” തേന്മാവിൻ കൊമ്പത്ത് കാരണം പരാജയപ്പെട്ടത് മോഹൻലാലിൻറെ തന്നെ മറ്റൊരു ചിത്രമാണ് ” – സത്യൻ അന്തിക്കാട്
സത്യൻ അന്തിക്കാട് അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ ഒരുപാട് കാര്യങ്ങൾ പങ്കു വച്ചിരുന്നു . ശ്രീനിവാസനും മോഹൻലാലും തമ്മിലുള്ള പിണക്കത്തിന്റെ വാസ്തവികതയെ പറ്റിയും മോഹൻലാലിനെ പുതിയ ചിത്രത്തിൽ പരിഹസിച്ചതിനെ പറ്റിയുള്ള ആരോപണത്തെ കുറിച്ചും സത്യൻ അന്തിക്കാട് പങ്കു വച്ചിരുന്നു.
അതിനൊപ്പം തന്നെ പിൻഗാമി എന്ന മോഹൻലാൽ ചിത്രത്തിന്റെ പരാജയത്തെ പറ്റിയാണ് സത്യൻ അന്തിക്കാട് വെളിപ്പെടുത്തുന്നത്. പിൻഗാമി ശ്രദ്ധിക്കപ്പെടാതെ പോയത് മറ്റൊരു സിനിമ കാരണമാണെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.
ഹ്യൂമറോ ആക്ഷനോ നിറഞ്ഞ സിനിമകള്‍ ചെയ്യണമെന്ന് ഞാന്‍ ചിന്തിച്ചിട്ടില്ല. എന്നെ ആ സമയത്ത് ആകര്‍ഷിക്കുന്ന പ്രമേയമെന്താണോ അതാണ് സിനിമയാക്കുക. രഘുനാഥ് പലേരി ഒരു ദിവസം വീട്ടില്‍ വന്നപ്പോള്‍ ഒരു ചെറുകഥ എന്നോട് പറഞ്ഞു. ‘കുമാരേട്ടന്‍ പറയാത്ത കഥ’ എന്നായിരുന്നു കഥയുടെ പേര്. അദ്ദേഹത്തിന് ഇതൊരു മാസികയില്‍ പ്രസിദ്ധീകരിക്കണമെന്നായിരുന്നു ആഗ്രഹം. കഥ കേട്ടപ്പോള്‍ ഞാനാണ് ഇത് സിനിമയാക്കാമെന്ന് പറയുന്നത്.
അതിന്റെ ഒരു ആവേശം എനിക്കുണ്ടായിരുന്നു. ആ സിനിമ വ്യത്യസ്തമായ സിനമയായിരുന്നെന്ന് ഞാന്‍ വിശ്വസിക്കുന്നു. പിന്‍ഗാമി റിലീസ് ചെയ്ത സമയത്ത് കൂടുതല്‍ പ്രചാരം നേടാതെ പോയത് ഇതിനൊപ്പം റിലീസ് ചെയ്ത സിനിമയുടെ പ്രത്യേകത കൊണ്ടാണ്. പിന്‍ഗാമി റിലീസ് ചെയ്ത് ഒരാഴ്ചയ്ക്ക് ശേഷം തേന്മാവിന്‍ കൊമ്ബത്ത് റിലീസ് ചെയ്തു.
എന്റെ വീട്ടുകാരടക്കം ആദ്യം കാണാന്‍ ഉദ്ദേശിക്കുക തേന്മാവിന്‍ കൊമ്ബത്ത് ആണ്. കാരണം മോഹന്‍ലാലിന്റെ തമാശകളാണ് അതില്‍ നിറയെ. എന്നാല്‍ നല്ല സിനിമകള്‍ കാലത്തിനപ്പുറത്തും നിലനില്‍ക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത്തരത്തില്‍ സന്ദേശം എന്ന സിനിമയൊക്കെ ഇപ്പോഴും ചര്‍ച്ച ചെയ്യപ്പൊടാറുണ്ടെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.
Sathyan anthikkad about failure of pingami movie