ദുൽഖർ സൽമാന് വേണ്ടി മമ്മൂട്ടി ഒഴിവാക്കിയ തന്റെ ചിത്രത്തെ കുറിച്ച് സത്യൻ അന്തിക്കാട് !!!
കുടുംബവുമായി ഏറെ അടുപ്പം സൂക്ഷിക്കുന്നയാളാണ് മമ്മൂട്ടി. സിനിമയുടെ തിരക്കുകൾ കുടുംബത്തിന് വേണ്ടി സമയം മാറ്റി വെയ്ക്കാൻ ഒരു തടസ്സമല്ല മാമ്മൂട്ടിക്ക് . ഷൂട്ടിംഗ് അടുത്താണെങ്കിൽ എത്ര വൈക്കിയാലും വീട്ടിൽ വന്നേ അദ്ദേഹം ആഹാരം കഴിക്കു. അത്പോലെ ദുല്ഖർ സൽമാന് വേണ്ടി സത്യൻ അന്തിക്കാട് ചിത്രം ഉപേക്ഷിച്ചയാളാണ് മമ്മൂട്ടി.
രസകരമായ ആ സംഭവം സത്യൻ അന്തിക്കാട് തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ്. കൂട്ടത്തിൽ പ്ലാൻ ചെയ്തിട്ടും മമ്മൂട്ടിയെ നായകനാക്കി തനിക്ക് ആ സിനിമ ചെയ്യാൻ കഴിഞ്ഞില്ല എന്ന സങ്കടവും.
“പണ്ട്, ലണ്ടനിൽ വെച്ചൊരു സിനിമയെടുക്കാൻ സത്യൻ അന്തിക്കാട് തീരുമാനിച്ചു. മമ്മൂട്ടിയായിരുന്നു അതിൽ നായകൻ. അന്നും ഇന്നത്തെ പോലെ സൂപ്പർ സ്റ്റാറാണ് മമ്മൂട്ടി. അതുകൊണ്ട് തന്നെ സത്യൻ അന്തിക്കാട് മമ്മൂട്ടിയ്ക്കായി ലണ്ടനിലേക്ക് പോകാൻ വിസയും ടിക്കറ്റുമൊക്കെ ഏർപ്പാട് ചെയ്യാൻ സമയമായപ്പോൾ മമ്മൂട്ടി സത്യൻ അന്തിക്കാടിനോട് വന്ന് പോകാൻ പറ്റില്ല എന്ന് പറഞ്ഞു.
തന്നോട് ക്ഷമിക്കണം എന്നും ഈ സമയത്ത് വിദേശത്തേക്ക് വരുവാൻ ചെറിയൊരു ബുദ്ധിമുട്ടുണ്ട് എന്നും അറിയിച്ചു. അതുകൊണ്ട് തന്നെയെന്ന് ഒഴിവാക്കി തരണം എന്നും മമ്മൂട്ടി അഭ്യർത്ഥിച്ചു.
ഇതിനേക്കാൾ സത്യൻ അതിക്കാടിനെ ഞെട്ടിച്ചത് ഇതിനായി മമ്മൂട്ടി പറഞ്ഞ കാരണം ആയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ രണ്ടാമതൊരു കുഞ്ഞിന് ജൻമം നല്കാൻ പോകുന്നു. സിനിമയുടെ ഷെഡ്യുൾ കൃത്യം ആ സമയത്താണ് പ്ലാൻ ചെയ്തിരിക്കുന്നതും.
പ്രസവ സമയത്ത് അദ്ദേഹം അടുത്തുണ്ടാവണം എന്ന് ഭാര്യയെ പോലെ അദ്ദേഹത്തിനും ആഗ്രഹമുണ്ട്. ന്യായമായ ഈ കാരണത്തിന് മുന്നിൽ സത്യൻ അന്തിക്കാട് സമ്മതിച്ചു. സിനിമ പോലും ഉപേക്ഷിച്ച് ഭാര്യയ്ക്കരികിൽ മമ്മൂട്ടി ഇരുന്നു ആ കുഞ്ഞിന്റെ വരവിനായി. ആ കുഞ്ഞാണ് ദുല്ഖര് സൽമാൻ .
sathyan anthikkad about dulquer salman and mamootty