ഈ സീരിയൽ എന്താ ഇങ്ങനെ?? പ്രിയതമയ്ക്കരികിൽ അമ്പാടി ഉടനെ എത്തുമോ?? ഇല്ലെങ്കിൽ സീരിയലിന്റെ പേര് മാറ്റിയാലോ!! വിപർണ ട്രാക്കാണോ അമ്മയറിയാതെ, നിലവിളിയുമായി പ്രേക്ഷകർ

ആത്മഹത്യയോടുകൂടി ഒന്നിച്ച പ്രണയം എന്ന നാടകത്തിനു ശേഷം തുടങ്ങുന്ന പുതിയ നാടകമാണ് സുഹൃത്തുക്കളെ… കള്ളപ്രണയം കണ്ടെത്താൻ അവരെത്തുന്നു. അതെ, പ്രേക്ഷകരെ ഇത്രയും കാലം വിനുമോന് അപർണയെ ഇഷ്ട്ടം അതുകഴിഞ്ഞ് വിവാഹം പിന്നെ, വീണ്ടും പുറകെ നടക്കൽ.. അതുകഴിഞ്ഞ് ഡിവോഴ്സ് അപ്പോഴേക്കും അപർണമോൾക്ക് ഒരു പ്രത്യേക സാഹചര്യത്തിൽ പ്രണയം മൊട്ടിടുന്നു.. പിന്നെ, ആത്മഹത്യ നാടകങ്ങൾ.. ഒടുവിൽ ഒരുമിക്കൽ ഇപ്പോൾ ഇതാ… ആ പ്രണയ നാടകം കണ്ടു പിടിക്കപ്പെടുന്നു.

അല്ല, അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാണ് ഈ പ്രണയ നാടകമാണോ?? സീരിയൽ . ഇതുവരെയും തിരിച്ചറിയാത്തൊരു മകളുടെയും, ചെറു പ്രായത്തിൽ ക്രൂരന്മാരുടെ കൈകളിൽ ഇരയായത്തിൽ നിന്നും ഉരുത്തിരിഞ്ഞ, തീയിൽ കുരുത്തൊരു പെൺകുട്ടിയുടെ പ്രതികാരത്തിന്റെ കഥയല്ലേ…

അല്ല, കഥയതല്ലെങ്കിൽ നമുക്ക് സീരിയലിന്റെ പേരുതന്നെ അങ്ങ് മാറ്റാമെന്നെ.. “അപർണയറിയാതെ” എന്നാക്കിയാലോ… അതാകും കുറച്ചും കൂടി മെച്ചം. ഇന്നും സീരിയലിൽ വലിയ മാറ്റങ്ങളൊന്നുമില്ലെങ്കിലും, അപർണയുടെയും വിനീതിന്റേയും കള്ള പ്രണയം പൊളിക്കാൻ അവിടെ പുതിയൊരാൾ വരുകയാണ്. ആരാണ്, ഇത് കണ്ടു പിടിക്കുന്നു എന്നതിലാണ് സംശയം… അലീന കണ്ടു പിടിച്ചിട്ട് രണ്ടു പറഞ്ഞോയിരുന്നെങ്കിൽ കൊള്ളാമായിരുന്നു. അല്ല, പിന്നെ ആർക്കായാലും ദേഷ്യം വരികയില്ലേ…

ഇവരുടെ ഈ പ്രണയ നാടകത്തിന് അന്ത്യം കുറിച്ചാലല്ലേ… പ്രിയതമനെ കാത്തിരിക്കുന്ന അലീനയ്ക്ക് രംഗത്ത് വരാൻ കഴിയൂ. . ഇനിയിപ്പോൾ, പ്രിയതമനെ കാത്തിരുന്നു കാത്തിരുന്നു അലീന ആ പടിക്കെട്ടിൽ ഇരുന്നു വയസാവുമോ?? കലാപാനി സിനിമ പോലെ അങ്ങനെ ലാസ്റ്റ് വിപർണയുടെ കൊച്ചുമോൻ വന്നു അലീനയോടു പറയും പ്രിയതമൻ വരില്ലെന്ന് ഈ പോക്കാണെങ്കിൽ അതാണ് ഈ സീരിയലിന്റെ ക്ലൈമാക്സ്‌.

ഇനി ഇന്നത്തെ, എപ്പിസോഡിൽ വിനീത് അറിയാത്ത ആ രഹസ്യം അപർണ തുറന്നു പറയുകയാണ്. പല സമയങ്ങളിൽ അപർണയോട് വിനീത് ചോദിച്ചിട്ടുള്ളതാണ്, അലീനയെ ഇത്രക്കും സ്നേഹിക്കാനും പേടിക്കാനും സ്വന്തം ചേച്ചിയാണോന്ന്… അതിനുള്ള മറുപടിയാണ് അപർണ ഇന്ന് കൊടുക്കുന്നത്. സ്വന്തം ചേച്ചിയാണെന്ന് പറയുമ്പോൾ, വിനീത് എങ്ങനെയാണ് പ്രതികരിക്കുന്നത് എന്ന കാര്യത്തിന് യാതൊരുവിധ ഉറപ്പുമില്ല. മിക്കവാറും.. സബ്സ്റ്റാൻഡേർഡ് സ്വഭാവം ഉള്ള ഏതെങ്കിലും ചോദ്യമായിരിക്കും ഉയരുന്നത്.

