പണമുള്ളവർ എല്ലാം കെട്ടിപ്പൂട്ടി വെക്കുന്നു; ഗതികേടുകൾ കൊണ്ട് ആശുപത്രി ചെലവ് താങ്ങാൻ പറ്റാതെ കൈ നീട്ടുന്നു; സീമ ജി നായർ !

മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് സീമ ജി നായർ. സിനിമാ സീരിയൽ രം​ഗത്ത് സജീവമാണ് സീമ ജി നായർ. അതേസമയം, ക്യാൻസർ രോഗികൾക്കായുള്ള സാമൂഹിക സേവന പ്രവർത്തനങ്ങളുടെ പേരിലും സീമയെ മലയാളികൾക്ക് അടുത്തറിയാം. നടി ശരണ്യ മുതൽ നന്ദുവരെയുള്ളവരുടെ അതിജീവിതത്തിന് കരുത്ത് പകരാൻ സീമക്ക് കഴിയുന്നത് പോലെ ചെയ്ത് കൊടുത്തിരുന്നു.

സമൂഹിക പ്രവർത്തനങ്ങളുടെ കാര്യങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. പതിനേഴാം വയസിലാണ് നാടക വേദിയിലൂടെ അഭിനയത്തിന് തുടക്കം കുറിക്കുന്നത്. ആയിരത്തിലേറെ അരങ്ങുകളിൽ സീമ നാടകമവതരിപ്പിച്ചിട്ടുണ്ട്. ചേറപ്പായി കഥകളിലൂടെ സീരിയലിലും പാവം ക്രൂരനിലൂടെ സിനിമയിലും അരങ്ങേറ്റം നടത്തിയ സീമ മലയാളത്തിലെ മികച്ച അഭിനേത്രികളിൽ ഒരാളായാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.

അഭിനേത്രി എന്നതിനപ്പുറം ജീവകാരുണ്യ പ്രവർത്തങ്ങളിലും സജീവമാണ് നടി. തനിക്ക് മുന്നിൽ സഹായം ചോദിച്ച് എത്തുന്നവർക്കെല്ലാം കഴിയുന്ന പോലെ കൈത്താങ്ങാവാൻ സീമ ജി നായർ ശ്രമിക്കാറുണ്ട്. ഒരുപാട് പേർ സഹായം തേടി വിളിക്കുന്നുണ്ടെന്നും ഞാൻ എന്ത് ചെയ്യും എന്നും സീമ ചോദിക്കുന്നു.

Also read;
Also read;

പണമുള്ളവർ എല്ലാം കെട്ടിപ്പൂട്ടി വെക്കുകയാണ്. ഇവിടുന്നു പോകുമ്പോൾ ഒന്നും കൊണ്ടുപോവാൻ പറ്റില്ലയെന്നറിയാം എങ്കിലും സമ്പാദിച്ചു കൂട്ടുകയാണെന്നും സീമ പങ്കുവച്ച വാക്കുകളിൽ ഉണ്ട്.

‘കുറെ കുറിപ്പുകൾ ബാക്കി നിൽക്കുന്നു. ഒന്നും എഴുതാൻ പറ്റുന്നില്ല. കഴിഞ്ഞ ദിവസം ഷഹീൻ അയച്ച കുഞ്ഞിന്റെ വീഡിയോ ഞാൻ പങ്ക് വെച്ചിരുന്നു. അത് കഴിഞ്ഞു 100 രൂപ ചലഞ്ചുമായി വന്നു. എന്നിട്ടും ചികിത്സക്കുള്ള പണം തികഞ്ഞിട്ടില്ല. ഷഹീൻ എന്ന സാമൂഹിക പ്രവർത്തകൻ പനികൂടി ആശുപത്രി കിടക്കയിൽ കിടക്കുമ്പോളും എന്നോട് പങ്കുവെച്ച ആശങ്ക സ്വന്തം ആരോഗ്യത്തെ കുറിച്ചായിരുന്നില്ല. മറിച്ചു ആ കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നതിനെ കുറിച്ചായിരുന്നു.

‘ഇപ്പോളും പലനാടുകളിൽ നിന്നും ഓരോ ജീവൻ രക്ഷിക്കാൻ വേണ്ടി സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവർ വിളിക്കുന്നു. ഓരോ പോസ്റ്റുകളും വിഡിയോസും എന്റെ പേജിൽ ഇടാൻ അഭ്യർത്ഥിക്കുന്നു. ഞാൻ എന്ത് ചെയ്യും. പണമുള്ളവർ എല്ലാം കെട്ടിപ്പൂട്ടി വെക്കുന്നു. ഇവിടുന്നു പോകുമ്പോൾ ഒന്നും കൊണ്ടുപോവാൻ പറ്റില്ലയെന്നറിയാം എങ്കിലും സമ്പാദിച്ചു കൂട്ടുവാണ്. വരും തലമുറയ്ക്ക് വേണ്ടി. അവർ സുഖിച്ചു ജീവിക്കാൻ വേണ്ടി,’

എന്തായി തീരുമെന്ന് കണ്ടറിയണം. പണമില്ലാത്തവർ ഇല്ലായ്മയെക്കുറിച്ചോർത്തു ദുഖിക്കുന്നു. കൊടുക്കാൻ ആഗ്രഹം ഉണ്ടാവും. പക്ഷെ അതിനുള്ള വഴി കണ്ടെത്താനാവാതെ വിഷമിക്കുന്നു. ഇതിനിടയിൽ ഉള്ളവന്റെയും ഇല്ലാത്തവന്റെയും മുന്നിൽ ഗതികേടുകൾ കൊണ്ട്. ആശുപത്രി ചെലവ് താങ്ങാൻ പറ്റാതെ കൈ നീട്ടുന്നു.

Also read;
Also read;

‘സത്യത്തിൽ എന്ത് ചെയ്യണമെന്നറിയില്ല. ഇതിനൊക്കെയാണ് ഗവൺമെന്റ് സംവിധാനങ്ങൾ ഉണ്ടാവേണ്ടത്. വാഗ്ദാനങ്ങൾ ഏറെ ഉണ്ടവുമെങ്കിലും ഇതൊക്കെ ഒന്ന് പ്രാവർത്തികമാക്കി കിട്ടാൻ. അതൊക്കെ ഒന്ന് കാണാൻ നമ്മുടെ ഈ ജന്മത്തിനു കഴിയുമോ. കൂണുകൾ മുളച്ചു പൊങ്ങുന്നതുപോലെ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രികൾ ഇവിടെയുണ്ടാവുന്നു. ഇപ്പോഴത്തെ കാലത്തു ഏറ്റവും ലാഭം കൂടിയ ബിസിനസ്. സാധാരണക്കാരുടെ നടുവൊടിക്കാൻ കുറെ അസുഖങ്ങളും, സീമ ജി നായർ കുറിച്ചു.

about seema g nair

Safana Safu :