പ്രശസ്ത്ര തെലുങ്ക് ഛായാഗ്രാഹകന്‍ സെന്തില്‍ കുമാറിന്റെ ഭാര്യ രൂഹീനാസ് (രൂഹി) അന്തരിച്ചു. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് സെക്കന്തരാബാദിലെ കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചു കാലങ്ങളായി ചികിത്സയിലായിരുന്നു.
ബാഹുബലി; ദ ബിഗിനിംഗ്, ബാഹുബലി; ദ കണ്ക്ലൂഷന്, മഗധീര, അരുദ്ധതി, ഛത്രപതി, ആര്‍ആര്‍ആര്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് സെന്തില്‍ കുമാര്‍. 2009 ലാണ് രൂഹീനാസ് എന്ന രൂഹിയെ വിവാഹം ചെയ്തത്.
ഭാരത് താക്കൂര്‍ യോഗ സെന്ററിലെ യോഗ പരിശീലകയായിരുന്നു. സംസ്കാര ചടങ്ങുകള്‍ ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ വച്ചു നടന്നു.
