22 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും സത്യൻ അന്തിക്കാടും ഒന്നിക്കുന്നു ..


ശ്രീധരന്‍രെ ഒന്നാം തിരുമുറിവ്,അര്‍ത്ഥം,കളിക്കളം, കനല്‍ക്കാറ്റ്, ഗോളാന്തരവാര്‍ത്ത,നമ്പര്‍വണ്‍ സ്‌നേഹതാരം ബാംഗ്ലൂര്‍ നോര്‍ത്ത്, തുടങ്ങി എട്ടോളം ചിത്രങ്ങളാണ് മമ്മൂട്ടി സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ പിറന്നത്. മോഹന്‍ലാല്‍ നായകനായ ഗാന്ധിനഗര്‍ സെക്കണ്ട് സ്ട്രീറ്റ് എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലും മമ്മൂട്ടി അഥിതി വേഷത്തിലെത്തിയിരുന്നു. 1997 ല്‍ പുറത്തിറങ്ങിയ ഒരാള്‍ മാത്രമായിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം.

എസ്.എന്‍.സ്വാമി കഥയും തിരക്കഥയും നിര്‍വ്വഹിച്ച ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം തിലകന്‍,ശ്രീനിവാസന്‍,സുധീഷ്,ശ്രുതി, പ്രവീണ,കാവ്യാ മാധവന്‍ എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. മോഹന്‍ലാലിനെയും ജയറാമിനെയും നായകനാക്കി സത്യന്‍ അന്തിക്കാട് ഒട്ടേറെ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും മമ്മൂട്ടിക്കൊപ്പം വല്ലപ്പോഴും മാത്രമാണ് ചിത്രങ്ങള്‍ചെയ്തിരുന്നത്. എന്നാല്‍ നീണ്ട 22 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇരുവരും വീണ്ടുമൊന്നിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വാര്‍ത്ത ഇപ്പോള്‍ സത്യന്‍ അന്തിക്കാട് തന്നെ സ്ഥിതീകരിച്ചിരിക്കുകയാണ്.

വാര്‍ത്ത നിഷേധിക്കുന്നില്ലെന്നും മമ്മൂട്ടിയുമായി ഒറു ചിത്രം ചെയ്യാനുള്ള ആലോചനയിലാണെന്നും അദ്ദേഹം പറയുന്നു. വ്യത്യസ്തമായ ഒറു കുടുംബകഥയുമായി വേണം മമ്മൂട്ടിക്കൊപ്പമുള്ള തിരിച്ചുവരവെന്നാണ് തന്‍രെ ആഗ്രഹമെന്നും സത്യന്‍ അന്തിക്കാട് പറയുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി ശ്രീനിവാസന്റെ തിരക്കഥയില് സത്യന് അന്തിക്കാട് ഒരുക്കിയ ഞാന് പ്രകാശന് തിയേറ്ററുകളില് വമ്ബന് വിജയമാണ് നേടിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം സത്യന് അന്തിക്കാടും ശ്രീനിവാസനും ചേര്ന്നപ്പോള് പിറന്നത് ഒരു മികച്ച ചിത്രം.

ഇപ്പോളിതാ ഈ വര്ഷം അത്തരത്തില് മറ്റൊരു ഒത്തു കൂടല് കൂടി ആരാധകര്ക്ക് പ്രതീക്ഷിക്കാമെന്ന സൂചന നല്കിയിരിക്കുകയാണ് സത്യന് അന്തിക്കാട്. ഞാന് പ്രകാശനു ശേഷം താന് ഒരുക്കുന്ന ചിത്രത്തില് മമ്മൂട്ടി നായകനായി എത്തിയേക്കുമെന്നാണ് സത്യന് പറഞ്ഞിരിക്കുന്നത്.’മമ്മൂട്ടി എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില് ഒരാളാണ്. ഞങ്ങള് തമ്മിലുള്ള സിനിമകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നത് ശരിയാണ്. പല കഥാപാത്രങ്ങളും മമ്മൂട്ടിക്ക് യോജിക്കാത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. കളിക്കളവും അര്ഥവും ഗംഭീര വിജയമായിരുന്നു. മമ്മൂട്ടിയും കൂടി നിര്മ്മാണ പങ്കാളിയായ ചിത്രമാണ് നാടോടിക്കാറ്റ്. മമ്മൂട്ടിയെ വച്ച് ചെയ്യാന് കഴിയുന്ന ഒരു സബ്ജക്ട് മനസിലുള്ളതായും അദ്ദേഹം അറിയിച്ചു.


ചിത്രത്തിന് തിര്ക്കഥ ഒരുക്കുന്നത് എസ്.എന്‍.സ്വാമി ആണെന്നും സൂചനകളുണ്ട്. ഒരാള്‍ മാത്രം എന്ന സത്യന്‍ അന്തിക്കാട് ചിത്രമായിരുന്നു മൂവരും ഒന്നിച്ച അവസാന ചിത്രവും. കുടുംബ ചിത്രങ്ങളുടെ പ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ ഈ ചിത്രം ഈ വര്‍ഷം തന്നെ പുറത്തിറങ്ങുമെന്നാണ് സിനിമാ ലോകത്തെ വാര്‍ത്ത. 1997ലാണ് ഒരാള് മാത്രം സംഭവിച്ചത്. ആ സിനിമയാണ് മമ്മൂട്ടി  സത്യന് കൂട്ടുകെട്ടില് അവസാനം വന്നതും. തന്റെ സ്വതസിദ്ധമായ ശൈലിയില് നിന്ന് വിട്ടുമാറി വിരലിലെണ്ണാവുന്ന സിനിമകളേ സത്യന് അന്തിക്കാട് സംവിധാനം ചെയ്തിട്ടുള്ളൂ. അതിലൊന്നായിരുന്നു ഒരാള് മാത്രം. ശേഖരമേനോന് (തിലകന്) എന്ന ഇന്കം ടാക്‌സ് ഉദ്യോഗസ്ഥന്റെ തിരോധാനവും അയാളുടെ അയല്ക്കാരനായ ഹരീന്ദ്രന് (മമ്മൂട്ടി) എന്ന കോണ്ട്രാക്ടര് അതേപ്പറ്റി നടത്തുന്ന അന്വേഷണവുമായിരുന്നു ഒരാള് മാത്രത്തിന്റെ പ്രമേയം. ലളിതമായി ആരംഭിച്ച് ഒരു ത്രില്ലറിന്‍രെ ചടുലതയിലേക്ക് ചുവടുമാരിയ ഒരാള്‍ മാത്രത്തില്‍ കൈതപ്രം-ജോണ്‍സണ്‍ ടീമിന്‍രെ മനോഹര ഗാനങ്ങളും ഉണ്ടായിരുന്നു.

sathyan anthikkad – mammootty movie announcement

Sruthi S :