ആ അമ്മ ബാലയുടെ തനിനിറത്തെ കുറിച്ച് കരഞ്ഞ് പറഞ്ഞത് ഒറ്റകാര്യം കേട്ടാൽ അറയ്ക്കും; ആ കണ്ണീരിന്റെ ശാപമാണ് നടൻ അനുഭവിക്കുന്നത് ; വിറപ്പിച്ച് സായി, നെഞ്ചിടിച്ച് ബാല

ദിവസമായിരുന്നു ബാലയ്ക്കൊപ്പം ജീവിച്ചതിന്റെ പേരിൽ മാനസീകവും ശാരീരികവുമായി നിരവധി ബുദ്ധിമുട്ടുകളിലൂടെ താൻ കടന്നുപോയി എന്നും, തനിക്ക് സംഭവിച്ചത് പുറത്ത് പറയാൻ ഭയമായിരുന്നുവെന്നും ബാല തന്നെ ഭീഷണിപ്പെടുത്തിയിരുന്നതിലാണ് ഒന്നും തുറന്ന് പറയാതിരുന്നതെന്നും എലിസബത്ത് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

മെന്റലിയും ഫിസിക്കലിയും അയാൾ എന്നെ ഒരുപാട് ഉപദ്രവിച്ചു. ഞാനും എന്റെ കുടുംബവും അയാളുടെ ഗുണ്ടകളേയും ഭീഷണികളേയും പേടിച്ചാണ് കഴിയുന്നത്. ഇനിയും ഇത് തുടർന്നാൽ വഞ്ചിച്ചതിനും ഉപദ്രവിച്ചതിനും ഭീഷണിപ്പെടുത്തിയതിനും മറ്റുള്ള കാര്യങ്ങൾക്കും ഇയാൾക്കെതിരെ ഞാൻ കേസ് ഫയൽ ചെയ്യും എന്നായിരുന്നു എലിസബത്ത് കുറിച്ചത്.

പിന്നാലെ നിരവധി പേരാണ് ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ ഈ വേളയിൽ യൂട്യൂബറും ബിഗ്ബോസ് താരവുമായ സായ് കൃഷ്ണ പറഞ്ഞ വാക്കുകളും വൈറലായി മാറുകയാണ്.

ബാലയുമായി മുൻപ് വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയാണ് സായ്. എന്നാൽ പിന്നീട് ബാലയുമായി സായ് അകന്നു. ബാല കോകിലയെ വിവാഹം കഴിച്ചപ്പോൾ ബാലയ്ക്കെതിരെ സായ് രംഗത്തെത്തിയിരുന്നതും വലിയ വാർത്തയായിരുന്നു. എലിസബത്തുമായി ഞാൻ സംസാരിച്ചത് തന്നെ വളരെ കുറവാണ്. ബാലയുമായി നല്ല കണക്ഷൻ ഉണ്ടായിരുന്നപ്പോൾ തന്നെ അവിടെ വീട്ടിൽ പോയാലും ഇവരുമായി അധികം ഇടപെട്ടിട്ടില്ല, സംസാരിച്ചിട്ടില്ല. എന്നാണ് സായി പറഞ്ഞത്.

ഇപ്പോഴിതാ നടനെ കുറിച്ച് തന്റേതായ രീതിയിൽ അന്വേഷണം നടത്തിയപ്പോൾ ‍ഞെട്ടുന്ന പല കാര്യങ്ങളും താൻ അറിഞ്ഞുവെന്നും തന്നേയും പല കഥകൾ പറഞ്ഞ് ബാല മാനിപ്പുലേറ്റ് ചെയ്തുവെന്നാണ് പുതിയ വീഡിയോയിൽ സായ് കൃഷ്ണ വ്യക്തമാക്കുന്നത്. നേരത്തെ എലിസബത്തിന് വേറെ റിലേഷൻസുണ്ടെന്ന് വരുത്തി തീർക്കാൻ കൃത്യമായ ഫ്രെയിമിങ് നടന്നതായും ബാല അടിമുടി ഫേക്ക് ആണെന്നും സായി പറയുന്നത്. ബാലയുടേത് നാടകമാണ്. ആരും പെട്ട് പോകുന്ന ട്രാപ്പാണ്. ആദ്യമൊക്കെ എലിസബത്തിന് പൈത്യമാണെന്ന് തന്നോട് ബാല പറഞ്ഞിരുന്നു. കൂടാതെ ബാലയുടെ കയ്യിൽ ചില പാടു​കളും കാണിച്ച് തന്നു.

