‘ലോകത്തില്‍ നടക്കുന്ന വിദ്വേഷവും അക്രമവും ഭീകരതയുമെല്ലാം കാണുമ്പോള്‍ എന്റെ ഹൃദയം തകരുന്നു, മനസ്സിനെ ശാന്തമാക്കാന്‍ സോഷ്യല്‍ മീഡിയവിടുന്നു

സമൂഹമാധ്യമങ്ങളില്‍ നിന്നും അനിശ്ചിതകാല ഇടവേളയെടുത്ത് പോപ് താരം സെലീന ഗോമസ്. യുദ്ധക്കെടുതികളെക്കുറിച്ചുള്ള വാര്‍ത്തകളും ദൃശ്യങ്ങളുമെല്ലാം തന്റെ മനസ്സു മടുപ്പിച്ചുവെന്നും ഈ ഭീകരാന്തരീക്ഷത്തില്‍ നിന്നുമൊരു മോചനം വേണമെന്നും സെലീന പറയുന്നു.

മനസ്സിനെ ശാന്തമാക്കാനായാണ് സമൂഹമാധ്യമ ഉപയോഗത്തില്‍ നിന്നും തല്‍ക്കാലം മാറി നില്‍ക്കുന്നതെന്നും ഗായിക ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ വെളിപ്പെടുത്തി.

‘ലോകത്തില്‍ നടക്കുന്ന വിദ്വേഷവും അക്രമവും ഭീകരതയുമെല്ലാം കാണുമ്പോള്‍ എന്റെ ഹൃദയം തകരുന്നു. ആളുകള്‍ പീ ഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നത് കണ്ടുനില്‍ക്കാനാകുന്നില്ല. ഇത് ഭയാനകമാണ്. എല്ലാ ആളുകളും പ്രത്യേകിച്ച് കുട്ടികള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.

നിരപരാധികള്‍ ഉപദ്രവിക്കപ്പെടുന്നത് എനിക്ക് സഹിക്കാന്‍ കഴിയുന്നില്ല. അത് എന്നെ രോഗിയാക്കുകയാണ്. എനിക്ക് ഈ ലോകത്തെ മാറ്റിമറിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചു പോകുന്നു. പക്ഷേ അതൊരിക്കലും സാധ്യമല്ലല്ലോ’, സെലീന ഗോമസ് കുറിച്ചു. സെലീനയുടെ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത്. നിരവധി പേര്‍ പ്രതികരണമറിയിച്ചു രംഗത്തെത്തുന്നുണ്ട്.

Vijayasree Vijayasree :