നീലക്കുയിൽ സീരിയലിലെ റാണി വിവാഹതയായി

നീലക്കുയിൽ പരമ്പരയിലെ റാണി ആയെത്തി പ്രേക്ഷകരുടെ മനസ്സിലേക്ക് എത്തിയ ലത സംഗരാജു വിവാഹിതയായി. സോഫ്ട്വെയർ ഫീൽഡിൽ നിന്നുള്ള സൂര്യ ആണ് ലതയുടെ ഭർത്താവ്. താരത്തിന്റെ വിവാഹ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന. ആരാധകരും താരങ്ങളുമൊക്കെയായി നിരവധി പേരാണ് ലതയ്ക്ക് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്. കസ്തൂരിമാൻ പരമ്പരയിലെ പ്രിയ താരങ്ങളും, പൗർണ്ണമിതിങ്കൾ പരമ്പരയിലെ പ്രിയ താരങ്ങളും ലതക്ക് ആശംസ നേർന്നുകൊണ്ട് എത്തിയിട്ടുണ്ട്

പരമ്പരയിൽ ആദിയായി റാണിയുടെ നായകൻ ആയെത്തിയ നിതിൻ ആണ് താരത്തിന്റെ വിവാഹ വാർത്തയെകുറിച്ചുള്ള സൂചന ലതയുടെ പിറന്നാൾ ദിനം ആദ്യമായി പങ്ക് വയ്ക്കുന്നത്. ജൂണ്‍ 14നാണ് വിവാഹമെന്നും വിവാഹത്തിനായി ഇനി 10 ദിവസമേയുള്ളൂവെന്നും ലത ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.

വിവാഹശേഷം താൻ അഭിനയം ഒരു കാരണവശാലും നിർത്തില്ല. മലയാളത്തിലേക്ക് നല്ല പ്രോജക്ടുകൾ ലഭിച്ചാൽ തീർച്ചയായും മടങ്ങി വരും എന്നും, തനിക് അത്ര പ്രിയപ്പെട്ട നാടാണ് കേരളവും മലയാളികളും എന്നും ലത വ്യക്തമാക്കി. സോഫ്ട്വെയർ ഫീൽഡിൽ നിന്നുള്ള സൂര്യ ആണ് ലതയുടെ ഭർത്താവ്. നൂറു ശതമാനം പക്കാ അറേഞ്ച്ഡ് മാരിയേജ് ആണെന്നും ലത വ്യക്തമാക്കി.

Noora T Noora T :