
കുട്ടികളുടെ മാത്രമല്ല മുതിര്‍ന്നവരുടേയും പ്രിയ കഥാപാത്രമാണ് ബാലരമയിലെ ലുട്ടാപ്പി. ഒരുപക്ഷെ മായാവിയെക്കാൾ താരം ലുട്ടാപ്പിയാണെന്ന് പറയാം. ലുട്ടാപ്പിയെ ഒതുക്കി മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ബാലരമ ഒരുങ്ങിയതോടെ ലുട്ടാപ്പി ഫാന്‍സ് എല്ലാവരും സോഷ്യല്‍ മീഡിയയില്‍ ഒത്തുകൂടി. ചര്‍ച്ച ചൂടുപിടിച്ചതോടെ സേവ് ലുട്ടാപ്പി, ജസ്റ്റിസ് ഫോര്‍ ലുട്ടാപ്പി തുടങ്ങിയ ക്യാംപെയ്നുകള്‍ക്ക് ലുട്ടാപ്പി ഫാന്‍സ് തുടക്കമിട്ടു.
ലുട്ടാപ്പിയെ രക്ഷിക്കണമെന്ന് പറഞ്ഞ് എല്ലാവരും രംഗത്തെത്തിയതോടെ ലൂട്ടാപ്പിക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന് കാണിച്ച് ബാലരമക്ക് രംഗത്തുവരേണ്ടി വന്നു.
ലുട്ടാപ്പിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും ലുട്ടാപ്പിയെ സഹായിക്കാന്‍ പുതിയൊരു കഥാപാത്രം വരുന്നതേയുള്ളൂവെന്നും മനോരമയിലെ ജീവനക്കാരനായ കെ ടോണി ജോസ് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടു. ലുട്ടാപ്പിക്ക് വേണ്ടി ബാലരമ കൂടുതല്‍ പേജുകള്‍ മാറ്റിവെച്ചിട്ടുണ്ടെന്നും ടോണി കുറിച്ചു.

save luttappi campaign