ലച്ചുവിനെ മറന്നു! പൂജയെ ഏറ്റെടുത്തു! ആദ്യ സൂചന.. ഒടുവിൽ അത് സംഭവിച്ചു

കേരളത്തില്‍ ഏറ്റവും ജനപ്രീതി നേടിയ പരമ്പരയാണ് ഉപ്പും മുളകും. പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ച പരമ്പരയുടെ ഇന്നത്തെ അവസ്ഥ പറയാതിരിക്കുന്നതാണ് മെച്ചം. പരമ്പരയിൽ നിന്ന് ലച്ചുവിന്റെ പിന്മാറ്റമായിരുന്നു എല്ലാവരെയും ഒന്നടങ്കം ഞെട്ടിച്ചത്. ലച്ചുവിന്റെ കുറവ് നികത്താനായി അതിന് പിന്നാലെ മുളകിലേക്ക് പൂജ ജയറാം എന്ന കഥാപാത്രം എത്തിയത്. അശ്വതി നായര്‍ എന്ന താരമായിരുന്നു പൂജയായി എത്തിയത്. ബാലുവിനേയും നിലുവിനേയും കൈയ്യിലെടുത്തത് പോലെ പ്രേക്ഷകരേയും പൂജ വളരെ വേഗം തന്നെ കയ്യിലെടുക്കുമെന്നായിരുന്നു ഒരു വിഭാഗം പറഞ്ഞത് . എന്നാൽ മറ്റൊരു വിഭാഗം പറയുന്നത് എന്തെല്ലാം ചെയ്താലും ലച്ചുവിന് പകരക്കാരിയായി പൂജയെ ഞങ്ങൾ സ്വീകരിക്കില്ല എന്നാണ്.

ആരാധക പ്രീതി നേടിയെടുത്ത കൊച്ചിക്കാരി ഫ്രീക്കത്തി ആണ് അശ്വതി നായർ. പൂജ ജയറാം ആയി മിനി സ്‌ക്രീനിൽ എത്തിയ താരത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങൾ ആണ് ഉയരുന്നത്. നിരവധി പോസ്റ്റുകളാണ് പൂജയായി എത്തുന്ന അശ്വതി നായർക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ആരാധകരെ എന്റർറ്റെയിൻ ചെയ്യിക്കാൻ മാത്രമാണ് ഉപ്പും മുളകും അണിയറ പ്രവർത്തകർ വര്ഷങ്ങളായി ശ്രമിച്ചിട്ടുള്ളതും. ലച്ചു പോയ വിടവ് പൂർണ്ണമായും നികത്താൻ പൂജക്ക് കഴിഞ്ഞു എന്ന് പറയുന്നതിൽ തെറ്റില്ല. കാരണം മുഴുനീളൻ കഥാപാത്രത്തെ അല്ല അശ്വതി അവതരിപ്പിക്കുന്നത് എങ്കിലും ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ അശ്വതിയുടെ അഭിനയത്തെ സ്വീകരിച്ചത്.

മുളകിലും എത്തിയ ശേഷമാണു അശ്വതിക്ക് ഇൻസ്റ്റയിൽ ഫോളോവേഴ്‌സിന്റെ എണ്ണം കൂടിയത്. അഭിനയം പോരാ എന്ന് പറയുന്നവർ ഉണ്ടെങ്കിലും താരത്തെ ആരാധിക്കുന്ന നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ ഉള്ളത് എന്നോർക്കണം. നൃത്തത്തെയും പാട്ടിനെയും സ്നേഹിക്കുന്ന താരം മികച്ച ഒരു നർത്തകി കൂടിയാണ്. രണ്ടരവയസ്സിൽ നൃത്തം പഠിക്കാൻ തുടങ്ങിയ അശ്വതി ബി എസ് സി വിഷ്വൽ മീഡിയ ബിരുദധാരി കൂടിയാണ്.

അശ്വതിയ്ക്ക് എതിരെ മുറവിളി കൂട്ടുന്നവർ ഇക്കാര്യങ്ങൾ കൂടി അറിയണം. ഒരു വീഡിയോ ജോക്കി എന്നതിലുപരി കൊച്ചിയിൽ ജനിച്ചു വളർന്നു കൊച്ചിക്കാരി ആയി മാറിയ അശ്വതി വര്ഷങ്ങള്ക്ക് മുൻപ് തന്നെ ദൃശ്യ മാധ്യമ രംഗത്ത് സജീവമാണ്. ഒരു അർത്ഥത്തിൽ പറഞ്ഞാൽ കൊച്ചിയുടെ മർമ്മം അറിയുന്നവൾ എന്ന് വേണം പറയാൻ സൂര്യ ടിവിയിലെ വീഡിയോ ജോക്കിയായി കൊച്ചിയുടെ മിക്ക വിശേഷങ്ങളും പ്രേക്ഷകരിൽ എത്തിച്ചു മാസങ്ങൾക്ക് മുൻപേ കൈയ്യടി വാങ്ങിയ താരം കൂടിയാണ് അശ്വതി.
ഉപ്പും മുളകിലേക്കും അശ്വതി എത്തിയ ശേഷം സൂര്യ ടിവിയിൽ താരം അവതരിപ്പിച്ചു പോന്ന മിക്ക പരിപാടികളും കണ്ടത് നിരവധി ആളുകളാണ്. അത് കമന്റുകളിൽ കൂടി ആരാധകർ വ്യകതമാക്കുന്നതും ഉണ്ട്. ഓവർ ആക്റ്റിംഗിന്റെ അതിപ്രസരം എന്ന് അശ്വതിക്കെതിരെ ശബ്ദം ഉയർത്തുന്നവർ എന്തുകൊണ്ട് കഥാപാത്രത്തിന് അനുസൃതമായി താരം മാറുന്നതാണ് എന്ന് ചിന്തിക്കുന്നില്ല എന്ന് പറയുന്നവരും സോഷ്യൽ മീഡിയയിൽ സജീവമാണ്.

അശ്വതിയുടെ വരവോട് കൂടി ലച്ചുവിനെ ആരാധകർ മറക്കുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. അതിന്റെ ആദ്യ സൂചന യാണ് ഇപ്പോൾ വന്നത്. അഭിനയം പോരാ എന്ന് പറയുന്നവർ ഉണ്ടെങ്കിലും താരത്തെ ആരാധിക്കുന്ന നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. ഇൻസ്റ്റയിൽ ഫോളോവേഴ്‌സിന്റെ എണ്ണം കൂടിയത് അതിന്റെ സൂചനയാണ്

സാരിയിലും മോഡേൺ വസ്ത്രത്തിലും അശ്വതി ഒരുപോല തിളങ്ങാറുണ്ട്. പട്ടു പാവട ധരിച്ച് ഗ്ലാമർ ഗെറ്റിപ്പിൽ എത്തിയ ചിത്രമായിരുന്നു ഏറ്റവും ആദ്യം ശ്രദ്ധിക്കപ്പെട്ടത്. ഈ ചിത്രം വൈറലായതോട് കൂടിയാണ് മുടിയന്റെ സുഹൃത്തായ പൂജ എന്ന അശ്വതിയെ കുറിച്ച് പ്രേക്ഷകർ കൂടുതൽ തിരയാൻ തുടങ്ങിയത്.
പാറുക്കുട്ടി എത്തിയത് പോലെ ലച്ചുവും തിരിച്ചുവരണമെന്നുള്ള പ്രാർത്ഥനയിലാണ് ആരാധകർ

Noora T Noora T :