റാണിയമ്മയ്ക്ക് ഇവരെ വേർപിരിക്കാനാകില്ല ഇനിയൊരു ഷുഗർ ക്രഷ് ആവാം….

കൂടെവിടെ വീണ്ടും നിറം മങ്ങിയെന്നുള്ളത് കമെന്റ് ബോക്സ് കണ്ടാൽ അറിയാം. മറ്റു സീരിയലുകൾക്കില്ലാത്ത എന്ത് പ്രത്യേകതയാണ് കൂടെവിടെ സീരിയലിന്. ? എന്തിനാണ് ഇത്രയുമൊക്കെ വിമർശിക്കുന്നത്. ? ക്യാമ്പസ് ലവ് സ്റ്റോറി എന്ന് പറഞ്ഞാലും ഇത് ഒരു മെഗാ സീരിയൽ അല്ലെ… അപ്പോൾ ഒരൊറ്റ പ്ലോട്ടിൽ കഥ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലല്ലോ… ? അപ്പോൾ പിന്നെ എന്തിനാണ് കുറ്റപ്പെടുത്തുന്നത് ? ഇങ്ങനെ ഒക്കെ കുറെ ചോദ്യങ്ങൾ കാണാനുണ്ട്…

കൂടെവിടെ സീരിയലിന്റെ പ്രത്യേകത, തുടക്കം മുതൽ ക്യാമ്പസും കാലിക പ്രസക്തമായ വിഷയവും ആയിരുന്നു കാണിച്ചിരുന്നത്. അതായത് ഒരു പെൺകുട്ടി വീട്ടുകാർ ഉറപ്പിച്ച വിവാഹത്തിൽ നിന്നും പഠിക്കണം എന്ന ആഗ്രഹത്താൽ രക്ഷപെട്ടു പോകുന്നതും പിന്നീട് കോളേജിൽ എത്തുന്നത് അവിടെ തന്നെ സംരക്ഷിച്ച അധ്യാപികയുടെ മകനെ അധ്യാപകൻ ആയികിട്ടുന്നത്. എന്നാൽ അവർ തമ്മിൽ വഴക്ക് …. പിന്നെ പ്രണയം… ഇങ്ങനെ കൊള്ളാവുന്നൊരു കഥ…

ഒരു പുതിയ സ്റ്റോറി ത്രഡ് തന്നെയായിരുന്നു കൂടെവിടെ. ആദ്യഭാഗം മുതലുള്ള എല്ലാ സീനും ഈ പ്രേക്ഷകർക്ക് ഓർമ്മയുണ്ട്. അതുകൊണ്ടാണ് പ്രേക്ഷകർക്ക് കഥയുടെ ഓരോ മാറ്റവും മനസിലാകുന്നത്. എഴുതുന്ന ആളെക്കാൾ കാണുന്നവർക്ക് സീനുകൾ ഓർമ്മയുണ്ട്. കണ്ടിന്യൂവേഷൻ പോയാൽ ഉറപ്പായും കമന്റ് ബോക്സിൽ ബഹളം കേൾക്കാം…

കൂടെവിടെ ഇതൊക്കെ ആണെങ്കിലും, ജനറൽ പ്രോമോ ഒരുപാട് തവണ കണ്ടപ്പോൾ ഒരു കാര്യമാണ് മനസ്സിലായത്… എല്ലാ പ്രേക്ഷകരും വേണമെന്ന് ആഗ്രഹിച്ചതും, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൂടെവിടെയിൽ നഷ്ട്ടപെട്ടു എന്ന് പറഞ്ഞ സീനുകളും കൊണ്ട് വരുവാനുള്ള ശ്രമത്തിലായിരുന്നു കൂടെവിടെ ടീം.

റാണിയമ്മയും എഗ്രിമെന്റും തമ്മിൽ വല്ലാത്തൊരു പ്രണയമാണല്ലോ… വരുന്ന ആഴ്ചയിലും അതിനുള്ള എല്ലാ വഴികളും തുറന്നു കൊടുത്തിട്ടുണ്ട്. റാണിയമ്മ, സൂര്യയെ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ജഗന്നാഥൻ നാണിയമ്മ ഈ സമ്മാനം നൽകുന്നത്. പക്ഷെ, ഋഷിയുടെ ചിന്തയും പ്രവൃത്തികളുമെല്ലാം വേറെ വഴിയിലൂടെയാണല്ലോ.. സഞ്ചരിക്കുന്നത്. ഈ എഗ്രിമെന്റും കഥകളും എവിടെ ചെന്നാണ് അവസാനിക്കുന്നതെന്ന്.. പ്രേക്ഷകർക്ക് ഏകദേശ ഐഡിയ ഉണ്ടല്ലോ .. അത് തന്നെയാകും നടക്കുന്നതും.