സത്യം പറയാമല്ലോ… ഈ സീരിയൽ എന്താ ഇങ്ങനെയായി പോകുന്നത്. പ്രേക്ഷകരെ ആശ്വസിപ്പിക്കാൻ വേണ്ടി ഇന്നത്തെ എപ്പിസോഡിൽ നരസിംഹനെയും അമ്പാടിയെയും കുത്തി നിറയ്ക്കുന്നുണ്ടായിരുന്നു. കുറച്ചെങ്കിലും ലോജിക്ക് ഉപയോഗിച്ച് കഥ എഴുതി കൂടെ…

സീരിയൽ തുടങ്ങിയപ്പോൾ കഥയൊക്കെ എന്ത് രസമായിരുന്നു..ആ സമയത്ത് ഇതിന് വേണ്ടത്ര viewer’s ഇല്ലായിരുന്നു… പിന്നെ കഥ മനസ്സിലായപ്പോൾ, ആരാധകരും കൂടി അതിന് വ്യക്തമായ കാരണവും ഉണ്ടായിരുന്നു. കണ്ണീർ കഥകൾ ഇല്ല, അമ്മായി അമ്മയുടെയും അവരുടെ മകന്റെയും ക്രൂര മർദ്ദനമേൽക്കേണ്ടി വരുന്ന കണ്ണീർ നായിക ഇല്ലാ.. ഇതിന് എല്ലാം പകരമായി എന്തിനെയും ഏതിനെയും നല്ല ധൈര്യത്തോടെ നേരിടുന്ന ഏറ്റവും നല്ല കഥാനായിക…. നായിക നേരിടുന്ന വില്ലന്മാരോ കഥക്ക് ഒപ്പം നായികയ്ക്ക് എതിരെ കട്ടക്ക് മൽസരിച്ച് അഭിനയിക്കുന്നു… നായികയ്ക്ക് കൂട്ടായി ഒരു നായകൻ കൂടെ വന്നപ്പോൾ സീരിയൽ കാണാൻ കുറച്ചൂടെ ആവേശം കൂടി. എല്ലാ സീരിയലിലും കാണുന്ന പോലെ പ്രേമ സീനുകൾ കാണിച്ചില്ല എങ്കിലും ഇവർക്ക് പ്രണയിച്ചു കൂടെ എന്ന് ഒത്തിരി ആഗ്രഹിച്ചുപോയി……. സീരിയൽ എല്ലാവരും കാണാൻ തുടങ്ങി… ഏറ്റവും വലിയ പ്രത്യേകത എന്താണ് എന്ന് ചോദിച്ചാൽ ഈ സീരിയൽ വലിച്ചു നീട്ടി കൊണ്ട് പോകത്തില്ലായിരുന്നു….. എന്നാൽ എല്ലാം തകിടം മറിച്ചു കഥക്ക് ഒട്ടും ചോരാതെ ഒരു കല്യാണം നടന്നത്.

മുമ്പ് revenge ആയിരുന്നെങ്കിൽ ഇപ്പോ റൊമാൻസ് അത് നായികയുടെയും നായകൻറെയും ആയിരുന്നെങ്കിൽ കാണാവായിരുന്ന് ഇത് കഥയുമായി ഒരു ബന്ധവുമില്ലാത്ത രണ്ടുപേർ അതും അഭിനയിക്കുകയാണോ, അതോ അഭിനയിച്ചു വെറുപ്പിക്കുവാണോ…. എന്നാണ് സംശയം. പിന്നെ, ഒരാവശ്യവും ഇല്ലാതെ കുറെ കഥാപാത്രങ്ങളെ കുത്തി കേറ്റി , കയറ്റിയതൊക്കെ ശരി അവർക്കും എന്തെങ്കിലും അഭിനയിക്കാൻ കൊടുക്ക് മാമാ.. എല്ലാം വിപർണ്ണക്ക് വാരിക്കോരി കൊടുക്കല്ലേ .. ആവശ്യമുള്ള കഥാപാത്രങ്ങളെ കാണാൻ കൂടെയില്ല എവിടെ പോയോ ആവോ… ആകാശ്, മാമച്ചൻ, രജനി മാഡം, സമുദ്ര, സച്ചി, നമ്മുടെ mass villain ഗജിനി

വില്ലന്മാരൊക്കെ ഉണ്ടായിരുന്നോ എന്ന് ചോദിച്ചാൽ ഉണ്ടായിരുന്നു ഇപ്പോ കാണാൻ പോലും ഇല്ല… നായികയും നായകനും ഇല്ല പിന്നെ അല്ലെ വില്ലന്മാർ, ഹാ.. എന്തയാലും ഉടനെ തന്നെ.. എല്ലാവരും കൂടി ചേർന്ന് കഥ, പഴയതു പോലെ ആകുമെന്ന് നമുക്ക് വിശ്വസിക്കാം അല്ലാതൊന്നും ചെയ്യാൻ കഴിയില്ലലോ…

Noora T Noora T :