ഒരു സെൽഫിയിലൂടെ പ്രാണയുടെ ഭാഗമാകുമ്പോൾ ലഭിക്കുന്നത് ഐ ഫോൺ !!!
ഇന്ത്യൻ സിനിമയിലെ വമ്പൻ പ്രതിഭകൾ ഒന്നിക്കുന്ന വി.കെ.പ്രകാശ് ചിത്രമായ പ്രാണ റിലീസിങ്ങിന് ഒരുങ്ങി. ജനുവരി 8 നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. പ്രേക്ഷകർക്കും പ്രണയുടെ ഭാഗമാകാൻ ഒരു അവസരം ഒരുക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ഒരു സെൽഫി കോണ്ടസ്റ്റിലൂടെയാണ് ഇതിനുള്ള അവസരം ലഭിക്കുന്നത്. മാത്രമല്ല കോണ്ടസ്റ്റിൽ വിജയിക്കുന്നവർക്ക് ഐ ഫോൺ ആണ് സമ്മാനമായി ലഭിക്കുന്നത്.
നിങ്ങൾ ചെയ്യേണ്ടത്
കേരളം മൊത്തമുള്ള തീയേറ്ററുകളിൽ വച്ചിരിക്കുന്ന പ്രാണയുടെ സ്റ്റാൻഡിസിനൊപ്പം സെൽഫിയെടുക്കുക. സിനിമയുടെ അണിയറപ്രവർത്തകർക്ക് അയച്ചു നൽകുക. ആ സെൽഫി പ്രാണയുടെ ഒഫീഷ്യൽ പേജിൽ പോസ്റ്റ് ചെയ്യും. അതിൽ ഏറ്റവും കൂടുതൽ ലൈക്ക് കിട്ടുന്ന 2 സെൽഫിക്ക് ഐ ഫോൺ 8, ഐ ഫോൺ 7 ഉം സമ്മാനമായി ലഭിക്കുന്നു. ഇത് നിത്യാമേനോൻ ഒഫീഷ്യലി പ്രഖ്യാപിക്കുന്നു. സെൽഫി അയക്കേണ്ട അവസാന തീയതി ജനുവരി 10.
Whatsapp- 8129052223
Email – aflahobscura@gamil.com
ഹൊറർ ചിത്രമായ പ്രണയിൽ നിത്യാ മേനോനാണ് കേന്ദ്ര കഥാപാത്രമാകുന്നത്. ദക്ഷിണേന്ത്യയിലെ മനോഹരമായ ഒരു ഹിൽ സ്റ്റേഷനിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത് പി.സി ശ്രീറാമാണ്. ഒരിടവേളക്ക് ശേഷം പി.സി ശ്രീറാം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് പ്രാണ. ഓസ്ക്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് ശബ്ദനിയന്ത്രണം നിർവഹിക്കുന്നത്. പ്രശസ്ത ജാസ് വിദഗ്ദ്ധനായ ലൂയി ബാങ്ക്സാണ് സംഗീത സംവിധാനം. രചന രാജേഷ് ജയരാമൻ. ഇന്ത്യയിൽ ആദ്യമായി സിങ്ക് സൗണ്ട് ഫോർമാറ്റ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഈ ചിത്രം മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ നാല് ഭാഷകളിലായാണ് ഒരേസമയം ചിത്രീകരിക്കുന്നത്. എസ് രാജ് പ്രൊഡക്ഷൻസ്, റിയൽ സ്റ്റുഡിയോ എന്നീ ബാനറുകളിൽ അനിത രാജ്, പ്രവീൺ. എസ്. കുമാർ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ കേരളത്തിലെ വിതരണം സെൻട്രൽ പിക്ചേഴ്സിനാണ്.എഡിറ്റർ സുനിൽ എസ്.പിള്ള, കലാ സംവിധാനം ബാവ, വസ്ത്രാലങ്കാരം ദീപാലി, സ്റ്റിൽസ് ശ്രീനാഥ് ഉണ്ണികൃഷ്ണൻ, ഡിസൈൻസ് വിൻസി രാജ്, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ.പി.ആർ.ഒ. മഞ്ജു ഗോപിനാഥ്.
sefi contest