ടിആര്‍പി റേറ്റിങ് ഞെട്ടിച്ചു, കുടുംബവിളക്കിന് അടി തെറ്റി, കുതിച്ച് ഉയർന്നത് ഈ സീരിയൽ, രണ്ടും മൂന്നും സ്ഥാനം ഇങ്ങനെ, അപ്രതീക്ഷിത ട്വിസ്റ്റിലേക്ക്….

സീരിയലുകൾക്ക് ഇപ്പോഴും പ്രേക്ഷകർക്കിടയിൽ സ്വീകാര്യതയുണ്ട്. സീരിയലുകളും ടെലിവിഷൻ താരങ്ങളും വലിയ രീതിയിൽ പ്രേക്ഷകരെ സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോഴിതാ ടിആര്‍പി റേറ്റിങ് പുറത്തുവന്നിരിക്കുകയാണ്.

ടിആര്‍പി റേറ്റിങ്ങ് ചാര്‍ട്ട് നോക്കുമ്പോള്‍ ഒന്നാം സ്ഥാനം പരമ്പരയ്ക്കാണെന്നുള്ളത് ശ്രദ്ധേയമാവുന്നു. നേരത്തെ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന കുടുംബവിളക്ക് രണ്ടാം സ്ഥാനത്തേക്ക് മാറിയിരിക്കുകയാണ്

മുന്‍പും ഒന്നും രണ്ടും സ്ഥാനങ്ങളിലാണ് സാന്ത്വനം സീരിയല്‍ ടിആര്‍പി റേറ്റിങ്ങില്‍ നിന്നിരുന്നത്. കുടുംബവിളക്ക് ഒന്നാം സ്ഥാനത്തേക്ക് എത്തുമ്പോള്‍ രണ്ടാം സ്ഥാനമാണ് സാന്ത്വനത്തിന്. എന്നാല്‍ കഴിഞ്ഞ ആഴ്ചകളില്‍ വീണ്ടും ഒന്നാമത് പിടിച്ചെടുത്ത് സാന്ത്വനം വിജയകരമായി മുന്നേറുകയാണ്. ഇതുവരെ ശിവാഞ്ജലിമാരുടെ കോംബോയാണ് യുവാക്കള്‍ക്കിടയിലും സ്വാധീനം ചെലുത്തിയത്. ഇരുവരും പ്രണയത്തിലേക്ക് എത്തിയതും ഭാര്യ ഭര്‍ത്താക്കന്മാരെ പോലെ ജീവിക്കാന്‍ തുടങ്ങിയും പ്രേക്ഷകരെ പോലും നാണിപ്പിക്കും വിധത്തിലാണ്. എന്നാല്‍ കഥയില്‍ വീണ്ടുമൊരു ട്വിസ്റ്റ് വന്നിരിക്കുകയാണിപ്പോള്‍.

ശിവനെ പഴഞ്ചന്‍ രീതിയില്‍ നിന്നും മാറ്റിയെടുക്കണമെന്ന് അഞ്ജലിയുടെ ആഗ്രഹം വഴക്കായി മാറുകയാണ്. ശിവന്‍ ദേഷ്യപ്പെടുകയും അഞ്ജലി പിണങ്ങുകയുമൊക്കെ ചെയ്യുന്നത് കാണാം. ഇത് സീരിയലിന്റെ റേറ്റിങ്ങിനെ ഉയര്‍ത്തി. അതുവരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കുടുംബവിളക്ക് പതിയെ രണ്ടിലേക്ക് മാറി. അവിടെയും കഥയില്‍ ട്വിസ്റ്റ് നടക്കുന്നത് കൊണ്ട് എത്രയും പെട്ടെന്ന് മാറ്റം വന്നേക്കും.

കുടുംബവിളക്ക് സീരിലിന്റെ നട്ടെല്ല് സുമിത്രയെന്ന വീട്ടമ്മയാണ്. നടി മീര വാസുദേവ് അവതരിപ്പിക്കുന്ന കഥാപാത്രമാണ് സുമിത്ര. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതോടെ സ്വന്തമായി ബിസിനസ് തുടങ്ങി ജീവിതത്തില്‍ പുതിയ വഴിത്തിരിവുകളിലെത്താന്‍ സുമിത്രയ്ക്ക് സാധിച്ചിരുന്നു. ഇതിനിടെ സുഹൃത്തായ രോഹിത് ഗോപാല്‍ കൂടി വന്നതോടെ കഥയില്‍ മാറ്റം വരുത്തി തുടങ്ങി

ഇപ്പോള്‍ രോഹിത്തും സുമിത്രയും തമ്മിലുള്ള വിവാഹം നടക്കാനുള്ള സാധ്യത തെളിയുകയാണ്. കോളേജില്‍ പഠിക്കുമ്പോള്‍ സുമിത്രയോട് ഇഷ്ടം തോന്നിയ രോഹിത്ത് ഇപ്പോഴും അത് മനസില്‍ കൊണ്ട് നടക്കുകയാണ്. ഇതറിഞ്ഞ അച്ഛച്ഛന്‍ സുമിത്രയും രോഹിത്തും തമ്മിലുള്ള വിവാഹം നടത്തണമെന്ന ആഗ്രഹവുമായിട്ടെത്തി. ഇത് പ്രേക്ഷകരെയും അത്ഭുതപ്പെടുത്തുന്ന ട്വിസ്റ്റായി മാറിയേക്കുമെന്നാണ് അറിയുന്നത്.

കാലങ്ങളായി മൂന്നാം സ്ഥാനത്ത് അമ്മയറിയാതെ സീരിയലാണ്. എന്നാല്‍ പ്രേക്ഷകര്‍ പോലും പ്രതീക്ഷിക്കാത്ത ട്വിസ്റ്റുമായി അമ്മയറിയാതെയില്‍ കഥ മാറി കൊണ്ടിരിക്കുകയാണ്. അമ്പാടി, അലീന എന്ന കോംബോയും അപര്‍ണ-വിനീത് കോംബോയുമാണ് അമ്മയറിയാതെ സീരിയലിന്റെ വിജയത്തിന് പിന്നില്‍.

Noora T Noora T :