വേദിക ഇനിയാണ് കരയാൻ പോകുന്നത്!! കൊതിപ്പിച്ചിട്ട് കടന്നു കളയല്ലേ…

പ്രേക്ഷകരെല്ലാം കാത്തിരുന്ന വഴിത്തിരിവിലാണ് കുടുംബവിളക്ക് ഇപ്പോൾ എത്തി നിൽക്കുന്നത്. അനികുട്ടനും കൂടി സുമിത്രയോടൊപ്പം ആകുന്നതോടെ കഥാഗതി പൂർണ്ണമായും മാറും. പിന്നെ വരുന്ന ആഴ്ചയിൽ ഇന്ദ്രജയ്ക്ക് സുമിത്രയുടെ കൈയ്യിൽ നിന്നും ചെകിടത്ത് നല്ലൊരു അടികിട്ടും, ഫോണിലെ എല്ലാ ഫോട്ടോസും ഡിലീറ്റ് ചെയ്യനുള്ള സാധ്യതകളും കാണുന്നുണ്ട്. പക്ഷെ, ഇന്ദ്രാജ ഇതെല്ലം സിസ്റ്റത്തിലേക്ക് കോപ്പി ചെയ്തിട്ടില്ലെങ്കിൽ ഭാഗ്യം.. ഇല്ലെങ്കിൽ ഇന്ദ്രജയുടെ സ്വഭാവം അനുസരിച്ച് ഇത് വെച്ചായിരിക്കും അടുത്ത ബ്ലാക്ക്‌മെയിലിങ്. പിന്നെ, വേറെ പ്രശ്നനങ്ങളൊന്നും വരാനും സാധ്യതയില്ല. ഇക്കാര്യങ്ങളൊക്കെയും സുമിത്രയോടും, അനുവിനോടും അനിരുദ്ധ് പറയാനുള്ള സാധ്യതയുമുണ്ട്. പിന്ന, ഇന്ദ്രാജ വീണ്ടും ഇത്രയും തരാം താഴ്ന്ന പ്രവൃത്തി ചെയ്താൽ അതിനെ സമയം കാണുകയുള്ളൂ…

സരസ്വതിയമ്മ അനികുട്ടൻ എത്തുന്നതുവരെയും സുമിത്രയുടെ പിറന്നാൾ ആഘോഷം ഇല്ലാതാകുമല്ലോ, എന്ന സന്തോഷത്തിലായിരിക്കും ഇരിക്കുന്നത്. അനികുട്ടൻ വന്ന് പിറന്നാൾ, കെങ്കേമം ആയി നടക്കുമ്പോൾ, അത് വേദികയ്ക്കും സരസുവിനും ശരണ്യയ്ക്കുമൊക്കെ കിട്ടുന്ന മുട്ടൻ പണി തന്നെയാകും.

വേദിക, തറയിൽ വന്നു വീണതും ഇല്ലാത്ത നടുവ് വേദനയുണ്ടാക്കിയതുമൊക്കെ, അനന്യ ഉള്ളതുകൊണ്ട് കൈയ്യോടെ പൊക്കിയിട്ടുണ്ട്. പിറന്നാൾ ആഘോഷോമൊക്കെ കഴിഞ്ഞിട്ടായിരിക്കും ഇതിനൊക്കെയുള്ളത്‌ കിടിലൻ മറുപടി സിദ്ധു കൊടുക്കുന്നത്.

പിറന്നാൾ ആഘോഷങ്ങളും കേക്ക് കട്ട് ചെയ്യുന്നതും, ഇന്ദ്രജയ്ക്ക് കണക്കിന് കൊടുക്കുന്നതുമെല്ലാം ഈ ആഴ്ചയിൽ തന്നെ ടെലികാസ്റ് ചെയ്തിരുന്നെങ്കിൽ വളരെ നല്ലൊരു വീക്ക് ആകുമായിരുന്നു. അല്ലാതെ, കഴിഞ്ഞ വീക്കിൽ അനികുട്ടൻ കടലിലേക്ക് കണ്ണും നട്ടിരുന്നു പോലെ ആയാൽ ബോറാകുമെ… കൊതിപ്പിച്ചിട്ട് കടന്നു കളയുന്ന ഇടയ്ക്കിടയ്ക്ക് കുടുംബവിളക്കിനുണ്ട്, അതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത്.

കഴിഞ്ഞ ദിവസങ്ങളിൽ ഇനിയും ഇതിനെ വലിച്ച് നീട്ടകുതെന്ന് ആവശ്യപ്പെട്ട് പ്രേക്ഷകർ എത്തിയിരുന്നു. ഈ ട്രാക്കിന് ഇന്നെങ്കിലും തീരുമാനം ഉണ്ടാക്കണമെന്നും സുമിത്രയുടെ ബർത്ത് ഡേ പാർട്ടി ഇങ്ങനെ ശോകം ആക്കരുതെന്നും എന്നും ആരാധകർ പറഞ്ഞിരുന്നു. പ്രേക്ഷകരുടെ അഭ്യർത്ഥന പ്രേക്ഷകർ കേട്ടിരിക്കുകയാണ്. സിദ്ധുവിനെ പോലെ അനിരുദ്ധിന്റെ മാറ്റവും സീരിയലിന് ഗുണം ചെയ്യുമെന്നാണ് ആരാധകർ പറയുന്നത്. ഇനിയുള്ള എപ്പിപ്പോഡിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. കുടുംബ വിളക്കിന്റെ ആ പഴയ പ്രതാപത്തിലേയ്ക്ക് തിരിച്ചു വന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്. കൂടാതെ കെവി ടീമിന് നല്ല സന്ദേശം പ്രേക്ഷകരിലേയ്ക്ക് നൽകുന്നതിൽ അഭിനന്ദനവും അറിയിക്കുന്നുണ്ട്.

ഇനി അങ്ങോട്ട് കൂടുതൽ നല്ല എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു, കുറച്ച് മാസങ്ങൾക്ക് ശേഷം സുമിത്രയുടെ പഴയ ബോൾഡ്നസ് തിരിച്ചു വന്നു. ഇപ്പോഴാണ് വീണ്ടും തീയിൽ കുരുത്ത വീട്ടമ്മ ആയത് .മീര വാസുദേവ് തകർത്ത് അഭിനയിക്കുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്. കൂടാതെ എത്ര വലിയ വിഷമങ്ങൾ ആയാലും നമ്മുടെ അച്ഛനോടും അമ്മയോടും പറഞ്ഞാൽ കിട്ടുന്ന സമാധാനവും സുരക്ഷിതത്വവും ഒന്ന് വേറെ തന്നെയാണ്. നല്ലൊരു മെസ്സേജ് കൂടി തരാൻ നിങ്ങൾക്ക് സാധിച്ചു. അവിഹിതം എന്ന് പറഞ്ഞു പലരും പുച്ഛിക്കുന്നത് കുടുംബവിളക്കിന്റെ കഥ മനസിലാവാത്തത് കൊണ്ടാവാം എന്നിങ്ങനെയാണ് ആരാധകർ പറയുന്നത്.

Noora T Noora T :