മമ്മൂട്ടി കരഞ്ഞാൽ ആ പടം സൂപ്പർ ഹിറ്റായിരിക്കും; ഉറപ്പ് !! അതിന് ഒരുപാട് കാരണങ്ങളുമുണ്ട്….

മമ്മൂട്ടി കരഞ്ഞാൽ ആ പടം സൂപ്പർ ഹിറ്റായിരിക്കും; ഉറപ്പ് !! അതിന് ഒരുപാട് കാരണങ്ങളുമുണ്ട്….

മമ്മൂട്ടി കരഞ്ഞാൽ പടം ഹിറ്റായിരിക്കും; സിനിമാക്കാർക്കിടയിൽ പൊതുവെയുള്ള ഒരു വിശ്വാസമാണത്. മമ്മൂട്ടിയുടെ സെന്റിമെൻസ് സീനുകൾ ഉണ്ടെങ്കിൽ സിനിമ ഹിറ്റാകും, സിനിമയുടെ അവസാനം കണ്ണ് നിറക്കുന്ന രംഗങ്ങൾ ഉണ്ടെങ്കിൽ സിനിമ ചരിത്രം സൃഷ്ടിക്കും. കഴിഞ്ഞ മുപ്പത് വർഷത്തിലേറെയായി മലയാള സിനിമയിലുള്ള ഒരു രീതിയാണത്.

ഇതിന് ഒരുപാട് ഉദാഹരണങ്ങളും ഈ വിശ്വാസം കാത്തു സൂക്ഷിക്കുന്നവർക്ക് പറയാനുണ്ട്. മമ്മൂട്ടി ഗസ്റ്റ് അപ്പിയറൻസിൽ പ്രത്യക്ഷപ്പെട്ട ‘കഥ പറയുമ്പോൾ’ തന്നെ ആദ്യം ഉദാഹരണമായെടുക്കാം. അവസാനം വരെ സാധാരണ രീതിയിൽ കഥ പറഞ്ഞു പോയ സിനിമയായിരുന്നു കഥ പറയുമ്പോൾ. ക്ലൈമാക്സിൽ മമ്മൂട്ടിയുടെ കണ്ണൊന്ന് കലങ്ങിയപ്പോൾ സംഭവിച്ചത് എന്താണെന്ന് നമ്മൾ കണ്ടതാണല്ലോ.

മമ്മൂട്ടി കരഞ്ഞാൽ പടം ഹിറ്റാകും എന്നതിന് വേറൊരു കാരണം കൂടിയുണ്ട്. കേരളത്തിലെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് മമ്മൂട്ടി. ഒരു കുടുംബാംഗത്തെ പോലെ പ്രിയപ്പെട്ട ഒരു നടൻ. മമ്മൂട്ടി കരഞ്ഞാൽ അത് ആ സിനിമയിൽ അത്രയും വൈകാരികമായ അഭിനയമുഹൂർത്തങ്ങൾ ഉണ്ടെന്നതിന് തെളിവാണ്. തീർച്ചയായും അത് കുടുംബപ്രേക്ഷകരെ തിയ്യേറ്ററിൽ എത്തിക്കും.

അമരം, പപ്പയുടെ സ്വന്തം അപ്പൂസ്, വാത്സല്യം, സന്ദർഭം, തനിയാവർത്തനം, കാഴ്ച്ച, കൗരവർ തുടങ്ങി എത്രയെത്ര ഉദാഹരണങ്ങൾ. വൈകാരികമായ അഭിനയമുഹൂർത്തങ്ങൾ ഇത്ര ഭംഗിയായി കൈകാര്യം ചെയ്യാൻ മമ്മൂട്ടിയല്ലാതെ മറ്റാരുണ്ട്.


Sentimence scenes in Mammootty’s movie

Abhishek G S :