ശ്രീനിലയത്തിൽ എല്ലാവരും ആഗ്രഹിച്ച സുമിത്രയുടെ പിറന്നാൾ ആഘോഷം കെങ്കേമം ആക്കാനുള്ള ഒരുക്കത്തിലാണ് എല്ലാവരും. രാവിലെ തന്നെ കുശുമ്പും അസൂയയുമായി സരസ്വതിയമ്മയും എത്തിയിട്ടുണ്ട്.
“സുമിത്രയ്ക്ക് പിറന്നാൾ ആഘോഷിക്കുന്നത് ഇഷ്ടമില്ല, അമ്പലത്തിൽ പോകുന്നു എന്ന് പറഞ്ഞ് സുമിത്ര വേറെ എവിടെ എങ്കിലും പോയി കാണും, “
എന്നാണ് മുത്തശ്ശിയുടെ സംസാരം, ഇതിനുള്ള മറുപടി എല്ലാവരും ചേർന്ന് കൊടുക്കുന്നതുമൊക്കെ ഇന്നലെ കണ്ടതല്ലേ… വേദികയുടെ സംസാരവും അതിന് സിദ്ധു നൽകിയ മറുപടിയുമൊക്ക കിടിലൻ തന്നെ ആയിരുന്നു.
പക്ഷെ, പിറന്നാൾ സന്തോഷത്തിനിടയ്ക്ക് അനിരുദ്ധിന്റെ സ്വഭാവത്തിൽ മാറ്റം വരുമെന്ന് നേരെത്തെ തന്നെ പ്രോമോവിഡിയോകളിലൂടെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നതാണ്. പക്ഷെ, ഇന്നലത്തെ പ്രോമോ കണ്ടതോടുകൂടി പ്രേക്ഷകരെല്ലാം വിഷമത്തിലാണ്, കാരണം ..
സുമിത്രയുടെ പിറന്നാൾ സന്തോഷത്തോടെയായിരിക്കില്ല അവസാനിക്കുക. എല്ലാവരും സന്തോഷത്തിൽ നിൽക്കുമ്പോൾ ശ്രീനിലയത്തിലെ അംഗങ്ങളെ തേടി ഒരു ദുരന്ത വാർത്തയാവും എത്തുക. ഡോക്ടർ ഇന്ദ്രജയുടെ ടോർച്ചർ സഹിക്കാൻ കഴിയാതെ വരുന്ന അനിരുദ്ധ് ആത്മഹത്യയ്ക്ക് ശ്രമിക്കും. അമ്മയേയും സഹോദരൻ പ്രതീക്ഷിനേയും ശത്രു പക്ഷത്തിലായിരുന്നു അനിരുദ്ധ് കണ്ടിരുന്നത്. എന്നാൽ ഇവരോടുള്ള പിണക്കങ്ങളൊക്കെ പറഞ്ഞ് അവസാനിപ്പിച്ചിട്ടാണ് അനിരുദ്ധ് യാത്രയാവുന്നത്. മകന്റെ മാറ്റത്തിൽ മനസ് നിറഞ്ഞ് നിൽക്കുന്ന സുമിത്രയുടെ കാതിലേയ്ക്കാവും ആ ദുരന്ത വാർത്ത എത്തുക.
അനിരുദ്ധ് ഇന്ദ്രജ പ്രശ്നം ഒരു വഴിക്ക് നടക്കുമ്പോൾ അപ്പുറത്ത് സുമിത്രയെ തകർക്കാനുള പുതിയ പദ്ധതി മെനയുകയാണ് വേദിക. സിദ്ധുവിനെ സുമിത്രയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ സമ്മതിക്കിലെന്ന് ഉറപ്പിച്ചിരിക്കുകയാണ് വേദിക. തന്നെ ക്ഷണിക്കാത്ത പിറന്നാൾ ആഘോഷത്തിന് സിദ്ധുവിനോടും പോകരുതെന്നും വേദിക പറയുന്നുണ്ട്. എന്നാൽ തന്റെ വീട്ടിൽ നടക്കുന്ന കാര്യമാണെന്നും സ്വകാര്യതയിൽ ഇടപെടരുതെന്നും സിദ്ധു വേദികയ്ക്ക് മുന്നറിയിപ്പ് കൊടുക്കുന്നുണ്ട്. അത് നടക്കില്ലെന്ന് മനസ്സിലാക്കിയ വേദിക പുതിയ അടവ് പുറത്തെടുക്കുകയാണ്. എന്തായാലും, സുമിത്രയുടെ പിറന്നാൾ ആഘോഷത്തോടെ ശ്രീനിലയത്തിൽ പുതിയ മാറ്റങ്ങൾ ഉണ്ടാവും.
