സാന്ത്വനത്തിലെ അപ്പു സിനിമയിലേക്ക്!! ആശംസകളുമായി ആരാധകർ

ടെലിവിഷൻ ആരാധകരുടെ ജനപ്രിയ സീരിയലുകളിൽ ഒന്നാണ് സാന്ത്വനം. യുവാക്കളും വീട്ടമ്മമാരും ഒരുപോലെ കാണുന്ന പരമ്പരയാണിത്. ഒരു കൂട്ടുകുടുംബത്തിലെ രസകരമായ മുഹൂർത്തങ്ങൾ കോർത്തിണക്കി വ്യത്യസ്തമായ രീതിയിലാണ് പരമ്പര മുന്നോട്ട് പോകുന്നത്.

മറ്റുള്ള പരമ്പരകൾ പോലെ അമ്മായി അമ്മ മരുമകൾ പോരും, അവിഹിതങ്ങളൊന്നും ഇല്ലാത്തതിനാലാണ് സാന്ത്വനത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. ധർമ്മത്തിനും പ്രണയത്തിനും ഒരുപോലെ പ്രാധാന്യം നൽകികൊണ്ടാണ് സാന്ത്വനം പരമ്പര ഒരുക്കിയിരിക്കുന്നത്.

വലിയ ഒരു വിഭാഗം യുവ പ്രേക്ഷകർ ആണ് സാന്ത്വനം കാണുന്നത് എന്നതാണ് ഏറ്റവും വലിയൊരു പ്രത്യേകത. ഇതിനുകാരണം ഹരി, അപർണ, ശിവൻ, അഞ്ജലി എന്നീ കഥാപാത്രങ്ങളാണ്. ഇവർ തമ്മിലുള്ള മുഹൂർത്തങ്ങൾ കാണുവാൻ പ്രേക്ഷകർക്ക് എന്നും പ്രത്യേക കൗതുകം തന്നെയാണ്. രക്ഷ രാജ് എന്ന നടിയാണ് അപർണ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തന്റെ ജീവിതത്തിലെ ഓരോ സന്തോഷവും നടി പ്രേക്ഷകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. ഇൻസ്റ്റയിലും രക്ഷ സജീവമാണ്. ഡെല്ലു എന്ന പേരിലാണ് രക്ഷയുടെ ഇൻസ്റ്റഗ്രാം അക്കൌണ്ട്. പുതിയ പരമ്പരകളുടെ വിശേഷങ്ങളും ഗ്ലാമർ ഫോട്ടോഷൂട്ടുകളും രക്ഷ ഇൻസ്റ്റയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ, താരം തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങൾ ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ചിറിക്കുകയാണ്.

രക്ഷ സിനിമയിൽ സജീവമാകാനൊരുങ്ങുകയാണ് എന്ന സൂചനകളാണ് ഈ ചിത്രത്തിൽ നിന്നും പുറത്തുവരുന്നത്. ധാരാളം ചിത്രങ്ങൾ ആണ് താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. നടൻ ശ്രീനാഥ് ഭാസി, ചന്തുനാഥ്, നടി അതിഥി രവി, കൊറിയോഗ്രാഫർ പ്രസന്ന മാസ്റ്റർ എന്നിവർക്കൊപ്പം ഉള്ള ചിത്രങ്ങൾ ആണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

“ഈ മനോഹരമായ സിനിമയിൽ അഭിനയിക്കാൻ സാധിച്ചതിലും ചന്തുനാഥ് എന്ന നടനോടൊപ്പം അഭിനയിക്കാൻ സാധിച്ചതിലും ഒരുപാട് സന്തോഷം” എന്നാണ് ചിത്രങ്ങൾക്ക് അടിക്കുറിപ്പായി താരം കുറിച്ചത്. നവാഗതനായ മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഖജുരാഹോ ഡ്രീംസ്. ഈ സിനിമയിലാണ് താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന് കമെന്റുകളുമായി നിരവധി ആരാധകരും എത്തിയിരുന്നു. അപ്പുക്കിളി, സാന്ത്വനത്തിൽ നിന്നും പിന്മാറരുത്, ഇനിയും സിനിമയിൽ അവസരങ്ങൾ ലഭിക്കട്ടെ എന്നൊക്കെയുള്ള കമെന്റുകളായിരുന്നു കൂടുതലും.

സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന നമുക്ക് പാര്‍ക്കുവാൻ മുന്തിരിത്തോപ്പുകള്‍ എന്ന പരമ്പരയിലൂടെയാണ് രക്ഷ മിനി സ്‌ക്രീൻ അഭിനയത്തിലേക്ക് എത്തുന്നത്. സോളമന്‍റെ സ്വന്തം സോഫിയായിട്ടാണ് നമുക്ക് പാര്‍ക്കുവാൻ മുന്തിരിത്തോപ്പുകളിലൂടെ രക്ഷ ശ്രദ്ധ നേടിയത്. കമർകാറ്റ് എന്ന തമിഴ് സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. പണ്ടയോട ഗലാട്ട, തൊപ്പി എന്നീ സിനിമകളിൽ പിന്നീട് ഭാഗമായി.

ആദ്യ പരമ്പരയിലൂടെ തന്നെ മിനി സ്ക്രീൻ പ്രേക്ഷകരുടെ കൈയ്യടി നേടാൻ രക്ഷയ്ക്കായി. ജയകൃഷ്ണനായിരുന്നു പരമ്പരയിൽ സോളമൻ എന്ന കഥാപാത്രമായി എത്തിയിരുന്നത്. സോഫി എന്ന കഥാപാത്രമായിട്ടായിരുന്നു രക്ഷ പരമ്പരയിൽ അഭിനയിച്ചത്. ഷൈജു സുകേഷ് ഒരുക്കിയ ഈ പരമ്പര ഏറെ ശ്രദ്ധ നേടിയിരുന്നു

Noora T Noora T :