അതേസമയം ബാലയ്ക്ക് സിനിമയിൽ മാത്രമല്ല ജീവിതത്തിലും അഭിനയിക്കാൻ അറിയാം. നന്നായി മാനിപ്പുലേറ്റ് ചെയ്യാനും അറിയാം. നേരത്തെ ഇവളില്ലെങ്കിൽ ഒന്നുമില്ലെന്നും എനിക്ക് വേറെ ആരുമില്ലെന്നും എല്ലാം എലിസബത്തിനെ കെട്ടിപിടിച്ച് ബാല തന്നോട് പറഞ്ഞിട്ടുണ്ട്. എന്നാൽ പിന്നീട് ഭാര്യ ഭർതൃബന്ധം പോസിബിളാകുന്നില്ലെന്നാണ് എലിസബത്തിനെ കുറിച്ച് താൻ ചോദിച്ചപ്പോൾ ബാല പറഞ്ഞത്. മാത്രവുമല്ല ആ സമയത്ത് എലിസബത്തിനെ ഒഴിവാക്കി വിടാൻ വേണ്ടിയാണ് ആറാട്ടണ്ണൻ വിഷയം പോലും ബാല കൊണ്ടുവന്നതെന്നും സായി പറയുന്നുണ്ട്.

കൊച്ചിയിലുള്ള ബാലയുടെ വീട്ടിൽ വളരെ കുറച്ചു തവണ മാത്രമാണ് താൻ എലിസബത്തിനെ കണ്ടിട്ടുള്ളത്. അതിൽ മിക്കപ്പോഴും എലിസബത്ത് വല്ലാത്ത അവസ്ഥയിലാരുന്നു. അതിൽ രണ്ട് തവണ കണ്ടപ്പോൾ കയ്യിൽ കെട്ടുണ്ടായിരുന്നു. തകർന്നുപോയ വ്യക്തിയാ‌യാണ് കണ്ടിട്ടുള്ളതെന്നും അവരുടെ അവസ്ഥ ഹൗസ് അറസ്റ്റായിരുന്നുവെന്ന് ഇപ്പോൾ ചിന്തിക്കുമ്പോൾ ആണ് മനസിലാകുന്നതെന്നും സായി വിശദികരിച്ചു.

ബാലയെ കുറിച്ച് താൻ അന്യൂഷിച്ചപ്പോൾ കേട്ടത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഒരു അമ്മ ബാലയെ കുറിച്ച് കരഞ്ഞ് പറയുന്ന വീഡിയോയുണ്ടെന്നും ആ വീഡിയോ ഇവിടുത്തെ രണ്ട് പ്രമുഖ ചാനലുകളുടെ കയ്യിലാണുള്ളതെന്നും സായി തുറന്നടിച്ചു. പുറത്ത് വരാതിരിക്കാൻ പണം കൊടുത്തോ, ഭീഷണിപ്പെടുത്തിയോ എന്ന് തനിക്ക് അറിയില്ലെന്നും താരം വ്യക്തമാക്കുന്നു. മനുഷ്യത്വമുണ്ടെങ്കിൽ അവരത് പറയട്ടെ, ഒരാൾ എത്രകാലം നാട്ടുകാരെ പറ്റിച്ച് ജീവിക്കും. ആ അമ്മയുടെ കണ്ണീരിന്റേതാണ് നടൻ അനുഭവിക്കുന്നതെന്നും നേരത്തെ ഇയാളുടെ മാനിപ്പുലേഷനിൽ വീണ് താനും ചിലരെ തെറ്റി​ദ്ധരിച്ചു എന്നുമാണ് പേരെടുത്തു പറയാതെ സായ് ക‍ൃഷ്ണ കൂട്ടിച്ചേർത്തത്.

Vismaya Venkitesh :