തടി കുറച്ച് വമ്പൻ മേക്കോവറിൽ സരിത; അമ്മയ്ക്കൊപ്പമുള്ള ചിത്രവുമായി ശ്രാവൺ മുകേഷ്

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന നടിയാണ് സരിത. ശ്രദ്ധേയമായ ഒട്ടനവധി സിനിമകളിൽ സരിതയ്ക്ക് കഴിഞ്ഞു. പ്രമുഖ ഫിലിം മേക്കർ കെ ബാലചന്ദറുടെ നിരവധി സിനിമകളിൽ സരിത അഭിനയിച്ചു. സരിത അക്കാലത്ത് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായിരുന്നു. ദീർഘനാളത്തെ പ്രണയത്തിനുശേഷം 1988 ലാണ് സരിതയും മുകേഷും വിവാഹിതരായത്.

എന്നാൽ 2011ൽ ഇരുവരും വേർപിരിഞ്ഞു. പ്രേക്ഷകർക്കിടയിൽ വലിയ രീതിയിൽ ചർച്ചയായ വിവാഹമോചനമായിരുന്നു ഇവരുടേത്. ഏറെക്കാലം ഇവർക്കിടയിലെ പ്രശ്‌നങ്ങൾ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. ഇപ്പോൾ മക്കൾ ശ്രാവണിന്റെയും തേജസിന്റെയും ഒപ്പം ദുബായിലാണ് സരിത. ഇടയ്ക്കിടെ സോഷ്യൽ മീഡിയയിലെല്ലാം സരിതയുടെയും മക്കളുടെയും വിശേഷങ്ങൾ വൈറലാകാറുണ്ട്.

ഇപ്പോഴിതാ സരിതയുടെ മേക്ക് ഓവർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഭാരം കുറച്ച് കൂടുതൽ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രത്തിൽ കാണാനാകുന്നത്. മകനും ഡോക്ടറുമായ ശ്രാവൺ മുകേഷ് ആണ് അമ്മയ്‌ക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

സുമതി വളവ് എന്ന ചിത്രത്തിന്റെ ലോക്കേഷനിൽ നിന്നുള്ള ചിത്രമാണ് ശ്രാവൺ മുകേഷ് പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. പിങ്ക് സാൽവറിൽ അതീവ സുന്ദരിയായ സരിതയുടെ മാറ്റം ആരാധകരും ചൂണ്ടിക്കാട്ടുന്നു. മാവീരൻ എന്ന തമിഴ് ചിത്രത്തിലടക്കം ശരീര ഭാരം വർദ്ധിച്ച സരിതയെയാണ് കണ്ടതെന്നും പുതിയ ലുക്ക് ഏറെ അമ്പരപ്പിക്കുന്നതാണെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നത്.

ഇതിപ്പോൾ മുകേഷ് കണ്ട് ഞെട്ടുമല്ലോ, സരിതയാണെന്ന് പറയുകയേ ഇല്ല എന്നെല്ലാം ചിലർ പറയുമ്പോൾ ആ പഴയ രൂപമായിരുന്നു ഭംഗിയും ഐശ്വര്യമെന്നും ചിലർ പറയുന്നു. മെലിഞ്ഞപ്പോൾ ആ സൗന്ദര്യം പോയി. ചിലർക്ക് തടിയുള്ളതാണ് സൗന്ദര്യം..സരതിയും ആ കൂട്ടത്തിൽപ്പെട്ടതാണെന്ന് തോന്നുന്നു. എന്തായാലും വല്ലാത്ത മാറ്റമായിപ്പോയി എന്നെല്ലാം ചിലർ കുറിക്കുന്നു.

എന്നാൽ നടൻ മുകേഷുമായുള്ള വിവാഹശേഷം അഭിനയത്തിൽ നിന്നും വലിയ ഇടവേളയെടുക്കുകയായിരുന്നു താരം. എന്നാൽ ശ്രാവണിന്റെയും തേജസിന്റെയും നിർബന്ധത്തിന് വഴങ്ങിയാണ് സരിത വീണ്ടും സിനിമാ ലോകത്തെത്തിയത്. ശിവകാർത്തികേയൻ ചിത്രമായ ‘മാവീരനിലൂടെ’യായിരുന്നു തിരിച്ചുവരവ്. സിനിമയിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു.

ഡോക്ടറായ മകൻ ശ്രാവൻ സിനിമയിലും മുഖം കാണിച്ചിട്ടുണ്ട്. 2018ൽ ‘കല്യാണം’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ ശ്രാവൻ പിന്നീട് സിനിമ ഉപേക്ഷിച്ച് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. റാസൽഖൈമ ഗവൺമെന്റ് ആശുപത്രിയിൽ എമർജൻസി യൂണിറ്റിൽ ഡോക്ടറായി ജോലി ചെയ്യുകയാണ് ശ്രാവൺ.

ഒരുകാലത്ത് തെന്നിന്ത്യയിലെ തിരക്കേറിയ നായികയായിരുന്നു സരിത. മലയാളത്തിലും കന്നയിലും ശ്രദ്ധേയ വേഷങ്ങൾ സരിതയ്ക്ക് ലഭിച്ചിട്ടുണ്ട്. അതുവരെ കണ്ട് വന്ന നായികാ സങ്കൽപ്പങ്ങൾക്ക് പുറത്ത് നിന്ന നടിയായിരുന്നു സരിത. കാതോടു കാതോരം, കുട്ടേട്ടൻ, സംഘം തുടങ്ങിയ ഒരുപിടി സിനിമകളിലൂടെ മലയാളികളുടെയും ഹൃദയം കീഴടക്കിയിട്ടുണ്ട് സരിത. ജന്മം കൊണ്ട് ആന്ധ്രാ സ്വദേശിനിയാണെങ്കിലും, തമിഴ്, കന്നഡ, മലയാളം ഭാഷകളിലെല്ലാം ഒരുപോലെ തിളങ്ങാനും തന്റേതായ ഇടം കണ്ടെത്താനും സരിതയ്ക്ക് സാധിച്ചിരുന്നു.

അതേസമയം, മുകേഷുമായി പിരിയാൻ കാരണം അദ്ദേഹത്തിന് മറ്റ് സ്ത്രീകളുമായി ഉണ്ടായിരുന്ന ബന്ധങ്ങളും ഗാർഹിക പീ ഡനവുമാണെന്നാണ് സരിത മുമ്പൊരിക്കൽ പറഞ്ഞത്. പറയാൻ എനിക്ക് നാണക്കേടായിരുന്നു. ഒരു പെണ്ണിന് ഇങ്ങനൊക്കെ അനുഭവിക്കേണ്ടി വരുന്നത് ഞാൻ സിനിമയിൽ കണ്ടിട്ടുണ്ട്, അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ എനിക്ക് തന്നെ അതൊക്കെ സംഭവിക്കുന്നു എന്നത് അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു. അതിലൂടെയൊക്കെ കടന്നു പോവുക എന്നത് പ്രയാസകരമായിരുന്നുവെന്നാണ് കരഞ്ഞുകൊണ്ട് സരിത പറഞ്ഞിരുന്നത്.

Vijayasree Vijayasree :