വിവാഹ നിശ്ചയം നടന്നില്ല, ലൈവിൽ പൗർണ്ണമിയുടെ തുറന്ന് പറച്ചിൽ! കാരണം ഇങ്ങനെ

പൗര്‍ണ്ണമി തിങ്കള്‍ സീരിയലിലൂടെ പ്രേമിന്റെ പൗർണ്ണമിയായി എത്തി മിനിസ്ക്രീൻ പ്രേക്ഷരുടെ പ്രിയ താരമാവുകയായിരുന്നു ഗൗരി കൃഷ്ണ. സീരിയലിലെ കേന്ദ്ര കഥാപാത്രം അവതരിപ്പിച്ചിരുന്നത് ഗൗരിയായിരുന്നു. നാലഞ്ച് മാസങ്ങൾക്ക് മുൻപാണ് സീരിയൽ അവസാനിച്ചത്. നിലവിൽ
കൈയ്യെത്തും ദൂരത്ത് എന്ന സീരിയലിൽ പ്രധാനപ്പെട്ടൊരു റോളാണ് ഗൗരി ചെയ്യുന്നത്

ഇന്നലെ, ജനുവരി 23 ന് നടിയുടെ വിവാഹ നിശ്ചയം ആയിരുന്നു. എന്നാല്‍ തീരുമാനിച്ച തിയ്യതിയില്‍ നിശ്ചയം നടത്താന്‍ കഴിഞ്ഞില്ല. എന്തുകൊണ്ട് വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തില്ല എന്ന നിരന്തര ചോദ്യത്തിന് ഒടുവില്‍ പ്രതികരണവുമായി നടി രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ വിവാഹ നിശ്ചയം നടന്നില്ല എന്ന് ഇന്‍സ്റ്റഗ്രാമില്‍ ലൈവില്‍ എത്തി ഗൗരി പറയുകയാണ്

കഴിഞ്ഞ ദിവസം റെഡ് കാര്‍പെറ്റില്‍ എത്തിയപ്പോഴാണ് ജനുവരി 23 ന് തന്റെ വിവാഹ നിശ്ചയം ആണെന്ന് ഗൗരി കൃഷ്ണ പറഞ്ഞത്. വരന്‍ ആരാണ് എന്ന് ചോദിച്ചപ്പോള്‍ അത് സസ്‌പെന്‍സ് ആണ് എന്നും, 23 ന് അറിയാം എന്നുമായിരുന്നു നടിയുടെ പ്രതികരണം. അതുകൊണ്ട് ആരാണ് ആ വരന്‍ എന്നറിയാന്‍ ആരാധകരും കാത്തിരിയ്ക്കുകയായിരുന്നു. 23 ന് ഗൗരിയുടെ വരന്‍ ആരാണ് എന്ന് അറിയാന്‍ കാത്തിരുന്നവര്‍ക്ക് നേരം ഉച്ച കഴിഞ്ഞിട്ടും യാതൊരു സൂചനയും കിട്ടിയില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഗൗരിയും ഫോട്ടോകള്‍ ഒന്നും പങ്കുവച്ചതുമില്ല. ഇതോടെ വിവാഹ നിശ്ചയത്തിന്റെ വിശേഷം തിരക്കി ആളുകള്‍ പേഴ്‌സണല്‍ ചാറ്റില്‍ നിരന്തരം മെസേജുകള്‍ അയക്കാന്‍ തുടങ്ങി.

ഒടുവില്‍ വിവാഹ നിശ്ചയം നടന്നില്ല എന്ന് പറഞ്ഞ് ഗൗരി തന്നെ രംഗത്ത് എത്തി. ഞായറാഴ്ച ലോക്ക് ഡൗണ്‍ ആയത് കൊണ്ട് മാത്രമല്ല, ചെറുക്കനും കൂട്ടര്‍ക്കും കൊവിഡ് പോസിറ്റീവും ആയി. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്കും കൊവിഡ് പോസിറ്റീവ് ആയ സാഹചര്യത്തിലാണ് വിവാഹ നിശ്ചയം മാറ്റി വച്ചത്. ഇനി എപ്പോഴാണ് എന്ന് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല എന്നും , പുതിയ ഡേറ്റ് അറിയിക്കും എന്നും ഗൗരി പറഞ്ഞു. തീര്‍ച്ചയായും അന്ന് ഫോട്ടോയും പങ്കുവയ്ക്കും

വരനെ കുറിച്ചുള്ള വിവരങ്ങള്‍ അപ്പോഴും ഗൗരി പുറത്ത് വിട്ടില്ല. നിങ്ങള്‍ക്ക് ആര്‍ക്കും അറിയുന്ന ആളല്ല എന്നാണ് പറയുന്നത്. അത്രയ്ക്ക് അധികം ലൈംലൈറ്റില്‍ വന്നിട്ടില്ല. സീരിയല്‍ പിന്നണി പ്രവര്‍ത്തകന്‍ ആണ് എന്ന് മാത്രമായിരുന്നു ഗൗരിയുടെ പ്രതികരണം.

പര്‍ണമിതിങ്കള്‍ എന്ന സീരിയല്‍ അവസാനിച്ചിട്ട് പത്ത് മാസത്തിലധികമായി. സീരിയല്‍ കഴിഞ്ഞാല്‍ എല്ലാവരും കുറച്ച് മാസങ്ങള്‍ കൊണ്ട് എന്നെ മറക്കും എന്നാണ് കരുതിയത്. എന്നാല്‍ ഇപ്പോഴും എനിക്ക് നല്‍കുന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും വളരെ അധികം നന്ദിയുണ്ട്. ഈ സ്‌നേഹം എന്നെ അതിശയിപ്പിയ്ക്കുന്നു എന്നും ഗൗരി ലൈവ് വീഡിയോയില്‍ പറഞ്ഞു

Noora T Noora T :