എല്ലാവരും കാത്തിരുന്ന സാന്ത്വനം സീരിയലിന്റെ അടുത്ത ആഴ്ചയിലെ പ്രോമോ എത്തിയിരിക്കുകയാണ്.
സാന്ത്വനം വീട്ടിൽ പൊട്ടിത്തെറികൾ ആരംഭിച്ചിരിക്കുകയാണ്. തമ്പിയില്‍ നിന്നും അപ്പു സത്യങ്ങള്‍ എല്ലാം അറിഞ്ഞതാണ് എല്ലാത്തിനും കാരണം. തന്നെ കാണാൻ സാന്ത്വനം വീട്ടിൽ നിന്നും ആരും വരാതെ ജലപാനം പോലും കഴിക്കില്ലെന്ന് ശപഥം എടുത്തിരിക്കുകയാണ് തമ്പി.
ശിവനോടുള്ള അടങ്ങാത്ത ദേഷ്യത്തിലാണ് ബാലൻ. ഇതോടെ അഞ്ജുവിന്റെ വീട്ടില്‍ നിന്നും സന്തോഷത്തോടെ തിരിച്ചവരുന്ന ശിവനേയും അഞ്ജുവിനേയും കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്. പ്രൊമോയിൽ അത് വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം അച്ഛനെ കാണാനായി അപ്പു എത്തിയിരുന്നു. എന്നാല്‍ തന്റെ ദേഷ്യം മാറില്ലെന്നും കാരണം ശിവന്‍ തന്നെ വീട്ടില്‍ കയറി വന്ന് തല്ലിയതാണെന്നും തമ്പി അപ്പവിനെ അറിയിക്കുകയായിരുന്നു. ശിവന്‍ തന്റെ അച്ഛനെ തല്ലിയെന്ന് അറിഞ്ഞതോടെ അപ്പു ആകെ ഉലഞ്ഞിരിക്കുകയാണ്. പിന്നാലെ തമ്പി തന്നെ തന്റെ വീട്ടില്‍ വന്ന് കാണാതെ താന്‍ ഇനി ഒന്നും കഴിക്കില്ലെന്നും മരുന്നു പോലും കഴിക്കില്ലെന്ന് പറഞ്ഞിട്ടാണ് അപ്പു അവിടെ നിന്നും ഇറങ്ങുന്നത്
ഇതേസമയം, അഞ്ചു അതിയായ സന്തോഷത്തിലാണ് തന്റെ വീട് സ്വന്തമാക്കാൻ അച്ഛനോടൊപ്പം നിന്ന് സഹായിച്ചത് ശിവനാണെന്ന് അറിഞ്ഞതോടുകൂടി എന്തെന്നില്ലാത്ത സന്തോഷമാണ്. സാവിത്രിയും ശങ്കരനും മരുമകനോടുള്ള ബഹുമാനവും സ്‌നേഹവുമെല്ലാം അറിയിക്കാന്‍ പാടുപെടുകയാണ്. മനോഹരമായ നിമിഷങ്ങളിലൂടെയാണ് ആരാധകരുടെ പ്രിയപ്പെട്ട ശിവാഞ്ജലി കടന്നു പോകുന്നത്. ഇരുവരും പരസ്പരം മനസ് തുറന്ന് സംസാരിക്കുകയും ഒരുമിച്ച് സെല്‍ഫികളെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സന്തോഷത്തിന് അധികനാള്‍ ആയുസില്ലെന്ന് പുതിയ പ്രൊമോയിലൂടെ വ്യക്തമാക്കുന്നുണ്ട്.
വീട്ടിലെത്തുന്ന ശിവനേയും അഞ്ജുവിനേയും കാത്തു നില്‍ക്കുന്നത് പ്രശ്നങ്ങൾ മാത്രമാണ്. വീടിന്റെ മുറ്റത്തേക്ക് എത്തുമ്പോള്‍ തന്നെ ബാലന്‍ ദേഷ്യത്തോടെ ഇറങ്ങി വരുന്നതും ശിവനെ തല്ലാനായി കഴുത്തിന് കുത്തിന് പിടിക്കുകയും, ചെയ്യുന്നുണ്ട്.
നാളിതുവരെ അനിയന്മാരോട് അച്ഛനെന്ന പോലെ മാത്രം സ്‌നേഹത്തോടെ പെരുമാറിയിരുന്ന ബാലന്‍ ആകെ ദേഷ്യത്തിൽ തന്നെയാണ്. അഞ്ജുവിന്റെ സ്വര്‍ണം എടുത്ത സംഭവത്തില്‍ ശിവനോട് ക്ഷമിച്ചുവെങ്കിലും ബാലന്റെ ഉള്ളിലെ ദേഷ്യം ഇതുവരെയും കുറഞ്ഞിട്ടില്ല. എല്ലാം കൂടെ പുറത്തേക്ക് വരുകയാണ്.
