സാന്ത്വനത്തിൽ നിന്നും ശിവ പിന്മാറുന്നു? സത്യാവസ്ഥ ഇതാണ്

സാന്ത്വനം എന്ന ഒറ്റ പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷരുടെ പ്രിയ താരമാവുകയായിരുന്നു നടൻ സജിൻ. പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികളായി മാറിയിരിക്കുകയാണ് അഞ്ജലിയും ശിവയും. അഞ്ജലിയെ ഗോപിക അനിൽ അവരിപ്പിക്കുമ്പോൾ ശിവനെ സജിനാണ് അവതരിപ്പിക്കുന്നത്
സാന്ത്വനം എന്ന ഹിറ്റ് സീരിയലിലൂടെ ആരാധകരുടെ ശിവാജ്ഞലിയായി മാറിയിരിക്കുകയാണ് ഇരുവരും

സാന്ത്വനം എന്ന ഒറ്റ പരമ്പരയിലൂടെയാണ് പല താരങ്ങളും വർഷങ്ങൾ കൊണ്ട് നേടിയെടുക്കുന്ന ഫാൻ ബേസ് സജിൻ സ്വന്തമാക്കിയത്. കുടുംബപ്രേക്ഷകർ ഒന്നടങ്കം ഇന്ന് സാന്ത്വനം ശിവന്റെ ആരാധകർ ആണ്

എന്നാൽ ഇപ്പോൾ ഇതാ സോഷ്യൽമീഡിയ പേജുകളിലൂടെ സജിൻ ശിവനിൽ നിന്നും പിന്മാറി ഇനി എത്താൻ പോകുന്നത് മറ്റൊരു നടൻ ആണ് എന്ന വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചരിക്കുന്ന വാർത്തയിലെ സത്യാവസ്ഥ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സജിൻ തുറന്ന് പറഞ്ഞിരിക്കുകയാണ്

ഞാനും കണ്ടിരുന്നു ഇതേപോലെ ഉള്ള വാർത്തകൾ പ്രചരിക്കുന്നത്. പിന്നെ പേഴ്സണൽ മെസേജുകളും എഫ്ബിയിലും വാട്സാപ്പിലും എത്തുന്നുണ്ടായിരുന്നു. എന്നാൽ അത് ഫേക്ക് ന്യൂസ് ആണ്. ഞാൻ മാറിയിട്ടൊന്നും ഇല്ല. ശിവനായി തന്നെ തുടരും.

ലോക്‌ഡോൺ തീരുകയോ ഇല്ലങ്കിൽ സർക്കാർ എന്തെങ്കിലും ഇളവുകൾ നൽകിയാൽ വീണ്ടും ഷൂട്ടിങ് തുടങ്ങാൻ സാധിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്. അതിനു വേണ്ടി കാത്തിരിക്കുന്നു എന്നേ ഉള്ളൂ. പ്രേക്ഷകരുടെ സ്നേഹത്തിനു നന്ദിയുണ്ട്’ , സജിൻ പറയുന്നു.

‘സോഷ്യൽ മീഡിയയിൽ ഇത് സ്ഥിരം സംഭവം ആണല്ലോ. വ്യാജ വാർത്തകൾ കുറെ കാണുന്നതുകൊണ്ട് ഞാൻ അധികം ഇതിനെകുറിച്ച് കോൺഷ്യസ് ആകാറില്ല. അത് അങ്ങനെ വരും പോകും, എന്നല്ലാതെ ഒരു പ്രശ്നമായി എടുക്കാറില്ല’എന്നും സജിൻ അറിയിച്ചു.

ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിലാണ് സജിനെ തേടി ശിവൻ എന്ന കഥാപാത്രം എത്തിയത്. സജിൻ സാന്ത്വനത്തിലേക്ക് എത്തുന്നത് പ്രൊഡക്ഷൻ കൺട്രോളർ സജി സൂര്യ വഴിയാണ്. സാന്ത്വനത്തിലേക്ക് എത്താൻ പ്രധാന കാരണം ഭാര്യ ഷഫ്‌ന തന്നെയാണ് എന്ന് ഒരിക്കൽ സജിൻ പറഞ്ഞിരുന്നു.

അതേസമയം പ്രേക്ഷകരുടെ ഇഷ്ട പരമ്പര സാന്ത്വനത്തിന്റെ ചിത്രീകരണം നിർത്തിവച്ചിരിക്കുകയാണ്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് ചിത്രീകരണം നിർത്തിവെച്ചത് . നിരവധി ആരാധകരാണ് സാന്ത്വനത്തെയും ശിവാജ്ഞലിയെയും മിസ് ചെയ്യുന്നു എന്നുള്ള കമ്മെന്റുകളുമായി എത്തുന്നത്. അതിനിടെ റേറ്റിങ്ങിൽ സ്ഥിരമായി ഒന്നാമതെത്തിയിരുന്ന സാന്ത്വനം ഇപ്പോൾ റേറ്റിങ്ങിൽ ഇടം പിടിച്ചിട്ടില്ല. ഒന്നാമത് നിൽക്കുന്നത് പാടാത്ത പൈങ്കിളിയാണ്. സാന്ത്വനം ഇപ്പോഴില്ലാത്തത് കൊണ്ടാണ് റേറ്റിംഗിൽ ഇടം പിടിക്കാത്തതെന്നും ആരാധകർ അഭിപ്രാപെടുന്നുണ്ട്

Noora T Noora T :