സൂര്യയും ഋഷിയും ഒരുമിക്കുന്നതിൽ പരസ്യമായും രഹസ്യമായും ഒളിയമ്പുകൾ ഇപ്പോഴും തൊടുത്തുവിടാൻ ഒരുങ്ങിയിരിക്കുന്ന മിത്രയ്ക്ക്, ഋഷിയും സൂര്യയും ഒരുമിച്ചുള്ള വരവ്… ചെറുതായിട്ടൊന്നുമായിരിക്കില്ല, വേദനിച്ചത്. വിരുന്ന് സൽക്കരമാണ് ഉദ്ദേശമെങ്കിലും, അതിനു പിന്നിൽ വേറെയും ചില കളികൾ ഉണ്ടെന്നാണ് തോന്നുന്നത്.

അന്ന് റാണിയമ്മ വന്ന്, കുറെ വാഗ്ദാനങ്ങളും നൽകിയിട്ടല്ലേ… പോയത്, അതിലെന്തായാലും വിശ്വസിച്ചിരിക്കുകയായിരിക്കും മിത്ര. വിവാഹം നടത്തി താരമെന്നുള്ള ഉറപ്പ് നൽകിയിട്ടല്ലേ.. പോയിരിക്കുന്നത്. എല്ലാവരും ചേർന്ന് സൂര്യയെ തകർക്കാൻ ഉന്നം വെയ്ക്കുമ്പോൾ.. ആകെയുള്ള ആശ്വാസം ഋഷി മാത്രമാണ്. ജഗന്നാഥൻ എന്ന കുറുക്കന്റെ കൈയ്യിൽ നിന്നും സൂര്യയെ എങ്ങനെയാണ് രക്ഷിക്കുന്നതെന്ന് നമുക്ക് കണ്ടു തന്നെ അറിയണം.

ഇതിനൊക്കെ ഇടയിലും രണ്ടുപേരും പരസ്പരം പ്രണയിക്കാൻ മറക്കുന്നില്ല, എന്നുള്ള കാര്യം ഭാഗ്യം തന്നെയാണ്. അത് ഇന്നലത്തെ എപ്പിസോഡിലും കണ്ടതാണല്ലോ.. ഇന്നലെ കസീരിയലിന്റെ അവസാന ഭാഗങ്ങളായിരിക്കും എല്ലാവർക്കലും ഇഷ്ടമായത്.

ഒരുപാട് നാളുകൾക്ക് ശേഷമാണ്, രണ്ടുപേരും തമ്മിലുള്ള ആ മനസ്സ് തുറന്നുള്ള സംസാരവും സ്നേഹവുമൊക്കെ ഒന്ന് എല്ലാവരും കാണുന്നത്. സങ്കടങ്ങൾ നിറഞ്ഞ നീണ്ട ഒരുപാട് ദിവസങ്ങൾക്കുശേഷമാണ്, മനസ്സ് തുറന്നൊന്നു രണ്ടുപേരും സംസാരിക്കുന്നത്.

ഇനി വരുന്ന ആഴ്ചയിലാണെങ്കിലോ.. ഇതുപോല, തന്നെയാ.. വേർപിരിയാൻ പോലുംകഴിയാത്ത വിധം അടുക്കുകയാണ്. ഏതായാലും ഋഷിയും സൂര്യയും ഒരിക്കലും പിരിയില്ല… ശരിക്കുമുള്ള ഇഷ്ടമാണെങ്കിൽ അവരെങ്ങനെ നമ്മളെ വിട്ടുപോകും …..അവരെപ്പോഴും പോകാതിരിക്കാനുള്ള കാരണമാകും കണ്ടെത്തുക…. അല്ലെ ?

ഋതുക്കൾ മാറുന്നതും ഇലകൾ പൊഴിയുന്നതും മൂടൽ മഞ്ഞുയരുന്നതും ഞാൻ എങ്ങനെ ശ്രദ്ധിക്കാനാണ്… എന്റെ ഉള്ളിൽ വസന്തമായിരുന്നു…. മരണമില്ലാത്ത പ്രണയവും… എന്തുഭംഗിയാടോ പ്രണയത്തിന്.

Noora T Noora T :