പിന്നാലെ പവന്‍ ഷെട്ടിയും മറ്റ് നാലു പേരും ഞങ്ങള്‍ക്കടുത്തേക്ക് വന്നു. ആമിറിനെ വലിച്ചുകൊണ്ടുപോകാന്‍ നോക്കി. അതിനിടെ പവന്‍ എന്നെ എടുത്തുയര്‍ത്തി. എന്റെ സ്വകാര്യഭാഗങ്ങളില്‍ മോശമായി സ്പര്‍ശിച്ചു.” – യുവതി പറഞ്ഞു.
“നിലവിളി കേട്ട് അക്ഷയ് കുമാറും റിതേഷും ഉള്‍പ്പെടെയുള്ളവര്‍ ഓടിയെത്തി. ഞാന്‍ നിലവിളിച്ചപ്പോള്‍ തന്നെ പവന്‍ ഓടി രക്ഷപെട്ടു. പൊലീസില്‍ പരാതി നല്‍കാന്‍ നിര്‍ദേശിച്ചത് അക്ഷയ് സര്‍ ആണ്. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.” – യുവതി പറഞ്ഞു.
ചിത്രത്തിന്റെ ഭാഗമായിരുന്ന സാജിദ് ഖാന്‍, നാനാ പടേക്കര്‍ എന്നിവര്‍ക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നതോടെ ചിത്രം പ്രതിസന്ധിയിലായിരുന്നു. തുടര്‍ന്ന് അക്ഷയ് കുമാറും പിന്നാലെ സാജിദ് ഖാനും ചിത്രത്തില്‍ നിന്ന് പിന്മാറിയിരുന്നു. ശേഷം സാജിദിന് പകരം ഫര്‍ഹാദ് സാംജി സംവിധായകനായെത്തിയതോടെ അക്ഷയ് കുമാര്‍ മടങ്ങിയെത്തിയിരുന്നു. തനുശ്രീ ദത്തയുടെ ആരോപണത്തെ തുടര്‍ന്ന് നാനാ പടേക്കറും ചിത്രത്തില്‍ നിന്ന് പിന്മാറിയിരുന്നു.
Sexual assault again in Houseful 4 set