സാവിത്രിയെ ചേർത്തു പിടിച്ച് ശിവൻ കണ്ണു തള്ളി ജയന്തി !!

സാന്ത്വനം ഫാൻസ്‌ കാണാൻ ഏറെ കൊതിച്ച ആ മുഹൂർത്തം ഉണ്ടല്ലോ നമ്മുടെ ശിവനും സാവിത്രി അമ്മായിയുടെ കോമ്പോ ഇപ്പോൾ അതാണ് സാന്ത്വനത്തിൽ നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. ശിവനും അഞ്ജലിയും ചേർന്ന് സാവിത്രിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതാണ് ഇന്നലത്തെ എപ്പിസോഡിൽ കണ്ടത് . ജയന്തിയെ ഒഴുവാക്കി ശിവനും അഞ്ജുവും ചേർന്ന് സാവിത്രി അമ്മായിയെ ഹോസ്പിറ്റലിൽ കൊണ്ട് പോകുന്നത്.

ഇന്നത്തെ എപ്പിസോഡിൽ സാവിത്രി അമ്മായിയെ ശിവൻ ചേർത്തു പിടിക്കുന്നതും. ശിവനോട് അമ്മായി മനസ്സ് തുറന്ന് സംസാരിക്കുന്നതും കാണാം. അഞ്ജലി ഒരു പാവമാണ് അവള് സന്തോഷമായിട്ടു ജീവിക്കുന്നത് കാണണം ഞങ്ങൾക്ക് . ഞങ്ങൾക്ക് അവനുമാത്രമേ ഉള്ളു എന്ന അറിയാമല്ലോ. നിങ്ങൾ ഒരുമിച്ച് സന്തോഷമായിട്ടു ജീവിക്കുന്നത് കാണണം എന്ന് അഗ്രഹമെ ഞങ്ങൾക്ക് ഉള്ളു എന്ന് സാവിത്രി അമ്മായി ശിവനോട് പറയുന്നുണ്ട്. ശിവൻ സാവിത്രി അമ്മായിയെ ചേർത്തുപിടിക്കുന്നുണ്ട് . സാവിത്രി അമ്മായി ഇനി ശിവേട്ടനെ കൂടുതൽ മനസ്സിലാക്കുകയും സ്നേഹിക്കുകയും ചെയ്യും എന്ന് ഉറപ്പാണ് .ശിവൻ അമ്മായിയെ ചേർത്തു പിടിച്ച് നടന്നതു കൊള്ളാം.

എന്തായാലും ഇനി ഒരാഴ്ചത്തേക്ക് അഞ്‌ജലിക്ക് ശിവനെ ആരാധിക്കാനുള്ള വക കിട്ടി. ഇതൊക്കെ
അഞ്ജലിയുടെയും ശിവന്റെയും കടമ ആണ്. അതിന് അഞ്ജലി ശിവനെ ആരാധിക്കുകയും, ശിവസ്തുതി പാടിക്കുകയും ചെയ്യുന്നത് നല്ല ബോർ ആയിരിക്കും … അത് കൊണ്ട് റൈറ്റർ മാമ്മ അഞ്ജലിയെ കൊണ്ട് ശിവനെ ആരാധിക്കുന്നത് ഒഴുവാക്കണം . ശിവന്റെ അമ്മയെ അഞ്ജലി ഉറക്കമൊഴിഞ്ഞു നോക്കിയപ്പോഴും ഇതുപോലെ ആരാധനയും സ്തുതി പാടലൊന്നും കണ്ടില്ലലോ. ശിവന് മാത്രം എന്താ പ്രത്യേകത.അതുകൊണ്ടു തന്നെ അതിന്റെ കാര്യം ഇല്ല.
ശങ്കരൻ മാമ്മൻ വീട്ടിൽ എത്തുമ്പോൾ ഏഷണി പിശാജ് എന്തൊക്കെയോ പറഞ്ഞു കൊടുക്കുന്നുണ്ട് . പക്ഷെ അതിനെ നല്ല മറുപടിയും കിട്ടുന്നുണ്ട്. ‘ഇനിയെങ്കിലും അവനെ പുച്ഛിക്കാൻ വേണ്ടി വായിൽ വരുന്ന തോന്നിവാസങ്ങൾ എഴുന്നളിക്കാതിരിക്കുന്നതാ നിനക്ക് നല്ലത് അല്ലെങ്കിൽ പറഞ്ഞതൊക്കെ അണ്ണാക്ക് തൊടാതെ വിഴുങ്ങേണ്ടി വരും” … ശങ്കരൻ മാമ്മ പൊളിച്ചു . അത് മാത്രമല്ല നമ്മുടെ അമ്മായി ഡോക്ടർ പരിശോധിക്കുന്നുണ്ട് . ഇനി അമ്മായിക്ക് സീരിയസ് ആയി എന്തെങ്കിലും പ്രശ്‌നം ഉണ്ടോയെന്ന് അറിയില്ല … എന്തായാലും നമ്മുക്ക് അത് കാത്തിരുന്നു കാണാം …

