കുടുംബവിളക്ക് പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആതിര മാധവ്. സ്വന്തം പേരിനെക്കാളും ഡോക്ടർ അനന്യ എന്നാണ് നടിയെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. തുടക്കത്തിൽ അൽപം നെഗറ്റീവ് ആയിരുന്നുവെങ്കിലും പീന്നീട് സുമിത്രയുടെ നല്ല മരുമകളായി മാറുകയായിരുന്നു. അമ്മകാനുള്ള തയ്യാറെടുപ്പിലാണ് നടി ഇപ്പോൾ.
6ാം മാസത്തിലേക്ക് കടന്നതിന് പിന്നാലെയായി ആതിര പരമ്പരയില്‍ നിന്നും മാറിയിരിക്കുകയാണ്. ആതിരയ്ക്ക് പകരമായി ആരാണ് എത്തുന്നതെന്ന ചോദ്യത്തിനുള്ള മറുപടിയും താരം നല്‍കിയിട്ടുണ്ട്. പുതിയ അനന്യയെ പരിചയപ്പെടുത്തിയുള്ള പ്രമോ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഞാന്‍ നിങ്ങളുടെ അനന്യ, കണ്ടില്ലേ, പ്രഗ്നന്റാണ് 6 മാസം. ഇനി നിങ്ങളുടെ സ്വീകരണമുറിയില്‍ അനന്യയായി ഞാനുണ്ടാവില്ല. എനിക്കറിയാം, നിങ്ങളും കാത്തിരിപ്പിലല്ലേ, പുതിയ അനന്യയ്ക്കായി, നിങ്ങളുടെ മുന്നില്‍ പുതിയ അനന്യ. അനന്യയും അനിരുദ്ധും ഒരുമിച്ചുള്ള രംഗവും വീഡിയോയില്‍ കാണാം. പുതിയൊരു മനുഷ്യനാവാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് പറയുന്ന അനിരുദ്ധിനെയാണ് വീഡിയോയില്‍ കാണുന്നത്. ഡോക്ടര്‍ ഇന്ദ്രജയുടെ ട്രാപ്പില്‍ നിന്നും അനിയെ രക്ഷിച്ചിരിക്കുകയാണ് സുമിത്രയും അനന്യയും. അമ്മ ഇത്രയും വലിയവളാണെന്ന് മനസിലാക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്ന് പറഞ്ഞ് സങ്കടപ്പെടുന്ന അനിരുദ്ധിനെയായിരുന്നു കഴിഞ്ഞ ദിവസം കണ്ടത്.
പ്രമോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നിരവധി പേരാണ് കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ആദ്യം മോളുടെ ഡെലിവറി നടക്കട്ടെ, അതാണ് ഇപ്പോള്‍ വേണ്ടത്. വല്ലാത്ത ചതിയായിപ്പോയി, സീരിയല്‍ ചരിത്രത്തില്‍ ഇത്രയും അധികം കഥാപാത്രങ്ങള്‍ മാറിയ സീരിയല്‍ കാണില്ല. ശീതള്‍, വേദിക ഇവരെല്ലാം മാറിയതിനെക്കുറിച്ചുള്ള കമന്റും വീഡിയോയ്ക്ക് താഴെയുണ്ട്.