ഒന്നാം തീയതി ചാന്ദിനി കൊല്ലപ്പെടും ! വിവേകിനെ പൂട്ടാൻ ശ്രേയ ; ട്വിസ്റ്റുമായി തൂവൽസ്പർശം!

തൂവൽസ്പർശം പരമ്പര മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് തൂവൽസ്പർശം. രണ്ട് സഹോദരിമാരുടെ ജീവിത്തിലൂടെയാണ് തൂവൽസ്പർശം സഞ്ചരിക്കുന്നത്. പരസ്പരം അറിയാതെ വളർന്ന സഹോദരിമാരുടെ ജീവിതത്തിലുണ്ടാവുന്ന സംഭവങ്ങളെ കോർത്തിണക്കി കൊണ്ടാണ് സീരിയൽ കഥ പറയുന്നത്. ഒരു ആക്ഷന്‍ ത്രില്ലര്‍ ഫാമിലി പരമ്പരയാണ് തൂവല്‍സ്പര്‍ശം. കുട്ടിക്കാലത്ത് സ്നേഹത്തോടെ വളർന്നിരുന്ന രണ്ട് സഹോദരിമാരാണ് ശ്രേയയും മാളുവും. അമ്മയുടെ മരണത്തോടെ ഇരുവരും രണ്ട് വിപരീത ദിശകളിലേയ്ക്ക് വലിച്ചെറിയുന്നു . രണ്ട് ജീവിത സാഹചര്യങ്ങളിൽ വളർന്ന ഇവർ, പോലീസും കള്ളനുമായി മാറുകയാണ്. ശ്രേയ ഐപിഎസ് ഓഫീസർ ആകുമ്പോൾ പ്രിയപ്പെട്ട അനിയത്തി നഗരത്തിലെ ഹൈടെക്ക് മോഷ്ടാവായ മാറുകയാണ്. സ്വർണ്ണ കടത്തുകാർക്ക് പേടി സ്വപ്നമാണ് ചേച്ചി ശ്രേയയും അനിയത്തി തുമ്പിയും.

ഇപ്പോൾ കഥയിൽ ചാന്ദിനി എന്ന പെൺകുട്ടി കടന്നു വന്നിരിക്കുന്നു . ശ്രേയയുടെ വിവാഹം അവൾ മുടക്കുന്നു. അവൾ വിവേകിനെതിരെ ആരോപിക്കുന്നതൊക്കെ ശരിയാണോ ? ശ്രേയ ആ കുരുക്ക് അഴിക്കാൻ ശ്രമിക്കുകയാണ് . മാത്രമല്ല വിച്ചുവിന്റെ സ്വപ്നം പോലെ ഒന്നാം തീയതി കഥയിൽ സംഭവിക്കുന്നത് എന്താകും അറിയാം വീഡിയോയിലൂടെ

AJILI ANNAJOHN :