വീണ്ടും ആത്മഹത്യക്ക് ശ്രമിച്ച് അപർണ, എല്ലാത്തിനും കുറ്റക്കാരി അലീനയല്ല !

ഏഷ്യാനെറ്റിലെ ഓരോ സീരിയലുകളും മികച്ച അഭിപ്രായത്തോടുകൂടി ഇപ്പോൾ മുന്നേറുകയാണ്. എന്നാൽ, അമ്മയറിയാതെയിൽ മാത്രമാണ് വിപർണ സീനുകൾ മാത്രം നിറയ്ക്കുന്നു. അപർണ ജ്യൂസ് കുടിക്കുന്നതോടുകൂടി ഈ വിഷയത്തിനൊരു പരിഹാരം ആകുമെന്ന് കരുതിയെങ്കിലും, പണികിട്ടിയത് പങ്കുണ്ണിയ്ക്കാണ്. വിനീതും അപർണയും ഇപ്പോഴൊന്നും ഡിവോഴ്സ് ആകുന്ന ലക്ഷണമൊന്നുമില്ല. അമ്മയറിയാതെയിലെ ഏറ്റവും പുതിയ ലൊക്കേഷൻഫോട്ടോയിൽ അതിനുള്ള ചെറിയ സൂചനയുണ്ട്. അപർണയുടെ കൈയ്യിൽ മുറിവുണ്ട്… അപ്പോൾ, വീണ്ടും സുയിസൈഡിന് പ്ലാനിട്ടു അല്ലെങ്കിൽ ഇനിയും വിപർണ പുരാണമാണെന്ന് വിശ്വസിക്കാം.

പക്ഷെ, ഇന്നത്തെ എപ്പിസോഡിൽ എല്ലാവരും കൂടി അലീനയെ കുറ്റപ്പെടുത്തുന്നത് ഒട്ടും ശെരിയായൊരു ഏർപ്പാടല്ല. നീരജയു ഒന്നും അറിയാതിരിക്കാൻ മാത്രമാണ്, അലീന എല്ലാ കാര്യങ്ങളും ഹൈഡ് ചെയ്തത്. എന്നിട്ടിപ്പോൾ, അലീന കുറ്റക്കാരിയോ.. നീരജയുടെ പാസ്ററ് എന്താണെന്ന് മാഹിയ്ക്കും അറിയാവുന്നതല്ലേ.. പിന്നെ എന്തിനാണ് എല്ലാം തുറന്നു പറഞ്ഞില്ല എന്നും പറഞ്ഞ് അലീനയെ കുറ്റക്കാരി ആക്കുന്നത്.

അതുപോലെ തന്നെയാണ്, നീരജ അപർണയോട് പറയുന്നത് വിനീതിനെ വീട്ടിൽ വിളിക്കാമെന്ന്, എന്ത് പ്രശ്നമുണ്ടെങ്കിലും കാലിൽ വീണ് മാപ്പ് ചോദിക്കാമെന്നൊക്കെ. സമൂഹത്തിൽ നല്ലൊരു സ്ഥാനമുള്ളതും, അതുപോലൊരു എഴുത്തുകാരിയുമായ സ്ത്രീ ഇങ്ങനെയൊക്കെ ചിന്തിക്കാമോ ??

അതിന്റെ, ആവശ്യം ഒട്ടും തന്നെയില്ല. ഒന്ന് നോക്കിയാൽ, ഈ നീരജയെപ്പോലുള്ള അമ്മമാർ കാരണമാണ്, ഭർത്താവുമായി ഒത്തുപോകാൻ കഴിഞ്ഞില്ലെങ്കിലും നിർബന്ധിപ്പിച്ച് മകളെ, കുടുംബ ജീവിതത്തിലേക്ക് തള്ളിയിടുന്നത്. ഇവിടെ, ഇരുപത് വയസ്സുകാരിയായ അപർണ എന്ന പെൺകുട്ടിയുടെ മനസികാവസ്ഥയ്ക്കാണ്.

പ്രധാന്യം നൽകേണ്ടത്. ഒരു സൈഡിൽ ഭർത്താവായ ആ വിനീതിന്റെ ഭാഗത്തു നിന്നുള്ള ടോക്സിക്കായിട്ടുള്ള സംഭാഷങ്ങൾ… മറു വശത്ത് വീട്ടുകാരെ കുറിച്ചുള്ള പേടി… തന്റെ ഇപ്പോഴത്തെ അവസ്ഥ അമ്മയറിഞ്ഞാൽ, എന്തായിരിക്കും സംഭവിക്കുക ഇതായിരിക്കും അപർണയെ ഏറ്റവും കൂടുതൽ അലട്ടുന്നത്.

