മമ്മൂട്ടിയും മോഹൻലാലും ഒന്നുമല്ല; കലിംഗ ശശി വാങ്ങിയ പ്രതിഫലം കേട്ടാൽ നിങ്ങൾ ഞെട്ടും!

സ്വതസിദ്ധമായ ചിരിയുമായി മലയാള സിനിമയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ശശി കലിംഗയുടെ മരണവാർത്ത സിനിമ ലോകത്തിന് ഏറെ നഷ്ട്ടം തന്നെയാണ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചയായിരുന്നു അന്ത്യം.

നാടകത്തിൽ നിന്ന് സിനിമയിലെത്തിയ ശശി തന്റേതായ അഭിനയ ശൈലിയിലൂടെ മലയാള സിനിമയിൽ വളരെ വേഗം സ്ഥാനം കണ്ടെത്തുകയായിരുന്നു. കോമഡി മാത്രമല്ല തന്നിൽ ഏൽപ്പിക്കുന്ന ഏതൊരു കഥാപാത്രവും അതിന്റേതായ തന്മയത്തോട് കൂടി മികവുറ്റതാക്കാൻ കഴിയുമെന്ന് ചുരുങ്ങിയ സമയം കൊണ്ട് തന്നെ തെളിയിച്ചു കൊടുക്കുകയും ചെയ്തു. ഏകദേശം നാല് വർഷങ്ങൾക്ക് മുൻപ് സിനിമയിലെ സൂപ്പര്‍താരങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങി കലിംഗ ശശി അഭിനയിച്ചിരുന്നു. എന്നാൽ അത് അത് മലയാളള സിനിമയിൽ ആയിരുന്നില്ല. ഒരു ഹോളിവുഡ് സിനിമയിലെ പ്രധാന റോളിലായിരുന്നു കലിംഗ അഭിനയിച്ചത്. നിർഭാഗ്യവശാൽ ആ സിനിമ തിയേറ്ററുകൾ എത്തിയില്ല

ഹോളിവുഡ് സിനിമയിൽ എത്തിയതാകട്ടെ ഗദ്ദാമയില്‍ അഭിനയിക്കാന്‍ ദുബായില്‍ പോയ സമയത്ത് അവിടുത്തെ ഒരു ഷോപ്പിങ് മാളില്‍ വെച്ച് ഒരാള്‍ ശ്രദ്ധിച്ചു. അയാളാണ് ഹോളിവുഡിലേക്ക് ശശിയെ കൊണ്ട് പോയത്. ഹോളീവുഡ് സൂപ്പര്‍ താരം ടോം ക്രൂസ് നായകനായി അഭിനയിച്ച സിനിമയിലാണ് ശശി അഭിനയിച്ചത് ബൈബിളിലെ കഥയെ അടിസ്ഥാനമാക്കിയായിരുന്നു ചിത്രം. യൂദാസിന്റെ റോളായിരുന്നു ശശി അഭനയിച്ചത്

‘സിനിമയുടെ പേരോ മറ്റ് വിശദവിവരങ്ങളോ വെളിപ്പെടുത്താനാവില്ലെന്നായിരുന്നു ഹോളിവുഡിലെ കരാറെന്നും സിനിമയുടെ പ്രൊഡക്ഷന്‍ കമ്പനി അത് അനൗണ്‍സ് ചെയ്ത ശേഷമേ ആ സിനിമയെ കുറിച്ച് മാധ്യമങ്ങളോട് പറയാന്‍ പാടുള്ളൂവെന്ന കര്‍ശന നിര്‍ദേശമുണ്ടെന്നും ഒരു പ്രമുഖ മാധ്യമത്തിന് ണ് നൽകിയ അഭുമുഖത്തിൽ ശശി പറയുകയുണ്ടായി . ഹോളിവുഡിലെ മുന്‍നിര നടന്‍മാര്‍ അഭിനയിച്ച സിനിമയുടെ ഷൂട്ടിങ്ങിനായി ദിവസവും പോയിരുന്നത് താമസിക്കുന്ന ഹോട്ടലിന്റെ റൂഫ്‌ടോപ്പില്‍ നിന്ന് ഹെലികോപ്റ്ററിലായിരുന്നു

മലയാള നാടകവേദിയില്‍ നിന്നും ചലച്ചിത്ര ലോകത്തേക്ക് എത്തപ്പെട്ട താരമാണ് അദ്ദേഹം. ഇരുപത്തിയഞ്ച് വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ചു. പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെയാണ് മലയാളചലച്ചിത്ര രംഗത്തേക്കുള്ള പ്രവേശനം. സ്വതസിദ്ധമായ ഭാഷാശൈലിയിലൂടെ അദ്ദേഹം പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റി. ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ശശി കലിംഗ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുക്കുന്നത്.

നാട്ടിലും വീട്ടിലും ശശി എന്ന അറിയപ്പെട്ടിരുന്ന ചന്ദ്രകുമാറിന് സംവിധായകൻ രഞ്ജിത്താണ് നാടകട്രൂപ്പിന്റെ പേരായ കലിംഗ ഒപ്പം ചേർത്തുനൽകുന്നത്. നാടകം കൂടാതെ നിരവധി ടെലിവിഷൻ സീരിയലുകളിലും മുൻഷി എന്ന പരമ്പരയിലും നൂറിലധികം മലയാളചലച്ചിത്രങ്ങളിലും അഭിനയിച്ചു. അമ്മാവനായ വിക്രമൻ നായരുടെ ‘സ്റ്റേജ് ഇന്ത്യ’ നാടകട്രൂപ്പിന്റെ രണ്ടാമതു നാടകമായ ‘സാക്ഷാത്കാര’ത്തിലാണ് ആദ്യമായി അഭിനയിച്ചത്. 500-ലധികം നാടകങ്ങളിൽ ശശി അഭിനയിച്ചിട്ടുണ്ട്.

1998ലാണ് ശശി ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തുന്നത്. ‘തകരച്ചെണ്ട’യെന്ന സിനിമയില്‍ ആക്രിക്കച്ചവടക്കാരനായ പളനിച്ചാമിയായിട്ടായിരുന്നു അരങ്ങേറ്റം. പിന്നീട് ഇടവേളയ്ക്ക് ശേഷം ‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന രഞ്ജിത്ത് ചിത്രത്തിലൂടെ വെളളിത്തിരയിലേക്ക് തിരിച്ചെത്തി. മലയാള ചലച്ചിത്ര ലോകത്തിന്റെ ഒഴിച്ചുനിർത്താനാവാത്ത ഭാഗമായി ഇദ്ദേഹം പിന്നീട് മാറി. സഹദേവന്‍ ഇയ്യക്കാട് സംവിധാനംചെയ്ത ‘ഹലോ ഇന്ന് ഒന്നാം തിയ്യതിയാണ്’ സിനിമയില്‍ നായകനായി.

sasi

Noora T Noora T :