പവിത്രത്തിന് എന്ത് സംഭവിച്ചു.? പത്തരമാറ്റ് ഞെട്ടിച്ചു; ഈ ആഴ്ചയിലെ മികച്ച സീരിയൽ!!

കുടുംബപ്രേക്ഷകർ വിനോദത്തിനായി ആശ്രയിക്കുന്നത് ടെലിവിഷനെയാണ്. ടിവി ഷോകളെക്കാളും, വീട്ടമ്മമാരെ കൈയിലെടുക്കാൻ സീരിയലുകൾക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിൽ നിരവധി ചാനലുകൾ ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ പേർ കാണുന്നത് ഏഷ്യാനെറ്റിലെ സീരിയലുകളാണ്.

അതുകൊണ്ടു തന്നെ, ഇവർക്കിടയിൽ നല്ല രീതിയിൽ മത്സരങ്ങൾ നടക്കുന്നുണ്ട്. ഏകദേശം പത്തോളം സീരിയലുകൾ ഏഷ്യാനെറ്റിൽ മാത്രമുണ്ട്. ഇതിനെല്ലാത്തിനും നിരവധി ആരാധകരുമുണ്ട്. കുടുംബ ബന്ധങ്ങൾ, പ്രണയം, ത്രില്ലർ എന്നീ സ്വഭാവങ്ങളിലുള്ളതാണ് സീരിയലുകൾ. ഓരോ സീരിയലിനും വലിയ സ്വീകാര്യത പ്രേക്ഷകർക്കിടയിൽ ലഭിക്കുന്നുണ്ട്.

അതുകൊണ്ട് തന്നെ പരമ്പരകളിലെ കഥാപാത്രങ്ങളുടെ പേരിലാണ് പലപ്പോഴും സീരിയലിലെ അഭിനേതാക്കൾ പ്രേക്ഷകർക്കിടയിൽ സുപരിചിതരായിട്ടുള്ളത്. സിനിമാ അഭിനേതാക്കളെക്കാളും കുടുംബപ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയിട്ടുള്ളതും സ്വീകാര്യത ലഭിച്ചിട്ടുള്ളതും സീരിയൽ അഭിനേതാക്കൾക്കാണ് എന്നത് തന്നെയാണ് ഓരോ സീരിയലിനും ലഭിക്കുന്ന സ്വീകാര്യതയിൽ നിന്നും വ്യക്തമാകുന്നത്.

കഴിഞ്ഞ ആഴ്ച സംപ്രേഷണം ചെയ്ത ഏഷ്യാനെറ്റ് സീരിയലുകളുടെ ടിആർപി റേറ്റിങ്ങാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്. കഴിഞ്ഞ ആഴ്ചകളിലെ പോലെ തന്നെ ഇത്തവണയും ഒന്നാം സ്ഥാനം ചെമ്പനീർ പൂവിന് തന്നെയാണ്. ടിആർപി റേറ്റിങ് 13.5 തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്ത് പത്തരമാറ്റുമുണ്ട്.

പ്രണയത്തിന്റെ ആർദ്രതയും കുടുംബാംഗങ്ങൾ തമ്മിലുള്ള മത്സരങ്ങളും പ്രമേയമാക്കിയ പരമ്പരയാണ് ചെമ്പനീർ പൂവ്. ഒരു ഇടത്തരം കുടുംബത്തിൽ നിന്നുള്ള രേവതി എന്ന പെൺകുട്ടി തന്റെ പ്രിയപ്പെട്ടവരുടെ ക്ഷേമത്തിനായി പരിശ്രമിക്കുന്നതിനിടയിൽ ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികളാണ് ചെമ്പനീർ പൂവ് എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്.

ചെമ്പനീർ പൂവ് പരമ്പര തന്നെയാണ് കഴി‍ഞ്ഞ ആഴ്ചയത്തെ റേറ്റിങ് ചാർട്ട് പരിശോധിക്കുമ്പോൾ 12.6 ടിആർപി റേറ്റിങുമായി ഒന്നാം സ്ഥാനത്തുള്ളത്. മറ്റ് സീരിയലുകളിൽ നിന്ന് ചെമ്പനീർ പൂവിനെ വ്യത്യസ്തമാക്കുന്നത് കഥയും അവതരണ രീതിയും അഭിനേതാക്കളുടെ പ്രകടനവുമെല്ലാമാണ്.

