നടി സരിതയും മകനും ചില്ലറക്കാരല്ല… സോഷ്യൽ മീഡിയയിൽ ഇരുവരും ഹിറ്റ്…

വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളി കുടുംബ പ്രേക്ഷകരെ ഞെട്ടിച്ച നടിയാണ് സരിത ബാലകൃഷ്ണന്‍. നടിയും അഭിനേത്രിയുമായ താരം ഇടയ്ക്ക് അഭിനയത്തിൽ നിന്ന് ഇടവേള എടുത്തിരുന്നെങ്കിലും വീണ്ടും മിനിസ്ക്രീനിലേയ്ക്ക് തിരികെ എത്തിയിരിക്കുകയാണ്. മിന്നുകെട്ട് എന്ന സീരിയലിന്റെ ടൈറ്റിൽ സോങ് മാത്രം മതി സരിതയെ പ്രേക്ഷകർക്ക് ഓർമ്മിക്കൻ. അത്രയേറെ വൈറലായിരുന്നു ആ പാട്ടും, അതിൽ വേഷമിട്ട സരിതയും. നൃത്ത വേദിയിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ സരിതയുടെ ആദ്യ സീരിയല്‍ ചാരുലതയാണ്. നടി തെസ്നിഖാന്‍ വഴിയാണ് താരത്തിന് സിനിമാമേഖലയിൽ അവസരം ലഭിച്ചത്.

വില്ലത്തിയായും സപ്പോർട്ടിങ് ആർട്ടിസ്റ്റായും കോമഡി റോളിലും താരം തിളങ്ങിയിരുന്നു. ഒട്ടേറെ സീരിയലുകളിൽ താരം തിളങ്ങിയിരുന്നെങ്കിലും സ്ത്രീജന്മം എന്ന സീരിയലിലെ വാറ്റുചാരായക്കാരി സുജയാണ് തന്റെ ഇഷ്ടപ്പെട്ട കഥാപത്രമെന്ന് സരിത പറഞ്ഞിരുന്നു. അതോടൊപ്പം തന്നെ നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും മിന്നുകെട്ട് എന്ന സീരിയലിലെ കഥാപാത്രം ടൈറ്റിൽ സോങിലൂടെയാണ് ആരാധകർ ഇന്നും സരിതയെ ഓർമ്മിക്കുന്നത്. പ്രശസ്ത സംവിധായകൻ എ എൻ നസീറാണ് ഈ ഗാനം സംവിധാനം ചെയ്തത്. മൂന്ന് ദിവസംകൊണ്ടായിരുന്നു ഈ ഗാനത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.

എഞ്ചിനീയറായ അനുരാഗാണ് സരിതയുടെ ഭർത്താവ്. വിവാഹശേഷം എട്ടുവർഷത്തോളം മിനിസ്‌ക്രീനിൽ നിന്ന് വിട്ടുനിന്ന സരിത നാലുവര്ഷങ്ങൾക്ക് മുമ്പാണ് മിനിസ്‌ക്രീനിൽ തിരിച്ചെത്തിയത്. ഭർത്താവിന്റെ ഉറച്ച പിന്തുണയാണ് അതിന് കരുത്തായത്.ദമ്പതികളുടെ മകൻ കൃഷ്ണമൂർത്തിക്ക് ഒമ്പതുവയസാണ് ഇപ്പോൾ.

മഴവിൽ മനോരമയിലെ മക്കൾ എന്ന പരമ്പര ഈ അടുത്തായിരുന്നു അവസാനിച്ചത്. തകർപ്പൻ കോമഡിയിലും മികച്ച സ്കിറ്റുകളുടെ ഭാഗമായ താരം റാണാദഗുപതി നായകനായ തമിഴിലും തെലുങ്കിലുമായി പ്രദർശനത്തിനെത്തുന്ന 1945 എന്ന ചിത്രത്തിലും താരം അഭിനയിച്ചത്. മകൻ കൃഷ്ണമൂർത്തിയും അഭിനയ രംഗത്തുണ്ട്. മഴവിൽ മനോരമയിലെ ആത്മസഖി സീരിയലിലും, പാർവതി ഓമനക്കുട്ടൻ നായികയായ ഹിന്ദി ഷോർട്ട് ഫിലിം തോബറയിലും കുട്ടി ഹീറോ വേഷമിട്ടിട്ടുണ്ട്. കുടുംബ സമേതം എറണാകുളത്താണ് താമസം. ടിക്‌ടോക്കിലും ഗംഭീര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

serial actress saritha

Sruthi S :