ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റിയ നടിമാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി നടി സ്കാര്‍ലറ്റ് ജോഹാന്‍സണ്‍

കഴിഞ്ഞ വർഷം ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റിയ നടിമാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി ഹോളിവുഡ് നടി സ്കാര്‍ലറ്റ് ജോഹാന്‍സണ്‍. അന്താരാഷ്ട്ര ബിസിനസ് മാസികയായ ഫോര്‍ബ്സ് തയ്യാറാക്കിയ പട്ടികയില്‍ തുടര്‍ച്ചയായി രണ്ടാംവര്‍ഷമാണ് താരം ഒന്നാമതെത്തുന്നത്.2018 ജൂണ്‍ ഒന്നുമുതല്‍ 2019 ജൂണ്‍ ഒന്നുവരെയുള്ള താരസമ്ബാദ്യം വിലയിരുത്തിയാണ് ഫോര്‍ബ്സ് പട്ടിക തയ്യാറാക്കിയത്. ഇനിമുതൽ ഹോളിവുഡിലെ താരറാണി എന്ന പദവിക്ക് അവകാശി സ്കാര്‍ലറ്റ് ജോഹാന്‍സണ്‍മാത്രം.

അവഞ്ചേഴ്സ് എന്‍ഡ്​ഗെയിം എന്ന മാര്‍വന്‍ ചിത്രത്തിന്റെ വമ്ബന്‍ വിജയമാണ് മുപ്പത്തിനാലുകാരിയായ താരത്തിന്റെ വരുമാനം കുത്തനെ ഉയര്‍ത്തിയത്. പോയവര്‍ഷം 5.6 കോടി ഡോളറാണ് പ്രതിഫലമായി ലഭിച്ചത്.അവഞ്ചേഴ്സില്‍ താരത്തിന്റെ പ്രതിഫലം 3.5 കോടി ഡോളറായിരുന്നു. ഇപ്പോള്‍ നിര്‍മാണത്തിലിരിക്കുന്ന ഡിസ്നിയുടെ ബ്ലാക് വിഡോ എന്ന ചിത്രത്തിനുവേണ്ടിയും വന്‍ തുക കൈപ്പറ്റി.

അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധിക്കപ്പെട്ട കൊളംബിയന്‍ താരം സോഫിയ വര്‍​ഗാര‍യാണ് പട്ടികയില്‍ രണ്ടാംസ്ഥാനത്ത്.സമ്പാദ്യം 4.4 കോടി. ലിറ്റില്‍ ലൈസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരം റീസ് വിതര്‍സ്പൂണ്‍ മൂന്നാം സ്ഥാനത്ത് (3.5 കോടി ഡോളര്‍). ഓസ്കര്‍ പുരസ്കാര ജേത്രിയും പ്രമുഖതാരവുമായ നിക്കോള്‍ കിഡ്മാന്‍ 3.4 കോടി ഡോളര്‍ സമ്ബാദ്യവുമായി നാലാം സ്ഥാനത്തുണ്ട്. ജെന്നിഫര്‍ അനിസ്റ്റണ്‍ (2.4 കോടി ഡോളര്‍) അഞ്ചാമതെത്തി.

scarlett- highest paid actess in world

Noora T Noora T :