പുതിയ പ്രെമോ വീഡിയോ പ്രേക്ഷകരെ ആകാംക്ഷഭരിതരാക്കിയിട്ടുണ്ട്. കുടുംബവിളക്ക് മടങ്ങി വരുകയാണ് എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി റേറ്റിംഗിൽ ഒന്നാം സ്ഥാനത്ത് നിന്നും രണ്ടാം സ്ഥാനത്തേക്ക് ആക്കുകയായിരുന്നു. സീരിയൽ മുന്നോട്ട് പോകവെ കുടുംബവിളക്കിന്റെ കാലിടറുകയായിരുന്നു. കഥയിലെ ആവർത്തന വിരസതയായിരുന്നു കുടുംബവിളക്കിന്റെ വില്ലനായത്.
പ്രേക്ഷകരുടെ ടേസ്റ്റ് മനസ്സിലാക്കിയ കുടുംബവിളക്ക് ടീം ഗംഭീരമായ തിരിച്ചു വരവിന് തയ്യാറെടുക്കുകയാണ്. ഇനി വരാൻ പോകുന്ന എപ്പിസോഡുകൾ ഗംഭീരമായിരിക്കുമെന്നാണ് സൂചന. വൈകാതെ തന്നെ കുടുംബവിളക്ക് തങ്ങളുടെ പഴയ പ്രൗഢി തിരിച്ച് പിടിക്കുമെന്നും പ്രേക്ഷകർ പറയുന്നുണ്ട് .
ഇപ്പോൾ, സീരിയൽ ഗംഭീരമായി തന്നെ മുന്നോട്ട് പോവുകയാണെന്നാണ് എല്ലാവരും പറയുന്നത്. അനിരുദ്ധിന്റെ അവസ്ഥ കാണുമ്പോൾ സങ്കടമാവുന്നു…. ഒന്നും സംഭവിക്കരുതെ എന്ന രീതിയിൽ നിരവധി പേർ പറയുന്നുണ്ട്. പിറന്നാളാഘോഷത്തോടെ അനി നന്നാവുമെന്നാണ് പ്രേക്ഷകരുട കണക്ക് കൂട്ടൽ. പ്രതീഷിനെ സ്നേഹിക്കുന്ന അത്രയും അളവിൽ അനിരുദ്ധിനെ പ്രേക്ഷകർ വെറുക്കുന്നുണ്ട്, എന്നാൽ ഇപ്പോഴത്തെ അവസ്ഥ പ്രേക്ഷകരിൽ ഏറെ സങ്കടമാണ് നൽകിയിരിക്കുന്നത്.
അനിയോട് നല്ല ദേഷ്യം തോന്നുമാരുന്നു. പക്ഷെ ഈ സീൻ കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി എന്നാണ് ഒരു ആരാധിക പറഞ്ഞിരിക്കുന്നത്. അച്ഛന്റെ വിപരീതമാണ് മോൻ. ഭാര്യയെ ചതിക്കാത്ത അഭിമാനം കൈവിടാത്ത അമ്മ വളർത്തിയ മോൻ. ചെറിയ പോരായ്മകൾ ഒഴിച്ചാൽ അനി നല്ലവനാണ്. അനിക്ക് ഒന്നും പറ്റാൻ പാടില്ലെന്നും അദ്ദേഹത്തെ തങ്ങൾക്ക് വേണമെന്നും പ്രേക്ഷകർ പറയുന്നുണ്ട്. അതേസമയം, കുടുംബവിളക്കിന്റെ ഹിന്ദി പതിപ്പായ അനുപമയിൽ അനിരുദ്ധിന്റെ കഥാപാത്രം ആശുപത്രിയിൽ സീരീയസ് ആയി കിടക്കുന്ന സീൻ ഇപ്പോൾ കാണിക്കുന്നുണ്ട്. എന്തായാലും മലയാളത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് നമുക്കെല്ലാവർക്കും കാത്തിരുന്ന് കാണാം.