ശിവാഞ്ജലിമാരെ ഒരു നോക്ക് കാണാൻ ഓടിയെത്തി അമ്മ, നിങ്ങളെ രണ്ടുപേരെയും ഒത്തിരി ഇഷ്ടമാണ്, ആ ഒരൊറ്റ അഗ്രഹമാണുള്ളത്! അമ്മയുടെ ആഗ്രഹം നിറവേറ്റി താരങ്ങൾ, കണ്ണ് നനയിക്കുന്ന രംഗങ്ങൾ

ചുരുങ്ങിയ സമയത്തിനുള്ളിലാണ് സാന്ത്വനം പരമ്പരയിലെ ശിവാഞ്ജലി ജോഡികളെ പ്രേക്ഷകർ ഏറ്റെടുത്തത്. ശിവനായി സജിൻ വേഷമിടുമ്പോൾ അഞ്ജലിയായി എത്തിയത് ഗോപികയായിരുന്നു. ശിവാഞ്ജലി എന്ന പേരിൽ അറിയപ്പെടുന്ന ഇരുവർക്കും സമൂഹ മാധ്യമങ്ങളിൽ നിരവധി ഫാൻസ് പേജുകളുമുണ്ട്. ശിവാഞ്ജലിമാരുടെ പിണക്കവും ഇണക്കവും പ്രണയവുമൊക്കെയാണ് സീരിയലിൻ്റെ ഹൈലൈറ്റ്.

ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ശിവാഞ്ജലിമാരെ കാണാൻ ദൂരെ നിന്നൊരു അമ്മ വന്നതാണ്. മം​ഗല്യ സിൽക്ക്സിൻ്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് ആരാധകർ ശിവനെയും അഞ്ജലിയേയും പൊതിഞ്ഞത്. അവിടെ ഒരമ്മയും വന്നിട്ടുണ്ടായിരുന്നു. നിങ്ങളെ രണ്ടു പേരെയും ഒരുപാട് ഇഷ്ടമാണെന്നും നിങ്ങളോടൊപ്പം ഒരു ഫോട്ടോ എടുക്കാമോ എന്നും ആ അമ്മ ചോദിക്കുന്നുണ്ട്. വളരെ സന്തോഷത്തോടെയാണ് ആ അമ്മയുടെ ആ​ഗ്രഹം ഇരുവരും നിറവേറ്റിയത്.

അവിടെ എത്തിയ ആരാധകർ എല്ലാം തന്നെ അഞ്ജലിയേയും ശിവനെയും സ്നേഹം കൊണ്ട് പൊതിയുന്നുണ്ടായിരുന്നു. ഇനി ശിവൻ പഠിക്കാൻ പോകുന്നുണ്ടോ എന്നും ആരാധകർ ഇരുവരോടും ചോദിച്ചു. ഇനി വരുന്ന എപ്പിസോഡുകൾ കാണാനാണ് ഇരുവരും ആവശ്യപ്പെട്ടത്. ഇത്രയും നാൾ തന്ന സപ്പോർട്ട് ഇനിയും ഉണ്ടാകണം, ​ഗോപികയും സജിനും പറഞ്ഞു.

ഏഷ്യാനെറ്റ് പരമ്പരകളിൽ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ പരമ്പരകളിൽ ഒന്നാണ് സാന്ത്വനം. തമിഴിൽ സംപ്രേഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോഴ്സ് എന്ന പരമ്പരയുടെ റീമേക്കാണ് സാന്ത്വനം. ശ്രീകൃഷ്ണ സ്റ്റോഴ്സ് നടത്തുന്ന ബാലന്റേയും ഭാര്യ ദേവിയുടേയും മൂന്ന് സഹോദരങ്ങളുടേയും ജീവിതമാണ് സീരിയൽ ചിത്രീകരിക്കുന്നത്. ചിപ്പി, രാജീവ് പരമേശ്വരൻ, ​ഗോപിക അനിൽ, സജിൻ തുടങ്ങിയവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Noora T Noora T :