ദേവാസുരം നേടിയ ലാഭം .. സാറ്റലൈറ്റ് തുക അറിയാമോ ?

‘നീലഗിരിയും ,ജോണിവാക്കറും’ എഴുതുന്ന സമയത്തെ രചയിതാവ് രഞ്ജിത്തിന്‍റെ മനസ്സില്‍ ‘ദേവാസുരം’എന്ന ചിത്രത്തിന്‍റെ കഥയുണ്ട്.എഴുതി തുടങ്ങുമ്പോള്‍ മമ്മൂട്ടിയാണ് നായകന്‍.പക്ഷേ, ,ദേവാസുരത്തിന്‍റെ തിരക്കഥ പൂര്‍ത്തിയായപ്പോഴേക്കും മമ്മൂട്ടിയും ഐ .വി .ശശിയും തമ്മില്‍ സൗന്ദര്യപിണക്കം ഉടലെടുത്തിരുന്നു.
ഐ .വി .ശശിയെന്ന ക്രാഫ്റ്റ് മാനിലൂടെ തന്‍റെ ദേവാസുരജന്മ കഥ വെളിച്ചം കാണണമെങ്കില്‍ വിട്ടുവീഴ്ച്ച വേണ്ടി വരും എന്ന് മനസ്സിലാക്കിയ രഞ്ജിത്ത് മുരളിയെ നായകനാക്കാം എന്ന് പറഞ്ഞുകൊണ്ടാണ് ഐ .വി.ശശിയോട്‌ ദേവാസുരത്തിന്‍റെ കഥ പറഞ്ഞത്.

പിന്നീട്, സംഭവിച്ചതെല്ലാം മലയാള സിനിമയുടെ ചരിത്രം കൂടിയാണ്.ഐ .വി .ശശിയും മോഹന്‍ലാലും രഞ്ജിത്തും ആദ്യമായും അവസാനമായും ഒരുമിച്ച ദേവാസുരം മലയാള സിനിമയുടെ ബോക്സോഫീസില്‍ പ്രകമ്പനം സൃഷ്ട്ടിച്ചിരുന്നു . മോഹന്‍ലാലിന്‍റെ അന്നോളമുള്ള കരിയറിനെ ബ്രേക്ക് ചെയ്തുകൊണ്ടായിരുന്നു മംഗലശ്ശേരി നീലകണ്ഠന്‍ പിറന്നത്‌.

അനുഗ്രഹാസിനി ആര്‍ട്സിന്‍റെ ബാനറില്‍ വി .ബി .കെ മേനോന്‍ 1993ല്‍ ഒരുക്കിയ ദേവാസുരത്തിന്‍റെ നിര്‍മ്മാണ ചിലവ് 95 ലക്ഷമായിരുന്നു.150ഓളം ദിവസം തിയേറ്ററില്‍ തകര്‍ത്തോടിയ ദേവാസുരം നിര്‍മ്മാതാവിന് നേടികൊടുത്ത ലാഭം 35ലക്ഷമായിരുന്നു.ആറുലക്ഷത്തിനായിരുന്നു ദേവാസുരത്തിന്‍റെ സാറ്റലൈറ്റ് വില്‍പ്പന നടന്നത്.

written by AshiqShiju

satellite rate of devasuram movie

Sruthi S :