ഇന്നലത്തെ, എപ്പിസോഡ് എടുക്കുവാണെങ്കിൽ മഹിയുടെ അഭിപ്രായം എന്ത് കൊണ്ടും നല്ലതാണ്. വിനീതുമായിട്ട് ഒന്നിച്ചു പോകേണ്ട എന്നത്. എന്തുകൊണ്ടും നല്ലൊരു അഭിപ്രായമാണ്.. പക്ഷെ, ഇപ്പോൾ അപർണ അലീനയോട് പറയുന്നത്, വിനീതിനോടുള്ള സ്നേഹം വീട്ടുകാരെ ഓർത്തിട്ടൊന്നും അല്ലെന്ന്… എങ്കിലും, അപർണയുടെ മനസിന്റെ ഏതോ കോണിൽ താനും വിനീതുമായി വേർപിരിഞ്ഞാൽ,അമ്മ ഏത് രീതിയിലായിരിക്കും പ്രതികരിക്കുക എന്ന ടെൻഷനുണ്ട്.

പക്ഷെ, മഹാദേവൻ പറഞ്ഞ ഒരുകാര്യം വളരെ ശെരിയാണ്, ചേരാത്ത ബന്ധങ്ങളെ കൂട്ടിയോജിപ്പിക്കരുതെന്ന്, എന്നാൽ,അതിന്റെ അർത്ഥം ഈ സീരിയലിൽ ഡിവോഴ്സിലൂടെ പ്രാവർത്തികമാക്കിയാൽ കുറച്ചും കൂടി നല്ലതായേനെ.

അണിയറപ്രവർത്തകരോട് പറയേണ്ട ഒരുകാര്യം, ചെയ്തുകൂട്ടിയ toxicity തിരുത്താൻ ഇനിയും സമയമുണ്ട്. ഇന്നലത്തെ എപ്പിസോഡിൽ മഹാദേവൻ പറഞ്ഞതുപോലെ കൂടിച്ചേരാൻ പറ്റാത്ത ബന്ധങ്ങൾ കൂട്ടിച്ചേർക്കാൻ ശ്രമിക്കരുത്.ഡിവോഴ്സ് എന്നു പറയുന്നത് ഒരു പെൺകുട്ടിയുടെയും ജീവിതത്തിന്റെ അവസാനമല്ല. അത് കഴിഞ്ഞും നല്ലൊരു ജീവിതം ഉണ്ട്. സ്ത്രീപക്ഷത്തു നിന്ന് എപ്പോഴും സംസാരിക്കുന്ന ഉന്നത വിദ്യാഭ്യാസം നേടിയ ഒരു വക്കീൽ കൂടിയായ അലീന ഡിവോഴ്സ് എന്ന് കേൾക്കുമ്പോൾ ഞെട്ടുന്നത് കാണിക്കരുത്.

20 വയസ്സ് തികയുന്നതിനു മുന്നേ പിടിച്ചു കെട്ടിച്ച അപർണ്ണ കുഞ്ഞുങ്ങളെ പ്രസവിക്കുക അല്ല മറിച്ച് പഠിച്ച് നല്ല ജോലി നേടുന്നതാണ് കാണിക്കേണ്ടത്. അലീന ഉൾപ്പെടെയുള്ള എല്ലാ പ്രധാന കഥാപാത്രങ്ങളും അതിനെ സപ്പോർട്ട് ചെയ്യുന്നതുമാണ് കാണിക്കേണ്ടത്. ഇക്കാലത്ത് കൊടുക്കാൻ പറ്റുന്ന ഏറ്റവും നല്ല സന്ദേശമാണിത്. അതുകൊണ്ട് വീണ്ടും സിംപതിയും സെന്റിമെൻസ് പറഞ്ഞു വിനീതിനെയും അപർണയെയും കൂട്ടിച്ചേർക്കാൻ ശ്രമിക്കരുത്.

അനിയത്തിയുടെ ജീവിതം നന്നാക്കാൻ നടക്കുന്ന അലീന ഇനിയെങ്കിലും പീറ്റർ പപ്പ പറയുന്നത് കേട്ട് തന്റെയും അമ്പാടിയുടെയും ജീവിതത്തിൽ ശ്രദ്ധിക്കണം. ഈ സമയത്ത് അനിയത്തിക്ക് ഒരു വിവാഹ ജീവിതം അല്ല പഠിക്കുകയാണ് വേണ്ടതെന്ന് ഇനിവരുന്ന എപ്പിസോഡുകളിലൂടെ എങ്കിലും കാണിക്ക്. അങ്ങനെയൊരു നല്ല മെസ്സേജ് പ്രദീപ് മാമന് കാണിക്കാൻ പറ്റിയാൽ കുറ്റം പറഞ്ഞ പ്രേക്ഷകർ തന്നെ നിങ്ങളുടെ കൂടെയുണ്ടാവും.

Noora T Noora T :