തുടക്കത്തിൽ ശിവനെതിരെ ശക്തമായി സംസാരിക്കുകയും കുത്തുവാക്കുകൾ കൊണ്ട് ശിവനെ വേദനിപ്പിക്കുകയും ചെയ്ത ആളാണ് സാവിത്രി അമ്മായി. അത് എല്ലാം മറന്ന് ശിവൻ അമ്മായിക്ക് വേണ്ട സഹായങ്ങൾ ചെയ്യുമ്പോൾ ശിവൻ കൈയടിക്കുകയാണ് ആരാധകർ.

സാവിത്രിയെ ആശുപത്രിയിൽ കൊണ്ടു പോകാൻ എത്തുന്ന ശിവനെയും അഞ്ജലിയെയും കണ്ടപ്പോൾ ജയന്തിയുടെ മുഖം ഒന്ന് കാണേണ്ടതായിരുന്നു . ഒടുവിൽ ടാക്സി വിളിച്ച് സാവിത്രിയെ ആശുപത്രിയിൽ കൊണ്ടുപോവുക തന്നെയാണ് ശിവൻ. ഇവർക്ക് ഒപ്പം ഹോസ്പിറ്റലിൽ പോകാൻ ജയന്തി ഒരുപാട് ശ്രമിച്ചെങ്കിലും നടന്നില്ല. അഞ്ജുവും ശിവനും ചേർന്നാണ് അമ്മായിയെ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നത്.

അതേ സമയം അമരാവതിയിൽമറ്റൊരു പ്രശ്നം ഭീകരമാവുകയാണ്. അപർണക്ക് അമരാവതി തീർത്തും മടുപ്പായി. അതിനെക്കുറിച്ച് അപ്പു അമ്മയോട് പറയുന്നുണ്ട്‌ . വിവാഹത്തിന് മുൻപ് വരെ താൻ വിചാരിച്ചിരുന്നത് ഡാഡിയും മമ്മിയും മാത്രമാണ് സ്വർഗം എന്നാണ്. എന്നാൽ താൻ ഒരാളെ പ്രണയിക്കുന്നു എന്ന് വീട്ടിൽ പറഞ്ഞപ്പോഴാണ് അതിന്റെയെല്ലാം യാഥാർഥ്യം തനിക്ക് മനസിലായതെന്നും അപർണ പറയുന്നുണ്ട്.സാന്ത്വനമാണ് യഥാർത്ഥ സ്വർഗ്ഗമെന്നു താനിപ്പോൾ തിരിച്ചറിയുന്നുവെന്നാണ് അപർണ പറയുന്നത്. ഇതെല്ലാം കണ്ടതോട് കൂടി അപർണ എപ്പോഴാണ് സാന്ത്വനം വീട്ടിലേക്ക് തിരിക്കുക എന്ന ചോദ്യമാണ് പ്രേക്ഷകർ ഉന്നയിക്കുന്നത്. പൂർണ്ണമായ കഥ ആസ്വദിക്കാം

Noora T Noora T :