ടീച്ചറെയും സുര്യയെയും വേർപിരിക്കരുത്!! ഋഷി റാണിയമ്മയുടെ കള്ളക്കളി പൊളിക്കുമോ??

പ്രണയം ഒരു മനുഷ്യനെ ഏതറ്റതുവരെ വേണമെങ്കിലും എത്തിക്കും, അങ്ങനെയല്ലേ? മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ കൂടെവിടെയിലുംപ്രണയവും വിരഹവുമൊക്കെ കഴിഞ്ഞ് വീണ്ടുമൊരു കണ്ടുമുട്ടൽ നടന്നിരിക്കുകയാണ്. അപ്പോൾ മാന്യമഹാജനങ്ങളെ മലയാളി കുടുംബപ്രേക്ഷകരെ ഇപ്പോൾ കൂടെവിടെ സീരിയലിന് പൊങ്കാലകൾ മാത്രമാണ് കാണാൻ കഴിയുന്നതെന്ന് വേദനാപൂർവ്വം അറിയിക്കുകയാണ്..,. സൂര്യയുടെ മറവിയും, അതിഥി ടീച്ചറിനെ ഒറ്റപ്പെടുത്തുന്നതുമെല്ലാമായിട്ട് കഥയ്ക്ക് നല്ല രീതിയിൽ മാറ്റമുണ്ട്, ഇതെല്ലാ പ്രേക്ഷകരും നന്നായിട്ട് തന്നെ ശ്രദ്ധിക്കുന്നുണ്ട്. അതുതന്നെയാണ് പ്രൊമോയ്ക്ക് താഴെയുള്ള കമെന്റ്സ്

ഇനി മറ്റൊരു കാര്യം പറയട്ടെ.. ഇന്നലത്തെ എപ്പിസോഡിൽ ഒരു ഭാഗം നിങ്ങൾക്ക് റീ ക്രിയേറ്റ് ചെയ്യാൻ തോനി യില്ലെയോ?? അത് ഏതാണെന്ന് ഞാൻ പറയട്ടെ, ഒരുപാട് നാളുകൾക്ക് ശേഷം കാണുന്നവരല്ലേ… ഋഷിയും-സൂര്യയും അപ്പോൾ, കുറച്ചു ഇമോഷണലോക്കെ ആകാമായിരുന്നു. കൈയ്യൊക്കെ പിടിച്ചൊന്നു സംസാരിക്കുകയെങ്കിലും ചെയ്തിരുന്നെങ്കിൽ, അല്ലെങ്കിൽ ഒരു നോട്ടത്തിലൂടെ എങ്കിലും അറിയിച്ചിരുന്നെങ്കിലും നമ്മുടെ മനസ്സിൽ ഒരു കുളിർമ വരുമായിരുന്നു.

സൂര്യ വീട്ടിലേക്ക് പോകാൻ നേരത്ത് എന്തൊക്കെ ബഹളം ആയിരുന്നു.കരയുന്നു കൈ പിടിക്കുന്നു. എന്നിട്ട് ഇത്ര ദിവസം കൂടി കണ്ടതിൻ്റെ യാതൊരു ഫീലിങ്സും പെട്ടെന്ന് കണ്ടപ്പോ രണ്ടുപേർക്കും ഇല്ല. അതും ഇത്രയും സ്ട്രഗിൾ ചെയ്ത ശേഷം ആണ് കാണുന്നത് അതും ഭയങ്കരമായ പ്രണയവും, എന്തയാലും ശശി മാമാ ഇത്രയ്ക്കങ്ങു പ്രതീക്ഷിച്ചില്ല.

