അഞ്ജന ഇനി വിശ്വ കൃതി മിശ്രയ്ക്ക് സ്വന്തം; ജീവിതനൗക സീരിയലെ സുമിത്ര വിവാഹിതയായി; ചിത്രങ്ങൾ പുറത്ത്

സീരിയൽ താരം അഞ്ജന വിവാഹിതയായി. വിശ്വ കൃതി മിശ്ര എന്നാണ് വരന്റെ പേര്. ഇന്ന് നിലമ്പൂരിലെ ഒരു റിസോര്‍ട്ടില്‍ വെച്ചായിരുന്നു വിവാഹം.

ഗോള്‍ഡന്‍ നിറമുള്ള പട്ടുസാരിയില്‍ അതീവ സുന്ദരിയായിട്ടാണ് അഞ്ജന വിവാഹത്തിനെത്തിയത്. മുല്ലപ്പൂ ചൂടി, വളരെ കുറച്ച് ആഭരണങ്ങള്‍ അണിഞ്ഞ് ലളിതമായിട്ടുള്ള രീതിയിലാണ് നടി എത്തിയത്. വെള്ള നിറമുള്ള കുര്‍ത്തയും പാന്റുമാണ് വരന്റെ വേഷം. നോര്‍ത്ത് ഇന്ത്യന്‍ സ്‌റ്റൈലിലുള്ള തലപ്പാവും അദ്ദേഹം ധരിച്ചു. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് അഞ്ജനയും വിശ്വയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. വിവാഹം ഈ വര്‍ഷത്തേക്ക് നീട്ടുകയായിരുന്നു.

ജീവിതനൗക സീരിയലിലൂടെയാണ് അഞ്ജന ജനപ്രീതി നേടിയത്.സാജന്‍ സൂര്യ നായകനായിട്ടെത്തിയ ജീവിതനൗക എന്ന സീരിയലില്‍ അഭിനയിക്കുകയാണ് നടിയിപ്പോള്‍. നായകനായ സാജന്റെ ഭാര്യ സുമിത്ര എന്ന പ്രധാനപ്പെട്ട കഥാപാത്രം തന്നെയാണ് അഞ്ജനയുടേത്.

സിനിമയിലൂടെയാണ് അഞ്ജന അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. ഗുല്‍മോഹര്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയിച്ചു. അതിന് ശേഷം ഓള്‍ ഇന്ത്യ റേഡിയോയില്‍ ആര്‍ജെ ആയി ജോലി ചെയ്തു. അത് ചെന്നൈയിലായിരുന്നു. അവിടെ നിന്നുമാണ് സീരിയലില്‍ സജീവമാവുന്നത്.

Noora T Noora T :