വാനമ്പാടിയിൽ ഇനി ഉണ്ടാവില്ല; തുറന്ന് പറഞ്ഞ് സീമ ജി നായർ

മിനിസ്ക്രീൻ താരങ്ങളോട് ഒരു പ്രത്യേക ഇഷ്ട്ട കൂടുതലാണ് പ്രേക്ഷകർക്ക്. വാനമ്പാടി സീരിയലും അതിലെ കഥാപാത്രങ്ങളും അത്തരത്തിലുള്ളതാണ്. സീരിയലിലൂടെ കല്യാണിയായി എത്തി സീമ ജി നായർ പ്രേക്ഷക ഹൃദയത്തിൽ കയറിക്കൂടുകയായിരുന്നു. എന്നാൽ ഇപ്പോൾ പരമ്പരയിൽ കല്യാണി എവിടെ എന്നുള്ള ചോദ്യങ്ങളാണ് ആരാധകർ ഉയർത്തുന്നത് . ഇപ്പോൾ അതിനുള്ള മറുപടി സമയം മലയാളത്തിനോട് നൽകിയിരിക്കുകയാണ് സീമ

‘വാനമ്പാടിയിൽ ഇനി ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. ഞാൻ ഇനിയും അതിൽ ഉണ്ടാകും എന്നതിനെക്കുറിച്ച് ആരും ഒന്നും പറഞ്ഞിട്ടില്ല. കാരണം ഇനിയും ഞാൻ ഉണ്ടാകും ആയിരുന്നെങ്കിൽ വിളിക്കേണ്ട സമയം കഴിഞ്ഞിട്ടുണ്ട്.വാനമ്പാടിയിൽ എന്റെ കഥാപാത്രം തീർന്നു എന്നാണ് എനിക്ക് തോനുന്നത്. തീർന്നു എന്നാരും പറഞ്ഞിട്ടില്ല. പക്ഷെ ഇപ്പോഴത്തെ സാഹചര്യം കണ്ടിട്ട് എനിക്ക് വാനമ്പാടിയിലെ കഥാപാത്രം തീർന്നു എന്നാണ് തോന്നുന്നത്. പക്ഷെ എല്ലാവരും എന്നെ വിളിച്ചു എന്നാണ് വരുന്നത് എന്ന് ചോദിക്കുമ്പോൾ, എന്നാണ് വരുന്നത് എന്നോ, ഇനി വരുമോ എന്നോ എനിക്ക് പറയാൻ സാധിക്കുകയും ഇല്ലെന്ന് സീമ പറയുന്നു .

Noora T Noora T :