പിന്നെ ഇന്നത്തെ എപ്പിസോഡിൽ, അതിഥി ടീച്ചറും സൂര്യയും തമ്മിലുള്ള നാല്ലൊരു ഇമോഷണൽ സീൻ പ്രതീക്ഷിക്കാം, അതിനുള്ള എല്ലാ വഴികളും കാണുന്നുണ്ട്. ടീച്ചർ സൂര്യയെ കെട്ടിപിടിക്കുന്ന സീനൊക്കെ പ്രൊമോയിൽ കാണിച്ചിട്ടുണ്ട്. ടീച്ചറിനോടുള്ള ആ സ്നേഹമെങ്കിലും നന്നായിട്ടൊന്നു കാണിക്കുമല്ലോ.. അത് നല്ലത്. പിന്നെ, ഇന്നലെ അക്കാമയും ടീച്ചറും കൂടി സൂര്യയുടെ ബാഗ് പാക്ക് ചെയ്യുന്നതും ബുക്കൊക്കെ എടുത്തു വെക്കുന്നതുമൊക്കെ, കാണുമ്പോൾ നല്ലതുപോലെ ഫീലായിട്ടുണ്ട്. അതുപോലെ, ഋഷി -സൂര്യ സീനിലും ഒരു ഫീലിനുവേണ്ടി എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ കൊള്ളാമായിരുന്നു. പിന്നെ, ഒന്നും ചെയ്തില്ല എന്നും പറയാൻ കഴിയില്ല, കാറിൽ കയറിയതിനു ശേഷം രണ്ടു പേരുടെയും നോട്ടം അത് പറയാതിരിക്കാൻ വയ്യ.. അടിപൊളി ആയിരുന്നു.

അതുപോലെ, സൂര്യയുടെ വീട്ടുകാരെ ഇത്രയ്ക്കങ്ങു തരാം താഴ്ത്തരുതായിരുന്നു. സൂര്യ നല്ല ലക്ഷ്യ ബോധമുള്ള കുട്ടിയല്ലേ.. അപ്പോൾ, അവളങ്ങു പേടിച്ചു ജോലിയൊക്കെ നേടട്ടെ.. അല്ലാതെ, ഋഷിയുടെയും റാണിയമ്മയുടേയുമൊക്കെ ചിലവിൽ താമസിക്കേണ്ട ആവശ്യമുണ്ടോ?? പിന്നെ കൈമളിന്റെയും ദേവമ്മയുടെയും സ്വഭാവം അനുസരിച്ച് ഇങ്ങനെയൊക്കെ, പ്രതികരിക്കൂ.. അതിനിടയിൽ കൂടി സൂര്യയും ആര്യയും കൂടി അമ്മയെ ഒന്ന് ട്രോളിയത് കൊള്ളാമായിരുന്നു കേട്ടോ…

ഇതിനടയിൽകൂടി, മോഹൻ-നിതിൻ ട്രാക്ക് കൂടി കേറിവരുന്നുണ്ട്. അതും കൂടി കുത്തി നിറച്ചു സീരിയലിനെ ഇല്ലാതാക്കരുതേ.. അതിനു പകരം ഋഷി റാണിയമ്മയ്ക്കൊരു പണി കൊടുത്തിരുന്ന്നെകിൽ കുറച്ചു ത്രില്ലിങ്ങ് ആകുമായിരുന്നു.

റാണിയമ്മയുടെ സ്വഭാവം നല്ലതുപോലെ അറിയുന്ന ഋഷി, അതിനൊത്ത രീതിയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. റാണിയമ്മയുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രമാണ്, ഈ മാറി താമസിക്കുന്നതും.. അതിഥി ടീച്ചറിനോട് അകൽച്ച കാണിക്കുന്നതുമൊക്കെ പറയുന്നുണ്ട്. പക്ഷെ, ഒരു കാര്യമേ.. പറയാനുള്ളു.. അതൊരിക്കലും സൂര്യയ്‌ക്കോ… റിഷിയ്‌ക്കോ വിനയകരുത് എന്ന്. എന്തയാലും സൂര്യ തിരികെ വന്ന സ്ഥിതിയ്ക്ക് അടുത്ത ആഴ്ചയിൽ കോളേജ് സീനൊക്കെ ചെറുതായിട്ടെങ്കിലും കാണിക്കാനുള്ള ചാൻസുണ്ട്.

Noora T Noora T :