‘മുഷിഞ്ഞു ദുര്‍ഗന്ധം വമിച്ചിട്ടും മോഹൻലാൽ റെഡി  പറഞ്ഞു’   :അതാണ് മോഹൻലാൽ !

മോഹൻലാൽ എന്ന വിസ്മയത്തിന്റെ അഭിനയത്തിനേക്കാൾ അദ്ദേഹത്തിന്റെ ലൊക്കേഷനിലെ പെരുമാറ്റത്തെ കുറിച്ച്  സഹപ്രവർത്തകർക്ക് മതിപ്പാണ്.  മോഹൻലാൽ എന്ന നടന്  മലയാളികളുടെ ഇടയിൽ ഇത്രയും ഫാൻസ്‌ ഉണ്ടാക്കാൻ സാധിച്ചത്.
സിനിമക്ക് വേണ്ടി എന്ത് റിസ്ക് എടുക്കാനും നടൻ തയ്യാറാണെന്ന് സിനിമ ലോകത്ത് മുഴുവനായി അറിയുന്ന ഒരു കാര്യമാണ്. മലയാളത്തിലെ യുവ നടന്മാർ പോലും എടുക്കാത്ത സാഹസിക രംഗങ്ങളിലൂടെ കടന്നു വന്ന നടനാണ് മോഹൻലാൽ. സാഹസിക രംഗങ്ങളില്‍ മാത്രമല്ല മോഹന്‍ലാലിന്‍റെ ഈ ആത്മാര്‍ഥത.
പുലിമുരുകൻ എന്ന ചിത്രത്തിനുവേണ്ടി നടൻ എടുത്ത സാഹസികതയും ആത്മാർത്ഥതയും തന്നെയാണ് ആ  സിനിമയുടെ വിജയവും. എന്നാൽ , നടനെ കുറിച്ച്  സത്യന്‍ അന്തിക്കാട് പറയുന്നുണ്ട്. ‘സന്മനസ്സുള്ളവര്‍ക്ക് സമാധാനം’ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കഥാപാത്രമായ ഗോപാലകൃഷ്ണ പണിക്കരെ ബസ്സില്‍ നിന്ന് പിടിച്ചു തള്ളുകയും അഴുക്കു വെള്ളത്തിലിട്ടു ബസ്സിലെ യാത്രക്കാര്‍ മര്‍ദിക്കുകയും ചെയ്യുന്ന ഒരു രംഗമുണ്ട്.
ബസ്സിലെ യാത്രക്കാരുമായി ഏറ്റുമുട്ടുന്ന ഈ രംഗം ചിത്രീകരിച്ചത് കൊച്ചിയിലെ പനമ്പിള്ളി നഗറിലാണ്. ആ സീനിന്റെ തുടര്‍ച്ചയായ മറ്റൊരു സീന്‍ ചിത്രീകരിച്ചത് ഒരാഴ്ചയ്ക്ക് ശേഷമാണ്. ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ വീടിനു മുന്നില്‍ ഇരുവരും ജീപ്പില്‍ വന്നിറങ്ങുന്ന രംഗമാണത്. ആ രംഗത്തില്‍ ഒരാഴ്ചയ്ക്ക് മുന്‍പ് ഉപയോഗിച്ച അതേ ഷര്‍ട്ടിട്ട് അഭിനയിക്കാമെന്ന് മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാടിനോട് പറഞ്ഞു. മുഷിഞ്ഞു ദുര്‍ഗന്ധം വമിക്കുന്ന അതേ ഷര്‍ട്ട് ധരിച്ചാണ് ഏഴു ദിവസങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ ഷോട്ടിനു റെഡിയായത്. ഇന്ത്യയിലെ ഒരു നടനും അങ്ങനെയൊന്നും ചെയ്യില്ലെന്നായിരുന്നു സത്യന്‍ അന്തിക്കാട് പങ്കുവെച്ചത്. 

Noora T Noora T :