സീരിയലിലെ എല്ലാ കഥാപാത്രങ്ങൾക്കും പ്രേക്ഷകർക്കിടയിൽ ആരാധകരുണ്ട്. അതിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് സച്ചി രേവതി കോമ്പോയ്ക്കാണ്. ഇരുവരുടേയും പ്രണയമാണ് സീരിയലിന്റെ പ്രധാന ആകർഷണം. ഇപ്പോൾ സീരിയൽ സഞ്ചരിക്കുന്നത് വളരെ നിർണായകമായ ഘട്ടങ്ങളിലൂടെയാണ്.

വർഷയുടെയും ശ്രീകാന്തിന്റെയും ഒപ്പം സുധിയുടെയും ശ്രുതിയുടെയും താളമാറ്റൽ ചടങ്ങാണ് നടക്കുന്നത്. അതിനിടയിൽ ഈ ചടങ്ങ് കുളമാക്കാനായിട്ട് ശ്രുതിയും, മഹിമയും ശ്രമിക്കുന്നുണ്ട്. സച്ചിയെ കരുവാക്കി ആഘോഷം തകർക്കാനാണ് ഇരുവരുടെയും ശ്രമം. അതിന് മുന്നോടിയായി നടക്കുന്ന സംഭവങ്ങളിലൂടെയുമാണ് പരമ്പര ഇപ്പോൾ, കടന്നു പോകുന്നത്.

ഈ പ്രശ്നത്തിൽ നിന്ന് സച്ചി എങ്ങനെ രക്ഷപ്പെടും, ശ്രുതിയുടെ കള്ളങ്ങളെല്ലാം ചന്ദ്രമതിയുടെയും എല്ലാവരുടെയും മുന്നിൽ പൊളിയുമോ എന്നറിയാനുള്ള ആകാംഷയാണ് പ്രേക്ഷകർക്ക്.

അച്ഛനെ കൊണ്ട് വന്നേ മതിയാകൂ എന്ന് ചന്ദ്രമതി പറഞ്ഞതുകൊണ്ട്, ശ്രുതി ഇട്ട പ്ലാൻ പൊലിഞ്ഞുപോയാൽ എങ്ങനെ അച്ഛനെ കൊണ്ടുവരും, അതോ അതിനും വല്ല കള്ളവും കണ്ടുപിടിക്കുമോ എന്ന സംശയവും ആരാധകർക്കുണ്ട്.

ചന്ദ്രമതി ശ്രുതിയ്‌ക്കെതിരെ തിരിഞ്ഞത് മുതലാണ് ചെമ്പനീർപ്പൂവ് പരമ്പരയ്ക്ക് കാഴ്ചക്കാർ കൂടിയത്. ഒപ്പം എന്നത്തേയും പോലെ സച്ചി രേവതി പ്രണയവും പ്രേക്ഷക സ്വീകാര്യതയോടെ മുന്നേറുന്നതും റേറ്റിങിൽ ഒന്നാം സ്ഥാനത്ത് തുടരാൻ ചെമ്പനീർപ്പൂവിനെ സഹായിച്ചിട്ടുണ്ട്.

രണ്ടാം സ്ഥാനം പത്തരമാറ്റിന് തന്നെയാണ്. ടിആർപി റേറ്റിങ് 12.7ആണ്. ചെമ്പനീർപൂവുമായി ഏറ്റവും കൂടുതൽ മത്സരിക്കുന്നത് പത്തരമാറ്റാണ്. ഇടയ്ക്കിടെ ചെമ്പനീർ പൂവിനെ പിന്നിലാക്കി പത്തരമാറ്റ് ഒന്നാം സ്ഥാനത്ത് എത്താറുമുണ്ട്.

ദേവയാനിയും നയനയും തമ്മിലുള്ള ഒളിച്ചുക്കളി പൊളിച്ച് ആദർശ് വാശി കാണിച്ചപ്പോഴുള്ള എപ്പിസോഡുകൾ സംപ്രേഷണം ചെയ്തപ്പോൾ മുതൽ റേറ്റിങിൽ കുതിപ്പുണ്ടാകുമെന്നാണ് കരുതിയിരുന്നതെങ്കിലും പത്തരമാറ്റിനെ തകർക്കാൻ സീരിയലിന് സാധിച്ചില്ല.

