ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നായിരുന്നു കറുത്തമുത്ത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സീരിയലില്‍ നായികയായി അഭിനയിച്ചാണ് നടി പ്രേമി വിശ്വനാഥ് ശ്രദ്ധേയാവുന്നത്. മലയാളികളുടെ മനസിൽ വലിയ സ്ഥാനം ഈ സീരിയലിലൂടെ പ്രേമി നേടി.
എന്നാൽ കുറച്ച് കാലം മാത്രമേ കറുത്തമുത്തിൽ പ്രേമി തുടർന്നുള്ളൂ. നടിക്ക് പകരം മറ്റൊരാൾ നായികയായെത്തി. സീരിയലിന്റെ ടീമുമായുണ്ടായ ചില പ്രശ്നങ്ങളായിരുന്നു പ്രേമി മാറിയതിന് കാരണം.
പിന്നീട് മറ്റ് ഭാഷകളിലേക്ക് പ്രേമി ശ്രദ്ധ കൊടുത്തു. തെലുങ്ക് ടെലിവിഷൻ രംഗത്തെ ജനപ്രിയയാണ് പ്രേമി വിശ്വനാഥ് ഇന്ന്. ഇന്നത്തെ പ്രേമിയുടെ ജീവിതം നമ്മളെല്ലാവരെയും ആശ്ചര്യപ്പെടുത്തുന്നതാണ്.