അപ്പുവും തന്റെ മനസിലുള്ള ദേഷ്യം ശിവനോട് പ്രകടിപ്പിക്കുന്നുണ്ട്. “അഞ്ജു നിന്റെ ഭാര്യയാണ്. നിന്റെ ഭാര്യയുടെ അച്ഛനോട് എന്റെ ഡാഡി ചെയ്തത് ക്രൂരത തന്നെയാണ്. ഇവളെ മാത്രമേ നീ അപ്പോള്‍ ഓര്‍ത്തുള്ളൂ. എന്നേയും ഹരിയേയും ഞങ്ങളുടെ കുഞ്ഞിനേയും നീ ഓര്‍ത്തില്ല” എന്നാണ് അപ്പു ശിവനോട് പറയുന്നത്.
പക്ഷെ, തന്റെ ഭാഗത്ത് തെറ്റ് ഉണ്ടെന്നൊരു തോന്നൽ ഉണ്ടായത് കൊണ്ടാകാം ബാലേട്ടനോടും തിരിച്ച് ഒരു വാക്കു പോലും പറയാനാകാതെ നില്‍ക്കുകയാണ് ശിവന്‍. പക്ഷെ, ഈ അവസരത്തിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ശിവന്റെ ശബ്ദമായി അഞ്ജു മാറുകയാണ്. പൊതുവെ ബാലട്ടനോെേടാ ദേവിയേടത്തിയോടോ ശബ്ദമുയര്‍ത്തി സംസാരിക്കാത്ത അഞ്ജു ശിവന് വേണ്ടി ബാലേട്ടനോട് ശബ്ദമുയര്‍ത്തുകയാണ്.
“എന്റെ ഭർത്താവിന്റെ തെറ്റ് എവിടെയാണ്?? എന്ന് ദേഷ്യത്തോടും കരഞ്ഞുകൊണ്ടുമാണ് അഞ്ചലി ബാലനോട് ചോദിക്കുന്നത്. “ഇന്ന് എന്റെ അച്ഛനും അമ്മയും സമാധാനത്തോടെ ആ വീട്ടില്‍ കഴിയുന്നുണ്ടെങ്കില്‍ അതിന് കാരണം ഈ നില്‍ക്കുന്ന ശിവേട്ടന്‍ തന്നെയാണെന്ന് അഞ്ജു ബാലേട്ടനോട് പറയുകയാണ്. അഞ്ജുവിന്റെ ഈ ഭാവമാറ്റം ബാലനേയും ദേവിയേയുമൊക്കെ അമ്പരപ്പിച്ചിരിക്കുകയാണ്. ഇതോടെ സാന്ത്വനം വീടാകെ ആടിയുലയുമെന്നുറപ്പായിരിക്കുകയാണ്. ശിവനും അഞ്ജുവും ഒറ്റപ്പെടുമോ എന്നതാണ് ആരാധകരുടെ സംശയം.
ഇതിൽ നിന്നൊക്കെ എങ്ങനെയായിരിക്കും സാന്ത്വനം വീട് കരകയറുക എന്നത് കണ്ടറിയേണ്ടതാണ്. ശിവനും അഞ്ജുവും ഹരിയും അപ്പുവും രണ്ട് ചേരിയായി മാറുമോ, അങ്ങനെ വന്നാല്‍ ദേവിയും ബാലനും എങ്ങനെയായിരിക്കും അവരെ ഒരുമിപ്പിക്കുക, തമ്പി അപ്പുവിനെ കാണാന്‍ എത്തുമോ, ശിവനും അഞ്ജുവും ഒറ്റപ്പെടുമോ എന്നൊക്കെ നിരവധി ചോദ്യങ്ങളാണ് ആരാധകർ പങ്കുവെച്ചിരിക്കുന്നത്. എല്ലാത്തിനും പിന്നില്‍ ജയന്തിയുടെ ചെയ്തികളാണെന്ന് അറിയുന്ന സാഹചര്യമുണ്ടായാല്‍ സാവിത്രിയും ജയന്തിയും തമ്മിൽ പിരിയുമോ?? എന്നുള്ള സംശയവും ആരാധകർ പങ്കുവെക്കുന്നുണ്ട്.