‘സാറ്റര്‍ഡെ നൈറ്റ്’ ഒടിടിയിലേക്ക്; കൂടുതൽ വിവരങ്ങൾ ഇങ്ങനെ

റോഷന്‍ ആന്‍ഡ്രൂസ്‌ സംവിധാനം ചെയ്ത ‘സാറ്റര്‍ഡെ നൈറ്റ്’ ഒടിടിയിലേക്ക്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ജനുവരി 27 മുതൽ ചിത്രം സ്ട്രീം ചെയ്തു തുടങ്ങും. നിവിന്‍ പോളി, അജു വര്‍ഗീസ്, സിജു വില്‍സന്‍, സൈജു കുറുപ്പ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കിയാൻ ചിത്രം ഒരുക്കിയത്.

ഗ്രേസ് ആന്റണി, മാളവിക ശ്രീകാന്ത്, സാനിയ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നവീന്‍ ഭാസ്‌കര്‍ തിരക്കഥ എഴുതിയിരിക്കുന്ന ചിത്രത്തിനു വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ്. ഛായാഗ്രഹണം അസ്‌ലം കെ പുരയില്‍, എഡിറ്റിങ്ങ് ടി. ശിവനന്ദീശ്വരന്‍ എന്നിവര്‍ നിര്‍വ്വഹിക്കുന്നു. വിനായക അജിത്ത് ആണ് ചിത്രത്തിന്റെ നിർമാതാവ്.

Noora T Noora T :