ഡിവോഴ്‌സിന് സമ്മതം മൂളി മഹി, എതിർപ്പുമായി അലീനയും നീരജയും ഇറങ്ങുമോ?

നമ്മളൊക്കെ ആഗ്രഹിച്ചതുപോലെ ഈ ഇടയ്‌ക്കൊന്നും അപർണ്ണയും വിനീതും ഡിവോഴ്സ് ആകുമെന്ന് തോന്നുന്നില്ല. പിന്നെ ഈ ആഴചയിൽ അവസാനമായിരിക്കും അമ്പാടി നാട്ടിലോട്ട് വരുന്നതുമെല്ലാം. പക്ഷെ. മഹി എല്ലാം അറിഞ്ഞിട്ടുണ്ട്.. അത് ഏതായാലും നല്ല കാര്യം തന്നെയാണ്.. ഇത്രയും കാലം എല്ലാ സത്യങ്ങളും അറിഞ്ഞിട്ടും അലീന ആരോടും പറയാതെ മറച്ചു പിടിക്കുകയായിരുന്നു, അപ്പോൾ, എന്തായാലൂം ഇക്കാര്യമൊക്കെ മഹി അലീനയോട് ചോദിക്കുമെന്ന് തന്നെ കരുതാം. മഹി അച്ഛനോട് കള്ളമൊന്നും പറയാൻ കഴിയാത്തതിനാൽ അവസാനം… വിനീതും അപർണ്ണയും തമ്മിൽ ഇപ്പോൾ, പൊരുത്തക്കേടാണെന്നൊക്കെ പറയുവാനുള്ള എല്ലാ സാധ്യതകളുമുണ്ട്.

പിന്നെ, പാവം നമ്മുടെ പങ്കുണ്ണി മാമൻ പറഞ്ഞിട്ട്കാര്യമില്ല.. കിട്ടാനുള്ളതൊന്നും വഴിയിൽ തങ്ങില്ലല്ലോ.. തേടി വരുക തന്നെ ചെയ്യും. അതാണിപ്പോൾ, പങ്കുണ്ണിയ്ക്കും കിട്ടിയിരിക്കുന്നത്.. പാവത്തിന്റെ കാര്യം എട്ടിന്റെ പണിയും കിട്ടി ആശുപത്രിയിൽ ഒരേ കിടപ്പല്ലേ.. ഇപ്പോഴും ഒരു ആവശ്യവുമില്ലാതെ പെൺകുട്ടികളെ ഇങ്ങനെ കുറ്റം പറയരുതെന്ന ചിന്തയോടുകൂടി തിരിച്ചു വന്ന കുറച്ചു കോമഡിയൊക്കെ അവതരിപ്പിച്ചാൽ കൊള്ളാം.

വിനീത് പഴയതുപോലെ തന്നെ.. അമ്മ വാത്സല്യവും വിളമ്പി അതുവഴി നടക്കാനായിരിക്കും സാധ്യത. അമ്മയെ സ്നേഹിക്കാത്ത മക്കൾ വളരെ കുറവായിരിക്കും. പ്രത്യേകിച്ചും, ആൺകുട്ടികൾക്ക് അമ്മയോട് കുറച്ച് സ്നേഹം കൂടുതൽ തന്നെയാകും… പക്ഷെ, ഇത് കുറച്ച് ഓവറായി പോയി എന്ന് ചിലർക്കെങ്കിലും തോന്നുന്നില്ലേ.

അതുപോലെ തന്നെ, മഹിയും വിനീതിനെ സപ്പോർട്ട് ചെയ്ത് അപർണയെ മാത്രം കുറ്റക്കാരി ആക്കരുത്. മകളുടെ ഭാഗത്തെ ശെരി എന്താണെന്നും കൂടി ചിന്തിക്കണം. ഡിവോഴ്സിന് മഹി സമ്മതം മൂളിയ സ്ഥിതിയ്ക്ക് ഇക്കാര്യങ്ങളൊക്കെ, അലീനയും നീരജയും അറിയുമ്പോൾ, ഏത് രീതിയിലാണ് പ്രതികരിക്കുന്നത് എന്ന് മാത്രമാണ് അറിയാൻ കഴിയാത്തത്. നീരജ എന്തായാലും ഇതിനെ എതിർക്കും എന്നുള്ള കാര്യം ഉറപ്പാണ്.. അതുപോലെ, അലീന വിനീതിന്റെ പുറകെ ഡിവോഴ്സ് വേണ്ട, ഇതൊക്കെ നമുക്ക് സംസാരിച്ച് തീർക്കാം എന്നുള്ള തരത്തിലായിരിക്കും മുന്നോട്ട് പോകാൻ ശ്രമിക്കുന്നത്.

ഇനി വെല്ലുവിളിയായി മുന്നിൽ നിൽക്കുന്ന പ്രധാന വ്യക്തി അപർണ തന്നെയാണ്. അപർണ ഇപ്പോഴും വിഷമത്തിലാണെങ്കിൽ, അതിന്റെ പിന്നിലുള്ള കാര്യം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. സ്വന്തം, ഇഷ്ട്ടങ്ങൾ, അച്ഛനും അമ്മയ്ക്കും വേണ്ടി മാറ്റിവെയ്‌ക്കേണ്ട എന്തെങ്കിലും കാര്യമുണ്ടോ?? ഇപ്പോൾ, അപർണ വിനീതിനോട് കാണിക്കുന്ന ഈ സ്‌നേഹം ഒന്നുകിൽ സഹതാപത്തിൽ നിന്നും ഉരുത്തിരിഞ്ഞതാകാം.. അതുമല്ലെങ്കിൽ, അച്ഛനും അമ്മയും താൻ കാരണം സമൂഹത്തിനു മുന്നിൽ ഒറ്റപ്പെടേണ്ടി വരും എന്നൊക്കെയുള്ള ചിന്തകളിൽ നിന്നും ഉണ്ടായതാകാനാണ് സാധ്യത.

പിന്നെ, ഇന്നത്തെ എപ്പിസോഡിൽ പറയത്തക്ക സസ്പെൻസോ.. ഒന്നും തന്നെയില്ല, സാധാരണ ഒരു എപ്പിസോഡ്. അപർണയ്ക്കും വിനീതിനും വേണ്ടി തേരാപാരാ നടന്ന് സംസാരിക്കുന്ന ചിലർ. ഇപ്പോൾ, സീരിയലിന്റെ കഥ എന്താണെന്ന് റൈറ്റർ മാമനും മറന്നു പോയിട്ടുണ്ടല്ലോ.. മിക്കവാറും അവരുടെ വിചാരം.. കുറച്ചു അമ്മ-മകൻ സ്നേഹവും.. ആവശ്യമില്ലാത്ത വിപർണ പുരാണവും കൊടുത്താൽ പ്രേക്ഷകരെ കൈലെടുക്കാം എന്നായിരിക്കും.. എന്തായാലൂം അതൊന്നും നടക്കുമെന്ന് തോന്നുന്നില്ല.. ഉടൻ തന്നെ, പരമ്പരയിലെ തീമിലേക്ക് കടന്നു വരണം.. ഇല്ലെങ്കിൽ, പ്രേക്ഷകർ നിങ്ങളെയും മറക്കുന്ന സാഹചര്യമായിരിക്കും കടന്നു വരുന്നത്.

Noora T Noora T :