സീരിയലിന്റേതായി പുറത്തിറങ്ങുന്ന പുതിയ പ്രമോകൾക്കും എപ്പിസോഡുകൾക്കും വലിയ സ്വീകാര്യത ലഭിക്കുന്നതിനാൽ വരും ആഴ്ച റേറ്റിങിൽ പോയ ഒന്നാം സ്ഥാനം തിരികെ പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പത്തരമാറ്റ് ആരാധകരും അണിയറപ്രവർത്തകരും.

ഇത്തവണയും റേറ്റിംഗിൽ മൂന്നാം സ്ഥാനത്താണ് പവിത്രം. ഒന്നാം സ്ഥാനത്തേക്ക് എത്താനുള്ള ശ്രമത്തിലാണ് ഈ പരമ്പര. 11.5 ആണ് സീരിയലിന്റെ റേറ്റിങ്. വിശ്വാസം, ധാർമ്മികത, മോചന സാധ്യത എന്നിവ ചേർന്നതാണ് പവിത്രം സീരിയൽ. 2024 ഡിസംബർ 16 ലാണ് പരമ്പര ആരംഭിച്ചത്.

റേറ്റിങിൽ നാലാം സ്ഥാനമാണ് ടീച്ചറമ്മ. ടിആർപി റേറ്റിങ് 10.8 ഒരു മികച്ച അധ്യാപികയായെങ്കിലും പരാജയപ്പെട്ട അമ്മയുടെ മനസികവ്യവഹാരങ്ങളിലൂടെ കടന്നുപോകുന്ന കഥയാണ് ഈ സീരിയൽ പറയുന്നത്.

സ്വന്തം വീട്ടിൽ ആരും വിലമതിക്കപ്പെടാതെ വിദ്യാർത്ഥികൾക്കായി സ്വയം സമർപ്പിക്കുന്ന ഒരു സ്ത്രീയുടെ പോരാട്ടങ്ങളെയും ത്യാഗങ്ങളെയും വേദനയുടെയും സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ ഈ പരമ്പര വരച്ചു കാട്ടുന്നു. ഏപ്രിൽ 7, 2025 ൽ ആരംഭിച്ച പുതിയ പരമ്പരയാണ് ടീച്ചറമ്മ.

അഞ്ചാം സ്ഥാനത്തുള്ളത് മൗനരാഗം എന്ന പരമ്പരയാണ്. ടിആർപി റേറ്റിങ് 9.9. പ്രണയവും കല്യാണി എന്ന പെൺകുട്ടിയുടെ ജീവിതവുമാണ് സീരിയലിന്റെ പ്രമേയം. തുടക്കത്തിൽ വലിയ സ്വീകാര്യത ലഭിച്ച സീരിയലായിരുന്നുവെങ്കിലും ഇപ്പോൾ റേറ്റിങിലും പ്രേക്ഷക പിന്തുണയുടെ കാര്യത്തിലും സീരിയൽ പിന്നിലേക്ക് തള്ളപ്പെട്ടിരിക്കുകയാണ്.

സാന്ത്വനം 2 ആണ് റേറ്റിങിൽ ആറാം സ്ഥാനത്തുള്ളത്. ടിആർപി റേറ്റിങ് 9.3 ഏഴാം സ്ഥാനത്ത് ഇഷ്ട്ടം മാത്രം. 5.7 ആണ് ടിആർപി റേറ്റിങ്. എട്ടാം സ്ഥാനത്ത് സ്നേഹക്കൂട്ട് ടിആർപി റേറ്റിങ് 4.4 . ഒൻമ്പതാം സ്ഥാനത്ത് ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം. ടിആർപി റേറ്റിങ് 4 .

പത്തം സ്ഥാനത്ത് രണ്ട പാരമ്പരകളാണ്. ജാനകിയുടെയും അഭിയുടെയും വീട്. ഏതോ ജന്മ കൽപ്പനയിൽ. ഈ രണ്ട് പാരമ്പരകൾക്കും 3.7 ആണ് ടിആർപി റേറ്റിങ്. 11-ാം സ്ഥാനത്ത് ഗീതാഗോവിന്ദം ടിആർപി റേറ്റിങ് 2.6.

Athira A :