ഭ്രമണം സീരിയലിലെ ഹരിത വിവാഹിതയായി

ഭ്രമണം സീരിയലിലിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ സ്വാതി നിത്യാനന്ദ് വിവാഹിതയായി. ഭ്രമണത്തിന്റേത് ഉൾപ്പെടെ ക്യമാറ ചലിപ്പിച്ച അറിയപ്പെടുന്ന ക്യാമറമാനായ പ്രതീഷാണ് വരൻ
സൗഹൃദമാണ് ഒടുവിൽ പ്രണയത്തിലേക്ക് എത്തിയത്. ലോക് ഡൌൺ നിയമങ്ങൾ പാലിച്ചിട്ടാണ് വിവാഹം നടന്നത്.

ഹരിതയെന്ന കഥാപാത്രത്തെ യായിരുന്നു സ്വാതി സീരിയലിയിൽ ആവതരിപ്പിച്ചത്. പ്രേക്ഷക പ്രീതിയും റേറ്റിങ്ങിൽ ഒന്നാമതും നിന്ന ഭ്രമണത്തിൽ സീനിയർ താരങ്ങൾക്ക് ഒപ്പമാണ് സ്വാതി അഭിനയിച്ചത്. മുകുന്ദന്റെ മകളായും, ശരത്തിന്റെ കാമുകിയായായിട്ടുമാണ് പ്രേക്ഷകരിലേക്ക് എത്തിയത് .ഏഷ്യാനെറ്റിലെ ന്യൂ ഫേസ് ഹണ്ട് എന്ന പരിപാടിയിൽ പങ്കെടുത്തതിലൂടെയാണ് താരത്തിന് അഭിനയ ജീവിതത്തിലേക്കുള്ള വഴി തുറന്നു കിട്ടുന്നത്.

നൃത്തത്തെ ചെറുപ്പം മുതൽ സ്നേഹിക്കുന്ന സ്വാതി തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയാണ്. മാതാപിതാക്കളുടെ ഏകമകളായ സ്വാതി, മാർ ഇവാനിയോസ് കോളേജിൽ ബി എ ലിറ്ററേച്ചർ ചെയ്തുവരികയാണ്. നിരവധി സ്റ്റേജ് ഷോകളിൽ നൃത്തം അവതരിപ്പിച്ച സ്വാതി കുച്ചിപ്പുടി ഇപ്പോഴും അഭ്യസിച്ചു പോരുന്നുണ്ട്.

Noora T Noora T :