
സിനിമയിലൂടെയും നാടകത്തിലൂടെയും സീരിയലിലൂടെയുമെല്ലാം പ്രേക്ഷകർക്ക് സുപരിചിതയാണ് സേതുലക്ഷ്മി അമ്മ. സേതുലക്ഷ്മി അമ്മ മകന്റെ ചികിത്സയ്ക്കായി സഹായമഭ്യർഥിച്ചിട്ട് കുറച്ച് നാ ളുകൾ പിന്നിയിട്ടതേയുള്ളു. ആ മകന്റെ അവസ്ഥ എന്തായി എന്ന് എല്ലാ മലയാളികളും അറിയാൻ ആഗ്രഹിക്കുന്നുണ്ട്. ഇപ്പോഴിതാ തനിക്ക് ലഭിച്ച് പോന്ന സഹായങ്ങളെല്ലാം നിന്നുപോയിരിക്കുന്നെന്നും അതിനു കാരണം പൊന്നമ്മ ബാബുവിന്റെ ഇടപെടലാണ് എന്നും പറഞ്ഞിരിക്കുകയാണ് സേതുലക്ഷ്മി അമ്മ.
സേതുലക്ഷ്മി അമ്മയുടെ കരച്ചില് കണ്ട ഓരോരുത്തരുടെ മനസ് വിങ്ങിയിരുന്നു. എന്നാല്‍ സഹായവുമായി പൊന്നമ്മ ബാബു എത്തിയത് അനുഗ്രഹം പോലെയായിരുന്നു. അന്നുവരെ ആരും ശ്രദ്ധിക്കാതെ പോയ നടിയെ എല്ലാവരും കൂടി വാനോളം ഉയര്‍ത്തി. മലയാളി ആരാധകര്‍ ഒത്തൊരുമിച്ച് പൊന്നമ്മ ബാബുവിനെ സല്യൂട്ട് ചെയ്തിരുന്നു. എന്നാല്‍ നടിക്ക് ചില അസുഖങ്ങള്‍ ഉള്ളതിനാല്‍ കിഡ്നി കൊടുക്കാന്‍ സാധിക്കാതെ വരുകയായിരുന്നു. ഏറെ നിരാശരായിരുന്നു ആരാധകര്‍. എന്നാലും പൊന്നമ്മ ബാബുവിന്റെ മനസിനെ എല്ലാവരും പ്രശംസിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സേതുലക്ഷ്മി പറയുന്നു. മകന്റെ രോഗവുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ചു കൊണ്ടിരുന്ന സഹായങ്ങള്‍ പൊന്നമ്മബാബുവിന്റെ ഇടപെടലോടെ അവസാനിച്ചതായിയെന്ന് നടി പറയുന്നു. സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സേതുലക്ഷ്മി അമ്മ തുറന്നു പറഞ്ഞത്.
മകന് ഡയാലിസിസ് ചെയ്യുന്നുണ്ട്. കിഡ്നി മാറ്റിവയ്ക്കണമെന്നാണ് പറയുന്നത്. ഫേസ്ബുക്ക് പ്രൊമോഷന് ചെയ്തതോടെ ഒരുപാടു പൈസ വന്നുകൊണ്ടേയിരുന്നു. ആശുപത്രി ചിലവ് മുഴുവന്‍ വഹിക്കാമെന്ന് അമേരിക്കയിലുള്ള ഒരാള്‍ സമ്മതിച്ചു. അതിനിടയില്‍ പൊന്നമ്മ ബാബു ഏറ്റെടുത്തു. എല്ലാവരും സന്തോഷിച്ചു. പൊന്നമ്മ ചോദിച്ചു, ചേച്ചി കുട്ടനെന്താ പറ്റിയേ (കുട്ടനെന്നാണ് മകനെ വിളിക്കുന്നത്), എന്റെ കിഡ്നി O പോസിറ്റീവ് ആണ്. പക്ഷേ ചെറിയ കൊളസ്ട്രോള്‍ ഉണ്ട്. ഇതുപോലെ വേറെ കുറേ പേരുടെ പേരു പറഞ്ഞു. പക്ഷേ ആവരാരും മുന്നോട്ടു വരാതെ പൊന്നമ്മ ബാബു മാത്രം ഫെയ്മസ് ആയി. അവര്‍ക്ക് കുറേ സ്വീകരണങ്ങളൊക്കൊയായി.
അപ്പോള്‍ ജനങ്ങള്‍ വിചാരിച്ചു എല്ലാം ശരിയായെന്ന്. പക്ഷേ ചിലര്‍ പറയുന്നത് പൊന്നമ്മയ്ക്ക് എല്ലാം അറിയാമായിരുന്നല്ലോ, അവര്‍ക്ക് ചില പ്രശ്നങ്ങളുണ്ട്, കിഡ്നി അങ്ങനെ കൊടുത്തുകൂടായെന്ന്. ചിലപ്പോള്‍ അവരുടെ നല്ല മനസു കൊണ്ടു പറഞ്ഞതാകാം. എന്തായാലും എന്റെ വരുമാനം അതോടെ നിന്നു സേതുലക്ഷ്മി വ്യക്തമാക്കുന്നു.

sethulakshmi about ponnamma babu